കെ. രാധാകൃഷ്ണൻ (പൊതുപ്ര��ർത്തകൻ)

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
കെ. രാധാകൃഷ്ണൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ കെ. രാധാകൃഷ്ണൻ (വിവക്ഷകൾ) എന്ന താൾ കാണുക. കെ. രാധാകൃഷ്ണൻ (വിവക്ഷകൾ)

2024 മുതൽ ആലത്തൂർ മണ്ഡലത്തിൽ[1] നിന്നുള്ള ലോക്സഭാംഗമായി തുടരുന്ന[2][3] തൃശൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന സി.പി.എം നേതാവാണ് കെ.രാധാകൃഷ്ണൻ(ജനനം : 24 മെയ് 1964) 2018 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായ രാധാകൃഷ്ണൻ അഞ്ച് തവണ ചേലക്കരയിൽ നിന്ന് നിയമസഭാംഗമായിരുന്നു. 2021-ലെ രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെയും 1996-ലെ മൂന്നാം നായനാർ മന്ത്രിസഭയിലെയും പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന രാധാകൃഷ്ണൻ 2006 മുതൽ 2011 വരെ നിലവിലിരുന്ന പന്ത്രണ്ടാം കേരള നിയമസഭയിലെ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്.[4][5]

കെ. രാധാകൃഷ്ണൻ
കെ. രാധാകൃഷ്ണൻ
ലോക്സഭാംഗം
ഓഫീസിൽ
2024-തുടരുന്നു
മുൻഗാമിരമ്യ ഹരിദാസ്
മണ്ഡലംആലത്തൂർ
കേരളത്തിലെ ദേവസ്വം, പിന്നോക്ക ക്ഷേമ,പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
2021-2024, 1996-2001
മുൻഗാമിഎ.കെ.ബാലൻ, കടകംപള്ളി സുരേന്ദ്രൻ
പിൻഗാമിഒ.ആർ.കേളു
കേരള നിയമസഭ സ്പീക്കർ
ഓഫീസിൽ
2006-2011
മുൻഗാമിതേറമ്പിൽ രാമകൃഷ്ണൻ
പിൻഗാമിജി.കാർത്തികേയൻ
കേരള നിയമസഭാംഗം
ഓഫീസിൽ
2021-2024, 2011, 2006, 2001, 1996
മണ്ഡലംചേലക്കര
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-05-24) 24 മേയ് 1964  (60 വയസ്സ്)
തൃശ്ശൂർ, കേരളം
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)
പങ്കാളിun-married
വസതിതൃശ്ശൂർ
As of 23 ഓഗസ്റ്റ്, 2024
ഉറവിടം: [1]

ജീവിതരേഖ

തിരുത്തുക

1964 മാർച്ച് 24-ന് ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്ത് ജനിച്ചു[6]. പരേതനായ എം.സി. കൊച്ചുണ്ണിയും ചിന്ന��ുമാണ് മാതാപിതാക്കൾ. ഇദ്ദേഹത്തിന്റെ അച്ഛൻ ഒരു തോട്ടം തൊഴിലാളിയായിരുന്നു. തോന്നൂർക്കര എ.യു.പി. സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും ചേലക്കര എസ്.എം.ടി.ജി.എച്ച്.എസിൽ ഹൈസ്കൂൾ പഠനവും പൂർത്തിയാക്കിയ രാധാകൃഷ്ണൻ വടക്കാഞ്ചേരി ശ്രീ.വ്യാസ കോളേജിൽ നിന്നും ശ്രീ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. വിദ്യാർത്ഥി ജീവിതത്തിനിടെത്തന്നെ ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിരുന്നു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എസ്.എഫ്.ഐ.യുടെ സജീവ പ്രവർത്തകനായിരുന്നു. കേരള വർമ കോളേജിൽ എസ്എഫ്ഐ യുണിറ്റ് സെക്രട്ടറി, ചേലക്കര ഏരിയ സെക്രട്ടറി, തൃശൂർ ജില്ല സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളിലും ഡി.വൈ.എഫ്.ഐ. ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

2008 മുതൽ സി.പി.ഐ.(എം.) സംസ്ഥാന കമ്മിറ്റി അംഗമാണ്. 1991-ൽ ഇദ്ദേഹം വള്ളത്തോൾ നഗർ ഡിവിഷനിൽ നിന്നും തൃശൂർ ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപെട്ടു.

1996-ൽ ആദ്യമായി ചേലക്കര നിയോജകമണ്ഡലത്തിൽനിന്നും നിയമസഭ സാമാജികനായി. 1996 -2001 സമയത്ത് ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടിക-ജാതി പട്ടിക-വർഗ്ഗ ക്ഷേമം, യുവജന കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നു.

2001-ൽ ചേലക്കരയിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ ചീഫ് വിപ്പായും പന്ത്രണ്ടാം നിയമസഭയിൽ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്.

മാർക്സിസ്റ്റ് പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന എ.സി.മൊയ്തീൻ ഒന്നാം പിണറായി മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് 2016-ൽ മാർക്സിസ്റ്റ് പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായി.

2018 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം ദളിത് ശോഷൻ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റുാണ്.[7]

2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിക്ക് കേരളത്തിൽ നിന്ന് കിട്ടിയ ഒരേയൊരു സീറ്റ് ആലത്തൂരിലെ രാധാകൃഷ്ണൻ്റെ വിജയമാണ്.

സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായി മത്സരിച്ച രാധാകൃഷ്ണൻ 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിലെ സിറ്റിംഗ് എംപിയായ രമ്യ ഹരിദാസിനെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി.

പ്രധാന പദവികളിൽ

  • 2024-തുടരുന്നു : ലോക്സഭാംഗം, ആലത്തൂർ
  • 2021-2024 : സംസ്ഥാന ദേവസ്വം, പാർലമെൻ്ററി കാര്യ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി
  • 2021 : നിയമസഭാംഗം, ചേലക്കര
  • 2018 : സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം
  • 2016-2018 : സി.പി.എം, തൃശൂർ ജില്ലാ സെക്രട്ടറി
  • 2011 : നിയമസഭാംഗം, ചേലക്കര
  • 2008 : സി.പി.എം, സംസ്ഥാന കമ്മിറ്റി അംഗം
  • 2006-2011 : കേരള നിയമസഭ സ്പീക്കർ
  • 2006 : നിയമസഭാംഗം, ചേലക്കര
  • 2001-2006 : പ്രതിപക്ഷ ചീഫ് വിപ്പ്
  • 2001 : നിയമസഭാംഗം, ചേലക്കര
  • 1996-2001 : സംസ്ഥാന പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി
  • 1996 : നിയമസഭാംഗം, ചേലക്കര

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [8]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021 ചേലക്കര നിയമസഭാമണ്ഡലം കെ. രാധാകൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ് സി.എസ്. ശ്രീകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 ചേലക്കര നിയമസഭാമണ്ഡലം കെ. രാധാകൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ് കെ.ബി. ശശികുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006 ചേലക്കര നിയമസഭാമണ്ഡലം കെ. രാധാകൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ് പി.സി. മണികണ്ഠൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 ചേലക്കര നിയമസഭാമണ്ഡലം കെ. രാധാകൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ് കെ.എ. തുളസി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 ചേലക്കര നിയമസഭാമണ്ഡലം കെ. രാധാകൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ് ടി.എ. രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
  1. 2024 ലോക്സഭയിലെ ഏക കനൽത്തരി
  2. ലോക്‌സഭയിലേക്ക് ജയം മന്ത്രിസ്ഥാനമൊഴിഞ്ഞ് രാധാകൃഷ്ണൻ
  3. നിയമസഭാംഗത്വം രാജിവച്ച് രാധാകൃഷ്ണൻ
  4. "രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ..." മാധ്യമം. 21 May 2021. Archived from the original on 2021-05-21. Retrieved 21 May 2021.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "കേരള ലെജിസ്ലേച്ചർ - സ്പീക്കർ". ലെജിസ്ലേറ്റീവ് ബോഡീസ്. Retrieved 2012-03-12.
  6. http://niyamasabha.org/codes/members/radhakrishnank.pdf
  7. "GENERAL ELECTION TO VIDHAN SABHA TRENDS & RESULT MAY-2021". Election Commission. 2 May 2021. Retrieved 22 May 2021.
  8. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.