അഹമ്മദ് ദേവർകോവിൽ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിന്റെ തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രിയും ഇന്ത്യൻ നാഷണൽ ലീഗ് അഖിലേന്ത്യ സെക്രട്ടറിയും,സംസ്ഥാന കമ്മിറ്റി പ്രസിഡണ്ടുംപതിനഞ്ചാം കേരള നിയമസഭയിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് അഹമ്മദ് ദേവർകോവിൽ.

അഹമ്മദ് ദേവർകോവിൽ
Member of the Kerala Legislative Assembly
ഓഫീസിൽ
മെയ് 2021 – 2026
മണ്ഡലംകോഴിക്കോട് സൗത്ത് നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ദേശീയതഇന്ത്യക്കാരൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ ലീഗ്

രാഷ്ട്രീയജീവിതം

തിരുത്തുക

2021-ലെ തിരഞ്ഞെടുപ്പിൽ, മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റ് ആയിരുന്ന കോഴിക്കോട് സൌത്തിൽ നിന്നും മുസ്ലീംലീഗിലെ നൂർബിന റഷീദിനെ 12,459 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അഹമ്മദ് ദേവർകോവിൽ നിയമസഭയിലേക്ക് എത്തിയത്.[2] അദ്ദേഹത്തിൻ്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്. മുസ്ലിം ലീഗിൻ്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിന്റെ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ല സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്തെ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിരുന്നു. 1994 ൽ ഡൽഹിയിൽ ചേർന്ന പ്രഥമ ഐ.എൻ.എൽ രൂപീകരണ കൺവെൻഷനിലും പങ്കെടുത്തിരുന്നു. നിലവിൽ ഐ.എൻ.എൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്.[3]

Constituency: Kozhikode South
O.S.N. Candidate Party Total Votes % of Votes
1 Ahammad Devarkovil Indian National League 52,557 44.15
2 Adv. Noorbeena Rasheed Indian Union Muslim League 40,098 33.68
3 Navya Haridas Bharatiya Janata Party 24,873 20.89
4 P. Hareendranath Democratic Social Justice Party 410 0.34
5 Adv. Mubeena Independent 513 0.43
6 NOTA 603 0.51
Total 1,19,054
  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :0 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "കഠിനാധ്വാനത്തിനുള്ള അംഗീകാരം: മാതൃകാ മണ്ഡലമാക്കി മാറ്റും: അഹമ്മദ് ദേവർകോവിൽ" (in ഇംഗ്ലീഷ്). Retrieved 2021-05-21.
"https://ml.wikipedia.org/w/index.php?title=അഹമ്മദ്_ദേവർകോവിൽ&oldid=3985083" എന്ന താളിൽനിന്ന് ശേഖരിച്ചത്