എ.എൻ. ഷംസീർ
കേരളനിയമസഭയുടെ ഇപ്പോഴത്തെ സ്പീക്കർ ആണ്[1] എ.എൻ. ഷംസീർ. പതിനാലാം കേരള നിയസഭയിലും, പതിനഞ്ചാം കേരള നിയസഭയിലും തലശ്ശേരിയെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധി കൂടിയാണു ഷംസീർ. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും സി.പി.ഐ.എം. സംസ്ഥാന കമ്മറ്റി അംഗവുമാണ്. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തിയ എ എൻ ഷംസീർ കണ്ണൂർ സർവകലാശാലാ യൂണിയൻ പ്രഥമ ചെയർമാനാണ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
എ.എൻ. ഷംസീർ | |
---|---|
കേരളനിയമസഭയുടെ സ്പീക്കർ | |
പദവിയിൽ | |
ഓഫീസിൽ സെപ്റ്റംബർ 12 2022[1] | |
മുൻഗാമി | എം.ബി. രാജേഷ് |
മണ്ഡലം | തലശ്ശേരി |
കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | കോടിയേരി ബാലകൃഷ്ണൻ |
മണ്ഡലം | തലശ്ശേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തലശ്ശേരി | 24 മേയ് 1977
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | പി.എം. സഹല |
കുട്ടികൾ | ഇസാൻ |
മാതാപിതാക്കൾ |
|
വസതി | തലശ്ശേരി |
As of ജൂൺ 29, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുകകണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത കോടിയേരിയിൽ സീമാൻ കോമത്ത് ഉസ്മാന്റെയും എ എൻ സറീനയുടെയും മകനായി ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദവും കണ്ണൂർ സർവകലാശാല പാലയാട് ��്യാമ്പസിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടി. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് എൽ.എൽ.ബി.യും എൽ.എൽ.എമ്മും പൂർത്തിയാക്കിയത്. മലബാർ ക്യാൻസർ സെന്ററിലെത്തുന്ന അർബുദരോഗികളുടെ സഹായത്തിനായി സ്ഥാപിച്ച ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ വർക്കിങ് ചെയർമാനാണ്. തലശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റും തലശേരി കേന്ദ്രമായ അഡ്വ. ഒ വി അബ്ദുള്ള ട്രസ്റ്റ് സ്ഥാപകസെക്രട്ടറിയുമാണ്. ഭാര്യ സഹ ല. മകൻ ഇസാൻ[2]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2021 | തലശ്ശേരി നിയമസഭാമണ്ഡലം | എ.എൻ. ഷംസീർ | സി.പി.എം., എൽ.ഡി.എഫ്. | എം.പി. അരവിന്ദാക്ഷൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
2016 | തലശ്ശേരി നിയമസഭാമണ്ഡലം | എ.എൻ. ഷംസീർ | സി.പി.എം., എൽ.ഡി.എഫ്. | എ.പി. അബ്ദുള്ളക്കുട്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
2014 | വടകര ലോകസഭാമണ്ഡലം | മുല്ലപ്പള്ളി രാമചന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് | എ.എൻ. ഷംസീർ | സി.പി.എം., എൽ.ഡി.എഫ്. |
വർഷം | മണ്ഡലം | എതിരാളി | ഭൂരിപക്ഷം
(വോട്ടുകൾ) |
ജയം/ തോൽവി |
---|---|---|---|---|
2014 | വടകര | മുല്ലപ്പള്ളി രാമചന്ദ്രൻ (ഐ.എൻ.സി.) | 3306 | തോൽവി |