നാഷണൽ സെക്യുലർ കോൺഫറൻസ്
കേരളത്തിലെ രാഷ്ട്രീയ പാർട്ടിയാണ് നാഷണൽ സെക്യുലർ കോൺഫറൻസ് (എൻഎസ്‌സി). പി.ടി.എ റഹിമാണ് സ്ഥാപകനും സംസ്ഥാന പ്രസിഡന്റും. 2011 ന്റെ തുടക്കത്തിൽ, ദലിതരുടെയും മതന്യൂനപക്ഷങ്ങളുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എൽഡിഎഫിന്റെ പിന്തുണയോടെ ഒരു പാർട്ടിയായി നാഷണൽ സെക്യുലർ കോൺഫറൻസ് (എൻഎസ്‌സി) രൂപീകരിച്ചു. ചരിത്രപരമായ പശ്ചാത്തലമില്ലാത്ത എൻഎസ്‌സി അതിന്റെ മതേതര മുദ്രാവാക്യങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വളർന്നത്. ജലീൽ പുനലൂരാണ് എൻഎസ്‌സിയുടെ സംസ്ഥാന സംഘാടക സെക്രട്ടറി. കേരളത്തിന്റെ തെക്കൻ മേഖലയിലാണ് പാർട്ടിക്ക് വേരുകൾ ഉള്ളത്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിരവധി അംഗങ്ങളുണ്ട്. [1]
നാഷണൽ സെക്യുലർ കോൺഫറൻസ് | |
---|---|
നേതാവ് | പി.ടി.എ. റഹീം |
പ്രസിഡന്റ് | ജലീൽ പുനലൂർ |
സ്ഥാപകൻ | പി.ടി.എ. റഹീം |
രൂപീകരിക്കപ്പെട്ടത് | 2011 |
പിരിച്ചുവിട്ടത് | 2019 |
ലയിച്ചു into | ഇന്ത്യൻ നാഷണൽ ലീഗ് |
മുഖ്യകാര്യാലയം | കൊടുവള്ളി |
വിദ്യാർത്ഥി സംഘടന | Secular Students Union |
യുവജന സംഘടന | Secular Youth Conference |
തിരഞ്ഞെടുപ്പ് ചിഹ്നം | |
Glass Tumbler | |