ജനതാദൾ (സെക്കുലർ)
വലതുപക്ഷ നിലപാടുകളുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് ജനതാദൾ (സെക്കുലർ) (ജെ.ഡി.(എസ്))(കന്നഡ: ಜನತಾ ದಳ(ಜಾತ್ಯಾತೀತ))[4] ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡയാണ് പാർട്ടിത്തലവൻ. കർണാടകം മാത്രം, Kerala എന്നീ സംസ്ഥാനങ്ങളിൽ ഈ പാർട്ടിയെ സംസ്ഥാനരാഷ്ട്രീയ കക്ഷിയായി അംഗീകരിച്ചിട്ടുണ്ട്. 1999 ജൂലൈ മാസത്തിൽ ജനതാദൾ പിളർന്നതിനെത്തുടർന്നാണ് ഈ കക്ഷി രൂപീകരിക്കപ്പെട്ടത്.[5][6] കർണാടകത്തിലും കേരളത്തിലുമാണ് പാർട്ടിക്ക് പ്രധാനമായും വേരുകളുള്ളത്. കേരളത്തിൽ ഈ കക്ഷി ഇടതു ജനാധിപത്യ മുന്നണിയുടെഒപ്പം ആണ് കെ.വി.ജെ(KVJ)കേരള വിദ്യാർത്ഥി ജനത ആണ് കേരളത്തിൽ ജനതാദൾ(സെക്കുലർ)ന്റെ വിദ്യാർത്ഥി സംഘടന
ജനതാദൾ (സെക്കുലർ) | |
---|---|
നേതാവ് | എച്ച്.ഡി. ദേവഗൗഡ |
രൂപീകരിക്കപ്പെട്ടത് | 1999 ജൂലൈ[1] |
മുഖ്യകാര്യാലയം | 5, സഫ്ദർജങ് ലെയിൻ, ന്യൂ ഡൽഹി 110003 [1] |
പ്രത്യയശാസ്ത്രം | സോഷ്യൽ ജനാധിപത്യം Secularism ജാതിയത |
രാഷ്ട്രീയ പക്ഷം | ഇടതുപക്ഷം |
നിറം(ങ്ങൾ) | പച്ച [2] |
സഖ്യം | യുണൈറ്റഡ് നാഷണൽ പ്രോഗ്രസ്സീവ് അലയൻസ് (2009) യു.പി.എ. (2009 മുതൽ ഇപ്പോൾ വരെ) |
തിരഞ്ഞെടുപ്പ് ചിഹ്നം | |
വെബ്സൈറ്റ് | |
www.jds.ind.in[3] | |
ചരിത്രം
തിരുത്തുകജയപ്രകാശ് നാരായൺ രൂപം കൊടുത്ത ജനതാ പാർട്ടിയിലാണ് ജനതാദൾ (സെക്യുലർ) കക്ഷിയുടെ വേരുകൾ. ഇന്ദിരാ ഗാന്ധിക്കെതിരായ എല്ലാ രാഷ്ട്രീയ കക്ഷികളെയും 1977-ലെ ദേശീയ തിരഞ്ഞെടുപ്പിൽ ഒരുമിച്ചുകൊണ്ടുവന്നത് ഈ കക്ഷിയായിരുന്നു. ജനതാ പാർട്ടി രണ്ടു പ്രാവശ്യം പിളരുകയുണ്ടായി. 1979-ലും 1980-ലും നടന്ന പിളർപ്പുകളിലൂടെ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) രൂപീകരിക്കപ്പെട്ടു. ആർ.എസ്.എസിനോട് അടുപ്പമുണ്ടായിരുന്ന പഴയ ജനസംഘത്തിലെ അംഗങ്ങളായിരുന്നു ഭാരതീയ ജനതാ പാർട്ടിയിലേയ്ക്ക് കൊഴിഞ്ഞുപോയത്. [7][8]
1988-ൽ ജനതാ പാർട്ടിയും ചെറിയ പ്രതിപക്ഷ കക്ഷികളും ചേർന്നാണ് ബാങ്കളൂരിൽ വച്ച് ജനതാദൾ രൂപീകരിച്ചത്. [9][10][11] 1996 മേയ് മാസത്തിൽ ജനതാ ദൾ സെക്കുലറിന്റെ നേതാവായ എച്ച്.ഡി. ദേവഗൗഡ ഐക്യമുന്നണി സർക്കാരിന്റെ നേതാവെന്ന നിലയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. [12]
1999-ൽ ജനതാദൾ പിളരുകയും ചില നേതാക്കന്മാർ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ ചേരുവാനായി ജനതാദൾ (യുനൈറ്റഡ്) എന്ന കക്ഷി രൂപീകരിക്കുകയും ചെയ്തു.[13] ജോർജ്ജ് ഫെർണാണ്ടസ് ആയിരുന്നു ജനതാദൾ (യുനൈറ്റഡ്) കക്ഷിയുടെ നേതാവ്. എച്ച്.ഡി. ദേവഗൗഡ ജനതാദൾ (സെക്കുലാർ) കക്ഷിയുടെ നേതാവായി തുടർന്നു. പിളർപ്പിനു കാരണം ദേശീയ ജനാധിപത്യ സഖ്യത്തിൽ ചേരുന്നതിനുള്ള എതിർപ്പായിരുന്നുവെങ്കിലും ദേവ ഗൗഡ കോൺഗ്രസിനോടും തുടക്കം മുതൽ തന്നെ തുല്യ അകൽച്ച പാലിച്ചിരുന്നു. [14]2004-ലെ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ പാർട്ടി തിരികെ വരുകയും ഭരണസഖ്യത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇതെത്തുടർന്ന് എച്ച്.ഡി. കുമാരസ്വാമി 20 മാസത്തേയ്ക്ക് ബി.ജെ.പി. പിന്തുണയോടെ ഭരണം നടത്തി. [15]
നിലവിൽ ജനതാദൾ (സെക്യുലാർ) കർണാടകത്തിലെ നിയമസഭയിൽ മൂന്നാമത്തെ വലിയ കക്ഷിയാണ്. ഇപ്പോൾ [[Indian National Congress|കോൺഗ്രസ്സുമായി] ഭരണം പങ്കിടുന്നു.പാർട്ടി നേതാവ് എച്ച്.ഡി. കുമാരസ്വാമി ആണ് മുഖ്യമന്ത്രി
പ്രധാന അംഗങ്ങൾ
തിരുത്തുക- എച്ച്.ഡി. ദേവഗൗഡ - ജനതാദൾ (സെക്കുലർ) പാർട്ടി പ്രസിഡന്റും ഇന്ത്യയുടെ പഴയ പ്രധാനമന്ത്രിയും. ഇദ്ദേഹം കർണാടകത്തിന്റെ മുഖ്യമന്ത്രിയുമായിരുന്നു.
- എൻ.എം. ജോസഫ് - ജനതാദൾ (സെക്കുലർ) പാർട്ടിയുടെ വൈസ് പ്രസിഡന്റ്. [16]
- എച്ച്.ഡി. കുമാരസ്വാമി കർണാടകത്തിന്റെ മുഖ്യമന്ത്രി.
- മാത്യു ടി. തോമസ്,.കേരളത്തിലെ ജലവിഭവ മന്ത്രി
- ബസൻഗൗഡ പാട്ടീൽ ഇന്ത്യയുടെ പഴയ കേന്ദ്രമന്ത്രി. [17]
- കുൻവർ ഡാനിഷ് അലി, ദേശീയ ജനറൽ സെക്രട്ടറി.[18][19]
- എച്ച്.ഡി. രേവണ്ണ
- ബി.എസെഡ്. സമീർ അഹമ്മദ് ഖാൻ
കർണാടകത്തിലെ അസംബ്ലി തിരഞ്ഞെടുപ്പ് ചരിത്രം
തിരുത്തുകവർഷം | തിരഞ്ഞെടുപ്പ് | മത്സരിച്ച സീറ്റുകൾ | വിജയിച്ച സീറ്റുകൾ | ലഭിച്ച വോട്ടുകൾ | വോട്ടുകളുടെ ശതമാനക്കണക്ക് |
---|---|---|---|---|---|
1999 | പതിനൊന്നാം അസംബ്ലി | 203 | 10 | 23,16,885 | 10.42[20] |
2004 | പന്ത്രണ്ടാം അസംബ്ലി | 220 | 58 | 52,20,121 | 20.77%[21] |
2008 | പതിമൂന്നാം അസംബ്ലി | 219 | 28 | 4959252 | 18.96%[22] |
കർണാടകത്തിലെ ലോകസഭ തിരഞ്ഞെടുപ്പു ചരിത്രം
തിരുത്തുകവർഷം | തിരഞ്ഞെടുപ്പ് | മത്സരിച്ച സീറ്റുകൾ | വിജയിച്ച സീറ്റുകൾ | ലഭിച്ച വോട്ടുകൾ | വോട്ടുകളുടെ ശതമാനക്കണക്ക് |
---|---|---|---|---|---|
2004 | പതിനാലാം ലോകസഭ | 28 | 2 | 51,35,205 | 20.45%[23] |
2009 | പതിനഞ്ചാം ലോകസഭ | 21 | 3 | 33,35,530 | 13.58% |
പാർട്ടിയിലെ പിളർപ്പുകൾ
തിരുത്തുക2005-ൽ സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ അനുയായികളും (പഴയ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം ഉദാഹരണം) പാർട്ടി ഉപേക്ഷിച്ച് ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. [24] തത്ത്വശാസ്ത്ര ബദ്ധരായ സുരേന്ദ്ര മോഹൻ, എം.പി. വീരേന്ദ്രകുമാർ, മൃണാൾ ഗോർ, പി.ജി.ആർ. സിന്ധ്യ എന്നിവർ 2006-ൽ ദേവഗൗഡയെയും സംഘത്തെയും ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയുണ്ടായി. ദേവ ഗൗഡ ഈ വിമതരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇവർ ജനതാദൾ (സെക്കുലർ) ആയി തന്നെ തുടരാൻ തീരുമാനിച്ചു. എന്നാൽ ദേവഗൗഡ വിഭാഗത്തിനാണ് അംഗീകാരം ലഭിച്ചത്. ആണവബില്ലിനെ എതിർക്കുന്ന ഘട്ടത്തിൽ വീരേന്ദ്രകുമാറും കേരളത്തിലെ പ്രവർത്തകരും ജനതാദളിൽ (സെക്കുലർ) തിരിച്ചെത്തി. പി.ജി.ആർ. സിന്ധ്യയും ജെ.ഡി.(എസ്.) പാർട്ടിയിൽ പിന്നീട് തിരികെയെത്തുകയുണ്ടായി. എന്നാൽ സുരേന്ദ്രമോഹനും ചുരുക്കം ചിലരും സമാജ് വാദി ജനതാ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കി. വീരേന്ദ്രകുമാറും വലിയൊരു വിഭാഗം അണികളും പിന്നീട് സോഷ്യലിസ്റ്റ് ജനത എന്ന പാർട്ടിയുണ്ടാക്കി.
അവലംബം
തിരുത്തുക- ↑ 1.0 1.1 http://electionaffairs.com/parties/JD_S.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-24. Retrieved 2013-02-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-21. Retrieved 2013-02-21.
- ↑ "History of Janata Dal (Secular) according to its website". Archived from the original on 2008-05-27. Retrieved 2007-09-30.
- ↑ "EC to hear Janata Dal symbol dispute". Archived from the original on 2009-02-01. Retrieved 2007-09-30.
- ↑ "The Nation:Janata Dal:Divided Gains (India Today article)". Archived from the original on 2016-01-09. Retrieved 2007-09-30.
- ↑ "Regional parties have a role to play - article in the Hindu". Archived from the original on 2008-03-14. Retrieved 2007-09-30.
- ↑ "history section on Bharatiya Janata Party site". Archived from the original on 2008-02-07. Retrieved 2007-09-30.
- ↑ "article on Chandrashekar". Archived from the original on 2007-02-12. Retrieved 2007-09-30.
- ↑ "Bouquet of ideologies - article in the Hindu". Retrieved 2007-09-30.
- ↑ "Janata Dal". Archived from the original on 2007-08-21. Retrieved 2007-09-30.
- ↑ "Profile of Deve Gowda on PMO website". Retrieved 2007-09-30.
- ↑ "Janata Parivar's home base". Archived from the original on 2009-02-21. Retrieved 2007-09-30.
- ↑ ""Gowda rules out tieup with Congress " - Tribune India article". Retrieved 2007-09-30.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-16. Retrieved 2013-02-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2013-02-21.
- ↑ "Basanagouda Patil Yatnal joins JD(S) in Bijapur". The Hindu. Chennai, India. 2010-01-23. Archived from the original on 2020-03-02. Retrieved 2013-02-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-08. Retrieved 2013-02-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-19. Retrieved 2013-02-21.
- ↑ %http://eci.nic.in/eci_main/StatisticalReports/SE_1999/StatisticalReport-KT99.pdf
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-10-06. Retrieved 2013-02-21.
- ↑ http://eci.nic.in/eci_main/StatisticalReports/AE2008/stats_report_KT2008.pdf
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-01-04. Retrieved 2013-02-21.
- ↑ "ഹിന്ദുസ��ഥാൻ ടൈംസ്". Archived from the original on 2013-01-25. Retrieved 2013-02-21.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ് സൈറ്റ്
- ജെ.ഡി.(എസ്.) പാർട്ടി വെബ് സൈറ്റ് Archived 2013-02-25 at the Wayback Machine.
- ഗുജറാത്ത് ജെ.ഡി.(എസ്.) പാർട്ടി വെബ് സൈറ്റ് Archived 2013-08-29 at the Wayback Machine.