കെ. രാജൻ
പ്രമുഖ സി.പി.ഐ നേതാവും പതിനഞ്ചാം കേരളനിയമസഭയിലെ റവന്യൂ വകുപ്പ് മന്ത്രിയുമാണ് കെ.രാജൻ[1]. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമാണം എന്നീ വകുപ്പുകളുടെ ചുമതലയും വഹിക്കുന്നു.[2][3] പതിനാലാം കേരളനിയമസഭയിലെ ചീഫ് വിപ്പായിരുന്നു[4][5] ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്നാണ് രണ്ടു തവണയും നിയമസഭാ സമാജികനായത്.
കെ. രാജൻ | |
---|---|
കേരളത്തിന്റെ റവന്യൂ, ഭൂപരിഷ്ക്കരണ, ഹൗസിങ്ങ് മന്ത്രി | |
പദവിയിൽ | |
ഓഫീസിൽ മേയ് 20 2021 | |
മുൻഗാമി | ഇ. ചന്ദ്രശേഖരൻ |
കേരള നിയമസഭാ ചീഫ് വിപ്പ് | |
ഓഫീസിൽ ജൂൺ 28 2019 – മേയ് 3 2021 | |
മുൻഗാമി | തോമസ് ഉണ്ണിയാടൻ |
പിൻഗാമി | എൻ. ജയരാജ് |
കേരള നിയമസഭ അംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | എം.പി. വിൻസെന്റ് |
മണ്ഡലം | ഒല്ലൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അന്തിക്കാട് | 26 മേയ് 1973
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | അനുപമ. എൻ |
മാതാപിതാക്കൾ |
|
വസതി | അന്തിക്കാട് |
വിദ്യാഭ്യാസം | ബി.എസ്.സി, എൽ.എൽ.ബി. |
As of ജൂലൈ 25, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുകഅന്തിക്കാട് പുളിക്കൽ കൃഷ്ണൻകുട്ടി മേനോന്റെയും രമണിയുടെയും മകനാണ്. ശാസ്ത്രസാഹിത്യ പരിഷത്ത്, ബാലവേദി എന്നിവയിലൂടെയാണ് കെ. രാജൻ പൊതുപ്രവർത്തന രംഗത്ത് എത്തിയത്. തൃശ്ശൂർ കേരളവർമ കോളേജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും നേടി. ഈ കാലഘട്ടത്തിലാണ് എ.ഐ.എസ്.എഫിലൂടെ വിദ്യാർഥി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ജോയിന്റ് സെക്രട്ടറി, യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദം നേടി തൃശ്ശൂർ കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചെങ്കിലും മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായിമാറ���. എ.ഐ.എ സ്.എഫ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ എ.ഐ.വൈ.എഫ്. ദേശീയ ജനറൽ സെക്രട്ടറിയും സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമാണ്. ഒല്ലൂരിലെ എം.എൽ.എ.യായ രാജൻ പതിനാലാം നിയമസഭയിൽ ചീഫ് വിപ്പ് സ്ഥാനവും വഹിച്ചിരുന്നു. [6]
ഭാര്യ: അനുപമ
തിരഞ്ഞെടുപ്പുകൾ
തിരുത്തുക2021 ൽ ഒല്ലൂർ മണ്ഡലത്തിൽ നിന്ന് 21506 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. രാജൻ ജയിച്ചത്.
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2021 | ഒല്ലൂർ നിയമസഭാമണ്ഡലം | കെ. രാജൻ | സി.പി.ഐ., എൽ.ഡി.എഫ്. | ||
2016 | ഒല്ലൂർ നിയമസഭാമണ്ഡലം | കെ. രാജൻ | സി.പി.ഐ., എൽ.ഡി.എഫ്. | എം.പി. വിൻസെന്റ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/members.htm
- ↑ "രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ..." മാധ്യമം. 21 May 2021. Archived from the original on 2021-05-21. Retrieved 21 May 2021.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ച് ഉത്തരവായി; ന്യൂനപക്ഷ ക്ഷേമവും പ്രവാസിക്ഷേമവും മുഖ്യമന്ത്രിക്ക്". ദേശാഭിമാനി. 21 May 2021. Archived from the original on 2021-05-21. Retrieved 21 May 2021.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ K. Rajan to be LDF Chief Whip - The Hindu - https://www.thehindu.com/news/national/kerala/k-rajan-to-be-ldf-chief-whip/article28129966.ece
- ↑ http://www.niyamasabha.org/codes/14kla/bulletins/No.180.pdf
- ↑ "ടീം പിണറായി - 2.0". മാതൃഭൂമി. 21 May 2021. Archived from the original on 2021-05-21. Retrieved 21 May 2021.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-10-06.