രണ്ടാം പിണറായി വിജയൻ മന്ത്രിസഭ
2021-2025 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചതിന് ശേഷം രൂപീകരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് രണ്ടാം പിണറായി വിജയൻ മന്ത്രിസഭ . 2021 മെയ് 20നാണ് മന്ത്രിസഭ അധികാരമേൽക്കുന്നത്.ഒന്നാം പിണറായി മന്ത്രിസഭയിൽ 20 മന്ത്രിമാർ ആയിരുന്നെങ്കിൽ രണ്ടാം തവണ 21 കാബിനറ്റ് മന്ത്രിമാർ ഉള്ള സർക്കാരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നത്.[1][2][3] 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്തിയുൾപ്പടേ സിപിഐഎമ്മിന് പന്ത്രണ്ട് പേരും, സിപിഐക്ക് നാലു പേരും, കേരള കോൺഗ്രസ്(എം), എൻസിപി, ജനതാദൾ (എസ്) എന്നിവർക്ക് ഒന്ന് വീതവും, ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ്(എസ്), കേരള കോൺഗ്രസ് (ബി) എന്നിവർക്ക് രണ്ടര വർഷക്കാലത്തേക്ക് ഒരോ മന്ത്രിമാരുമാണുള്ളത്. ആദ്യ രണ്ടരവർഷം ഐഎൻഎലിന്റെ അഹമ്മദ് ദേവർകോവിലും, ജനാധിപത്യ കോൺഗ്രസിന്റെ ആന്റണി രാജുവും മന്ത്രിമാരാകും, അടുത്ത രണ്ടരക്കൊല്ലം കെ.ബി. ഗണേഷ് കുമാറും, രാമചന്ദ്രൻ കടന്നപ്പള്ളിയുമാണ് മന്ത്രിമാർ.
രണ്ടാം പിണറായി വിജയൻ മന്ത്രിസഭ | |
---|---|
കേരളത്തിലെ 23-ആം മന്ത്രിസഭ | |
രൂപീകരിച്ചത് | 20 മേയ് 2021 |
വ്യക്തികളും സംഘടനകളും | |
സ്റ്റേറ്റിന്റെ തലവൻ | ആരിഫ് മുഹമ്മദ് ഖാൻ |
സർക്കാരിന്റെ തലവൻ | പിണറായി വിജയൻ |
മന്ത്രിമാരുടെ എണ്ണം | 21 |
ഭരണകക്ഷികൾ | എൽഡിഎഫ് |
നിയമസഭയുടെ നില | ഭൂരിപക്ഷം |
പ്രതിപക്ഷ കക്ഷി | യുഡിഎഫ് |
പ്രതിപക്ഷ നേതാവ് | വി.ഡി. സതീശൻ |
ചരിത്രം | |
തിരഞ്ഞെടുപ്പു(കൾ) | 2021 |
മുൻ തിരഞ്ഞെടുപ്പ് | 2016 |
നിയമസഭാ കാലാവധി | 5 വർഷം |
മുൻഗാമി | ഒന്നാം പിണറായി മന്ത്രിസഭ |
മന്ത്രിസഭ
തിരുത്തുകക്രമം | പേര് | ചിത്രം | നിയോജകമണ്ഡലം | ജില്ല | വകുപ്പുകൾ | കക്ഷി | |
---|---|---|---|---|---|---|---|
1 | പിണറായി വിജയൻ | ധർമ്മടം | കണ്ണൂർ |
|
സിപിഐ (എം) | ||
ക്യാബിനറ്റ് മന്ത്രിമാർ | |||||||
2 | എം.ബി. രാജേഷ് | തൃത്താല | പാലക്കാട് |
|
സിപിഐ (എം) | ||
3 | കെ. രാജൻ | ഒല്ലൂർ | തൃശ്ശൂർ |
|
സിപിഐ | ||
4 | കെ.എൻ. ബാലഗോപാൽ | കൊട്ടാരക്കര | കൊല്ലം |
|
സിപിഐ (എം) | ||
5 | പി. രാജീവ് | കളമശ്ശേരി | എറണാകുളം |
|
സിപിഐ (എം) | ||
6 | പി.എ. മുഹമ്മദ് റിയാസ് | ബേപ്പൂർ | കോഴിക്കോട് |
|
സിപിഐ (എം) | ||
7 | വീണാ ജോർജ്ജ് | ആറന്മുള | പത്തനംതിട്ട |
|
സിപിഐ (എം) | ||
8 | വി. ശിവൻകുട്ടി | നേമം | തിരുവനന്തപുരം |
|
സിപിഐ (എം) | ||
9 | റോഷി അഗസ്റ്റിൻ | ഇടുക്കി | ഇടുക്കി |
|
കെസി (എം) | ||
10 | കെ. കൃഷ്ണൻകുട്ടി | ചിറ്റൂർ | പാലക്കാട് |
|
ജെഡി (എസ്) | ||
11 | എ.കെ. ശശീന്ദ്രൻ | എലത്തൂർ | കോഴിക്കോട് |
|
എൻസിപി | ||
12 | ആന്റണി രാജു
(ഒന്നാം പാദം) |
തിരുവനന്തപുരം | തിരുവനന്തപുരം |
|
ജെകെസി | ||
13 | അഹമ്മദ് ദേവർകോവിൽ
(ഒന്നാം പാദം) |
കോഴിക്കോട് സൗത്ത് | കോഴിക്കോട് |
|
ഐഎൻഎൽ | ||
14 | വി. അബ്ദുൽറഹ്മാൻ | താനൂർ | മലപ്പുറം |
|
എൻഎസ്‌സി | ||
15 | പി. പ്രസാദ് | ചേർത്തല | ആലപ്പുഴ |
|
സിപിഐ | ||
16 | ജി.ആർ. അനിൽ | നെടുമങ്ങാട് | തിരുവനന്തപുരം |
|
സിപിഐ | ||
17 | കെ. രാധാകൃഷ്ണൻ | ചേലക്കര | തൃശ്ശൂർ |
|
സിപിഐ (എം) | ||
18 | വി.എൻ. വാസവൻ | ഏറ്റുമാനൂർ | കോട്ടയം |
|
സിപിഐ (എം) | ||
19 | ജെ. ചിഞ്ചു റാണി | ചടയമംഗലം | കൊല്ലം |
|
സിപിഐ | ||
20 | ആർ. ബിന്ദു | ഇരിങ്ങാലക്കുട | തൃശ്ശൂർ |
|
സിപിഐ (എം) |
ചെയർ
തിരുത്തുകക്രമം | പേര് | സ്ഥാനം | നിയോജകമണ്ഡലം | ജില്ല | കക്ഷി | ||
---|---|---|---|---|---|---|---|
1 | എ.എൻ. ഷംസീർ | സ്പീക്കർ | തലശ്ശേരി | കണ്ണൂർ | സിപിഐഎം | ||
2 | ചിറ്റയം ഗോപകുമാർ | ഡെപ്യൂട്ടി സ്പീക്കർ | അടൂർ | പത്തനംതിട്ട | സിപിഐ |
ചീഫ് വിപ്പ്
തിരുത്തുകക്രമം | പേര് | സ്ഥാനം | മണ്ഡലം | ജില്ല | പാർട്ടി | ||
---|---|---|---|---|---|---|---|
1 | എൻ. ജയരാജ് | ചീഫ് വിപ്പ് | കാഞ്ഞിരപ്പള്ളി | കോട്ടയം | കെസി (എം) |
സത്യപ്രതിജ്ഞാ ചടങ്ങ്
തിരുത്തുകതിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ 2021 മെയ് 20 വ്യാഴാഴ്ച 3:30 ന് രണ്ടാം, പിണറായി വിജയൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. സിപിഎമ്മിന്റേയും, സിപിഐയുടെയും നയമനുസരിച്ച് നിലവിലെ മന്ത്രിമാർക്ക് പകരം ഇത്തവണ പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്. എല്ലാ സിപിഐഎം, സിപിഐ മന്ത്രിമാരും അലപ്പുഴയിലെ രക്തസാക്ഷി മണ്ഡപത്തിൽ സന്ദർശനം നടത്തിയിട്ടാണ് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിച്ചേർന്നത്. കോവിഡ് 19 പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 350 ഓളം പേർ പങ്കെടുത്തു.[4]
മുൻ മന്ത്രിമാർ
തിരുത്തുകക്രമം | പേര് | ചിത്രം | നിയോജകമണ്ഡലം | ജില്ല | കാലഘട്ടം | വകുപ്പുകൾ | കക്ഷി | |||
---|---|---|---|---|---|---|---|---|---|---|
1 | എം.വി. ഗോവിന്ദൻ | തളിപ്പറമ്പ് | കണ്ണൂർ | മേയ് 20 2021 - |
|
സിപിഐ (എം) | ||||
2 | സജി ചെറിയാൻ | ചെങ്ങന്നൂർ | ആലപ്പുഴ | മേയ് 20 2021 - |
|
സിപിഐ (എം) | 3.K radhakrishnan | 4.AHAMED DEVARKOVIL (Port Department ) | 5.ANTONY RAJU (transport department ) |
വിവാദങ്ങൾ
തിരുത്തുകകോവിഡ്-19ന്റെ രണ്ടാം തരംഗത്തിനിടയിൽ 500 പേരുടെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള സർക്കാരിന്റെ തീരുമാനത്തിന് പല കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. ഈ നീക്കം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.[5] കേരളത്തിലെ മാറിമാറിയുള്ള എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളുണ്ടാക്കുന്ന പ്രവണതയവസാനിപ്പിച്ചുകൊണ്ടാണ് പിണറായി വിജയൻ സർക്കാരിൻറെ രണ്ടാമത്തെ ടേം. ഏപ്രിൽ 6 ന് നടന്ന തെരഞ്ഞെടുപ്പിൽ 140 അംഗ നിയമസഭയിൽ സിപിഐഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി 99 സീറ്റുകൾ നേടിയിരുന്നു. മെയ് 20ന് 500 പേരുമായി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്നാണ് സർക്കാർ തീരുമാനിച്ചത്, എന്നാൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരളാ ഘടകം ഈ ചടങ്ങ് ഓൺലൈനായി നടത്താൻ ആവശ്യപ്പെട്ടിരുന്നു. കോവിഡ്-19 കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് മെയ് 23 വരെ കേരളം സമ്പൂർണ്ണ ലോക്ഡൗണിലായിരുന്നു ഈ സമയം.[6]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ May 7, Jeemon Jacob Kochi; May 17, 2021 ISSUE DATE; May 8, 2021UPDATED; Ist, 2021 12:27. "Assembly election results 2021: How Kerala CM Pinarayi Vijayan returned to power for a historic second term". India Today (in ഇംഗ്ലീഷ്). Retrieved 2021-05-08.
{{cite web}}
:|first4=
has numeric name (help)CS1 maint: numeric names: authors list (link) - ↑ "Election Results 2021 Live Updates: BJP to hold nationwide dharna on May 5". The Times of India (in ഇംഗ്ലീഷ്). Retrieved 2021-05-08.
- ↑ "Kerala Election Results 2021: CM Vijayan Says 'Historic' Win Belongs to People, Metro Man E Sreedharan Loses in Palakkad". www.news18.com (in ഇംഗ്ലീഷ്). 2021-05-02. Retrieved 2021-05-08.
- ↑ Siju, V. S. "Swearing-in ceremony needs only Governor, officials, oath register". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2021-05-20.
- ↑ "Kerala govt to have 21-member cabinet; swearing-in ceremony of Pinarayi Vijayan, others to be held on May 20". www.timesnownews.com (in ഇംഗ്ലീഷ്). Retrieved 2021-05-18.
- ↑ May 17, PTI /; 2021; Ist, 20:20. "Swearing-in ceremony of LDF govt on May 20 | India News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-05-18.
{{cite web}}
:|last2=
has numeric name (help)CS1 maint: numeric names: authors list (link)