തൃശൂർ ജില്ലയിലെ ഒരു നിയമസഭാ നിയോജകമണ്ഡലമാണ് ചേലക്കര നിയമസഭാമണ്ഡലം. തലപ്പിള്ളി താലൂക്കിലാണ് ഈ നിയോജകമണ്ഡലം സ്ഥിതി ചെയ്യുന്നത്.ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ‍, പഴയന്നൂർ‍, തിരുവില്വാമല, വള്ളത്തോൾ നഗർ , വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾക്കൊള്ളുന്നു[1]. പട്ടികജാതി സം‌വരണമുള്ള മണ്ഡലമാണ് ചേലക്കര.

Map
ചേലക്കര നിയമസഭാമണ്ഡലം

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

തിരുത്തുക

തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ‍, പഴയന്നൂർ‍, തിരുവില്വാമല, വള്ളത്തോൾ നഗർ , വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾക്കൊണ്ടിരുന്നു.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2024 യു.ആർ. പ്രദീപ് സി.പി.എം. എൽ.ഡി.എഫ്. രമ്യ ഹരിദാസ് കോൺഗ്രസ്, യു.ഡി.എഫ്
2021 കെ. രാധാകൃഷ്ണൻ സി.പി.എം. സി.സി ശ്രീകുമാർ കോൺഗ്രസ് (ഐ.)
2016 യു.ആർ. പ്രദീപ് സി.പി.എം. കെ.എ. തുളസി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011 കെ. രാധാകൃഷ്ണൻ സി.പി.എം. കെ.ബി. ശശികുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006 കെ. രാധാകൃഷ്ണൻ സി.പി.എം. പി.സി. മണികണ്ഠൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 കെ. രാധാകൃഷ്ണൻ സി.പി.എം. കെ.എ. തുളസി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 കെ. രാധാകൃഷ്ണൻ സി.പി.എം. ടി.എ. രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 എം.പി. താമി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി. കുട്ടപ്പൻ സി.പി.എം. എൽ.ഡി.എഫ്.
1987 എം.എ. കുട്ടപ്പൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.വി. പുഷ്പ സി.പി.എം. എൽ.ഡി.എഫ്.
1982 സി.കെ. ചക്രപാണി സി.പി.എം., എൽ.ഡി.എഫ്. ടി.കെ.സി. വടുതല കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1980 കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.എസ്. ശങ്കരൻ സി.പി.എം. എൽ.ഡി.എഫ്.
1977 കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.) കെ.എസ്. ശങ്കരൻ സി.പി.എം. എൽ.ഡി.എഫ്
1970 കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.) കെ.എസ്. ശങ്കരൻ സി.പി.എം.
1967 പി. കുഞ്ഞൻ സി.പി.എം. കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.)
1965 കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.) സി.കെ. ചക്രപാണി സി.പി.എം.
  • കുറിപ്പ് - 1965 മുതൽ ചേലക്കര മണ്ഡലം പട്ടികജാതി സംവരണ മണ്ഡലമാണ്.

ഇതും കാണുക

തിരുത്തുക


  1. "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-13.
"https://ml.wikipedia.org/w/index.php?title=ചേലക്കര_നിയമസഭാമണ്ഡലം&oldid=4140025" എന്ന താളിൽനിന്ന് ശേഖരിച്ചത്