പി. രാജീവ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കേരള സംസ്ഥാനത്തെ വ്യവസായ വാണിജ്യവകുപ്പ് മന്ത്രിയാണ് പി. രാജീവ്. നിയമം, കയർ എന്നീ വകുപ്പുകളും കൈകാര്യം ചെയ്യുന്നു.[1][2] സി.പി.ഐ.എം കേന്ദ്രകമ്മിറ്റയംഗമായ പി. രാജീവ് ദേശാഭിമാനി പത്രത്തിന്റെ മുൻ ചീഫ്എഡിറ്ററും മുൻരാജ്യസഭാംഗവും ആയിരുന്നു. നിലവിൽ കളമശ്ശേരി നിയോജക മണ്ഡലത്തിൽ നിന്നുള്ള പതിനഞ്ചാം കേരളനിയമസഭാംഗവുമാണ്.

പി. രാജീവ്
പി. രാജീവ്
കേരളത്തിൻ്റെ വ്യവസായ വകുപ്പ് മന്ത്രി
ഓഫീസിൽ
2021 മേയ് 20-
മുൻഗാമിഇ.പി. ജയരാജൻ
മണ്ഡലം കളമശ്ശേരി
കേരള നിയമസഭാംഗം
ഓഫീസിൽ
2021-
മുൻഗാമിവി.കെ. ഇബ്രാഹിംകുഞ്ഞ്
മണ്ഡലം കളമശ്ശേരി
വ്യക്തിഗത വിവരങ്ങൾ
ജനനംകേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ(എം)

ജീവിതരേഖ

തിരുത്തുക

തൃശൂർ ജില്ലയിൽ റവന്യൂ ഇൻസ്പെക്ടറായിരുന്ന തൃപ്രയാർ പുന്നാടത്ത് വാസുദേവന്റെയും രാധയുടെയും മകനായി 1968ൽ ജനിച്ചു. വാസുദേവൻ സാംസ്കാരിക പ്രവർത്തകനും കർഷകനും സഹകാരിയും ആയിരുന്നു. കുടുംബം അമ്മയുടെ നാടായ മാള മേലഡുരിൽ സ്ഥിര താമസമാക്കി, സ്കൂൾ വിദ്യാഭ്യാസം നടത്തിയത് ഗവ.സമിതി ഹൈസ്കൂളിലാണ്. സ്വദേശമായ മാള കോൺഗ്രസിലെ അതികായൻ കെ.കരുണാകരന്റെ തട്ടകമായിരുന്നു. കരുണാകരന്റെ ഏകാധിപത്യ ശൈലിയോടുള്ള അപ്രിയമാണ് ഇടതുപക്ഷത്തേക്കാകർഷിച്ചത്.[അവലംബം ആവശ്യമാണ്] പിന്നീട് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രീഡിഗ്രിക്കു പഠിച്ചു, കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ നിന്നും എക്കണോമിക്സ് ബിരുദം നേടി. കളമശ്ശേരി ഗവ. പോളിടെൿനിക് (രസതന്ത്രം), എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ തുടർപഠനങ്ങൾ നടത്തി. പഠന കാലത്തെല്ലാം എസ് എഫ് ഐയിലൂടെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായിരുന്നു. നിരവധി സമരങ്ങളിൽ പങ്കെടുത്തു. പോളിടെക്നിക്കിൽ പഠിക്കുമ്പോൾ സംസ്ഥാന പോളി യൂണിയൻ ചെയർമാനായി. ഇക്കാലത്താണ് എറണാകുളത്തേക്ക് രാഷ്ട്രീയപ്രവർത്തനം മാറ്റുന്നത്. 1994 ൽ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ കരി���്കൊടി കാണിച്ചതിന് പോലീസ് ക്രൂരമായി മർദ്ദിച്ചു. കേരളാ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന പി. രാജീവ് ക്രമേണ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനാവുകയും രാഷ്ട്രീയ തട്ടകം എറണാകുളത്തേക്കു മാറ്റുകയും ചെയ്തു.[അവലംബം ആവശ്യമാണ്]

രാഷ്ട്രീയ പ്രവർത്തനം

തിരുത്തുക

സി.പി.ഐ.എം എറണാകുളം മുൻ ജില്ലാ സെക്രട്ടറി, ദേശാഭിമാനി ദിനപത്രം റസിഡന്റ് എഡിറ്റർ, കേരള സർക്കാരിന്റെ പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റി അംഗം, കോഴിക്കോട് സർവകലാശാല ജേർണലിസം വകുപ്പ് ബോർഡ് ഓഫ് സ്റ്റഡി അംഗം, എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി, റിസർച്ച് ചീഫ് എഡിറ്റർ, സ്റ്റുഡൻ്റ് മാസിക എഡിറ്റർ, സി.ഐ.ടി.യുവിൻ്റെ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി, DYFI എറണാകുളം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. പാർട്ടിയിൽവിഭാഗീയയുണ്ടായിരുന്നപ്പോൾ വി.എസ്. പക്ഷക്കാരനായിരുന്നു. . 1994 മുതൽ സിപിഐഎം ജില്ലാകമ്മറ്റി അംഗമായി. 2005 മുതൽ സംസ്ഥാന കമ്മറ്റിയംഗവുമാണ്. 2015ലും 2018ലും എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 2009 ൽ രാജ്യസഭാ അംഗവും രാജ്യസഭാ അഷ്വറൻസ് കമ്മറ്റി ചെയർമാനും. രാജ്യസഭ നിയന്ത്രിക്കുന്ന പാനൽ ഓഫ് ചെയർമാനുമായിരുന്നു.

രാജ്യസഭയിൽ മികച്ച പ്രാസംഗികനായി തിളങ്ങി. രാജ്യസഭയിൽ ഇന്റർനെറ്റ് സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി.നിയമ ഭേദഗതി റദ്ദാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത് രാജീവ് ആണ്. രാജ്യസഭാചട്ടം 93 (2) പ്രകാരം റിപ്പോർട്ട് സെലക്ട് കമ്മിറ്റി പുനപരിശോധിക്കുന്നതിനായി പ്രമേയം അവതരിപ്പിച്ചു. ഐ.ടി.നിയമത്തിലെ 66 (എ) റദ്ദാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു. എംപി ഫണ്ടും പൊതുമേഖല സ്വകാര്യമേഖല കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വം ഫണ്ടും വ്യക്തിഗത ഫണ്ടും സംയോജിപ്പിച്ച പദ്ധതികൾ നടപ്പിലാക്കുന്ന ആശയം പ്രാവർത്തികമാക്കി.[അവലംബം ആവശ്യമാണ്] ആലുവ സർക്കാർ ജില്ലാ ആശുപത്രിയിൽ പൊതുമേഖലയിലുള്ള ഏറ്റവും വലിയ ഡയാലിസിസ് സെൻറർ 25 മെഷീനുകളോടുകൂടി ആരംഭിച്ചു.

2013ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി, സാമ്പത്തിക സാമൂഹിക കൗൺസിൽ എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. 2014ലെ രാജ്യസഭാ ചെയർമാൻ ഡോക്ടർ ഹമീദ് അൻസാരിയും ചൈനീസ് വൈസ് പ്രസിഡൻറും തമ്മിലുള്ള ഉപയകക്ഷി ചർച്ചയ്ക്കുള്ള സംഘത്തിൽ അംഗമായിരുന്നു. 2011-ലെ സ്വീഡൻ ഡെൻമാർക്ക് രാജ്യങ്ങൾ സന്ദർശിച്ച ലോകസഭാ സ്പീക്കറിന്റെ നേതൃത്വത്തിലുള്ള പാർലമെൻറ് അംഗങ്ങളുടെ സംഘത്തിൽ അംഗമായിരുന്നു. 2006 ബ്രസീലിൽ നടന്ന ഐ ബി എസ് എ സബ്മിറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു. 2005 ലെ സ്കോട്ട്‌ലൻഡിൽ നടന്ന ജി-8 മീറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു. 2015 കോമൺവെൽത്ത് പാർലമെൻറ് അസോസിയേഷൻറെ ക്ഷണപ്രകാരം ബ്രിട്ടീഷ് പാർലമെൻറിൽ സന്ദർശിച്ചു. 1997 നും 2010 ലും ഹവാനയിൽ ലും സൗത്ത് ആഫ്രിക്കയിൽ നടന്ന ലോക യുവജന വിദ്യാർത്ഥി സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.

2022 ലെ ഇലക്ഷനിൽ മുസ്ലിംലീഗ് തട്ടകമായ കളമശേരിയിൽ മത്സരിച്ചു വിജയിച്ചു. പാലാരിവട്ടം പാലം നിർമ്മാണ അഴിമതി ആരോപണങ്ങൾ UDF ന് തിരിച്ചടി ആയി.                                  
                                വ്യവസായ മന്ത്രി എന്ന നിലയിൽ പൊതുമേഖല സ്ഥാപനങ്ങളെ പ്രൊഫഷണലൈസ് ചെയ്ത് ലാഭത്തിലാക്കി. രാഷ്ട്രീയ താത്പര്യം വച്ച് MD മാരെ വക്കുന്നത് കർശനമായി അവസാനിപ്പിച്ചു.മാനേജ്‌മെൻ്റ് പരിശീലനം നിർബന്ധമാക്കി.ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ഏറ്റെടുത്ത് KPPL ആരംഭിച്ചു. .രാജ്യത്തെ പ്രമുഖ പത്രങ്ങൾക്കു വേണ്ട കടലാസ് ഉല്പാദിപ്പിക്കുന്ന KPPL ഭാവിയിൽ സ്കൂളുകളിലേക്കുള്ള നോട്ടുബുക്കുകളും ഉത്പാദിപ്പിക്കും . കേരള ഓട്ടോമൊബൈൽസ് ഇലക്ട്രിക് ഓട്ടോറിക്ഷകൾ പുറത്തിറക്കി. 
  കെൽട്രോൺ ISRO ക്ക്  വേണ്ട ഉപകരണങ്ങൾ ലാപ് ടേപ്പ്, ട്രാഫിക്ക് സിഗ്നൽ, സെമി കണ്ടക്ടർ എന്നിവ ഉല്പാദിപ്പിച്ചു. എല്ലാവിധ ഇലക്ട്രോണിക് സാധനങ്ങളും ഉത്പാദിപ്പിക്കുന്ന വിവിധ യൂണിറ്റുകൾ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ തുടങ്ങാനാണ് പദ്ധതി .    
  സ്വകാര്യ സംരംഭകർക്കായി ഏകജാലക സംവിധാനവും പരാതി പരിഹാര അദാലത്തും തുടങ്ങി. പരമാവധി സംരംഭകരെ നേരിൽ കണ്ട് പ്രോത്സാഹിപ്പിക്കുക എന്നതാണ് രാജീവിന്റെ ശൈലി.സംരംഭകർക്ക് ബുദ്ധിമുട്ടുള്ള എല്ലാ നിയമങ്ങളും കാലഘട്ടത്തിൽ അനുസരിച്ച് പരിഷ്കരിച്ചു.കളമശ്ശേരിയിലെ ജുഡീഷ്യൽ സിറ്റിയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു       
                  ഭാര്യ വാണി കേസരി കുസാറ്റ് ലീഗൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ആണ്. ഹൃദ്യ, ഹരിത എന്നിവർ മക്കളാണ്.

വഹിച്ച പദവികൾ

തിരുത്തുക

മത്സരിച്ച തെരഞ്ഞെടുപ്പുകൾ

തിരുത്തുക
തെരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019 എറണാകുളം ലോകസഭാമണ്ഡലം ഹൈബി ഈഡൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 491263 പി. രാജീവ് സി.പി.ഐ.എം., എൽ.ഡി.എഫ്. 322110 അൽഫോൺസ് കണ്ണന്താനം ബി.ജെ.പി., എൻ.ഡി.എ. 137749
2021 കളമശ്ശേരി നിയമസഭാമണ്ഡലം പി. രാജീവ് സി.പി.ഐ.എം, എൽ.ഡി.എഫ്, 77141 വി.ഇ. അബ്ദുൾ ഗഫൂർ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, യു.ഡി.എഫ്. 61805 പി.എസ്. ജയരാജ് ബി.ഡി.ജെ.എസ്., എൻ.ഡി.എ. 11179
  • ആഗോളവത്കരണകാലത്തെ ക്യാംപസ്
  • വിവാദങ്ങളിലെ വ്യതിയാനങ്ങൾ
  • കാഴ്ചവട്ടം
  • പുരയ്ക്കു മേൽ ചാഞ്ഞ മരം
  • 1957 ചരിത്രവും വർത്തമാനവും
  • എന്തുകൊണ്ട് ഇടതുപക്ഷം
  • സത്യാനന്തര കാലത്തെ പ്രതീതി നിർമ്മാണം
  • ഭരണഘടന ചരിത്രവും വർത്തമാനവും

പുരസ്കാരങ്ങൾ

തിരുത്തുക
  • 2016 ലെ മികച്ച പാർലമെൻ്റ് അംഗത്തിനുള്ള സൻസദ് രത്ന പുരസ്കാരം.
  • എം.പി.ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ശുചി അറ്റ് സ്കൂൾ പദ്ധതിക്ക് 2011 ലെ മുഖ്യമന്ത്രിയുടെ നവ വികസന പുരസ്കാരം
  • 2014 ലെ മികച്ച രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുള്ള മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായർ സ്മാരക പുരസ്കാരം
  • 2014 ലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.സി.ഷൺമുഖദാസ് പുരസ്കാരം
  • 2010 ൽ സി.പി.മമ്മു സ്മാരക പുരസ്കാരം
  • 2006ൽ മികച്ച എഡിറ്റോറിയനുള്ള പന്തളം കേരളവർമ്മ പുരസ്കാരം
  •  2017 ലെ സഫ്ദർ ഹാഷ്മി പുരസ്കാരം
  1. http://www.deshabhimani.com/newscontent.php?id=237577
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-06. Retrieved 2011-06-16. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  4. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പി._രാജീവ്&oldid=4132884" എന്ന താളിൽനിന്ന് ശേഖരിച്ചത്