കേരള വനം വന്��ജീവി വകുപ്പ്

വന്യജീവനം

കേരളത്തിലെ വനസമ്പത്തിന്റെയും വന്യജീവികളുടെയും പരിപാലനത്തിനായി നിലകൊള്ളുന്ന കേരള സർക്കാർ വകുപ്പാണ്‌ കേരള വനം വന്യജീവി വകുപ്പ്. സ്വാതന്ത്ര്യലബ്ധിക്കു മുൻപു തന്നെ കേരളത്തിൽ വനപരിപാലനത്തിൽ അധികാരികൾ ശ്രദ്ധ ചെലുത്തിയിരുന്നു. അതിന്റെ ഫലമായിട്ടാണ്‌ വനം വകുപ്പ് രൂപീകൃതമായത്.

ഒരു വനം വകുപ്പ് കാര്യാലയത്തിന്റെ സൂചന ബോർഡ്
കേരള വനം വന്യജീവി വകുപ്പ്
Kerala Forest and Wildlife Department
കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം
കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം
ഏജൻസി അവലോകനം
അധികാരപരിധി കേരളം
ആസ്ഥാനം വഴുതക്കാട്, തിരുവനന്തപുരം
ഉത്തരവാദപ്പെട്ട മന്ത്രി എ.കെ. ശശീന്ദ്രൻ, വനം മന്ത്രി
മേധാവി/തലവൻമാർ കെ.ആർ ജ്യോതിലാൽ IAS, അഡീ ചീഫ് സെക്രട്ടറി
 
ഗംഗ സിംഗ് IFS, വനം മേധാവി
വെബ്‌സൈറ്റ്
https://forest.kerala.gov.in

ചരിത്രം

തിരുത്തുക

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം വരെ കേരളത്തിന്റെ മുക്കാൽ ഭാഗവും വനപ്രദേശങ്ങളായിരുന്നു. വ്യാപാരാവശ്യത്തിന് വിദേശികൾ എത്തിയപ്പോഴേക്കും വനവിസ്തൃതി കുറഞ്ഞു. ആദ്യ കാലങ്ങളിൽ കേരളത്തിലെ ജനങ്ങൾ കൂടുതലും തീരപ്രദേശങ്ങളിലായിരുന്നു വസിച്ചിരുന്നത്. ആവശ്യങ്ങൾ വർദ്ധിച്ചപ്പോൾ വനപ്രദേശങ്ങളിലേക്കും മലമടക്കുകളിലേക്കും കൃഷി വ്യാപിച്ചു. കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ ഖ്യാതി ലോക പ്രശസ്തമായിരുന്നു. വിദേശികൾ ഇവിടെയുള്ള നാട്ടുപ്രമാണികളുമായി കുരുമുളക്, ഏലം, ഈട്ടി മുതലായവയുടെ കച്ചവടത്തിന് ഉടമ്പടികളിൽ ഏർപ്പെട്ടു. കപ്പൽ നിർമ്മാണത്തിനും മറ്റും വ്യാപകമായി തേക്കുമരങ്ങൾ ഉപയോഗിച്ചു തുടങ്ങി. ഇതിനെ തുടർന്ന് വനഭൂമി ചൂഷണം ചെയ്യപ്പെടാൻ തുടങ്ങി. ഇത് വനപരിപാലനത്തെക്കുറിച്ച് അധികാരികളെ ചിന്തിപ്പിച്ചു.

തിരുവിതാംകൂർ

തിരുത്തുക

ആദ്യകാലങ്ങളിൽ തിരുവിതാംകൂറിൽ മരം മുറിക്കുന്നതിന് യാതൊരു തടസ്സങ്ങളുമില്ലായിരുന്നു. പിന്നീട് സർക്കാർ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നു. സർക്കാരിന്റെ മേൽനോട്ടത്തിൽ മരങ്ങൾ മുറിച്ച് ഡിപ്പോകൾ വഴി വിതരണം ചെയ്യുവാനാരംഭിച്ചു. 1820 ൽ ആലപ്പുഴയിൽ ആദ്യത്തെ തടി ഡിപ്പോ ആരംഭിച്ചു. തിരുവിതാംകൂറിൽ വനം വകുപ്പിന്റെ തുടക്കം അങ്ങനെയാണ്. ബോംബെയിൽനിന്നും വന്ന ഫോറസ്റ്റ് കൺസർവേറ്ററായ ക്യാപ്റ്റൻ റൊബർട്ട് ഗോർഡനായിരുന്നു ഇതിന്റെ തലവൻ .തുടർന്നു വന്ന യു.വി. മൺറോയാണ് ആദ്യത്തെ വനം കൺസർവേറ്റർ. മൺറോയും കീഴുദ്യോഗസ്ഥരും അടങ്ങുന്നതായിരുന്നു ആദ്യ വനം വകുപ്പ്. 1864 മുതൽ സർക്കാർ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വനം വകുപ്പ് വിപുലീകരിച്ചു. 1896 ൽ വനം വകുപ്പ് ഡിവിഷൻ-റേഞ്ച് തലത്തിൽ വിഭജിച്ചു. 1913ൽ ഇവ വിപുലീകരിച്ച ആറു ഡിവിഷനുകളാക്കി.

1813ൽ കൊച്ചി രാജ്യത്ത് മലമേൽ വിചാരിപ്പ് എന്നു സ്ഥാനപ്പേരുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വനത്തിൽ നിന്നു മരങ്ങൾ ശേഖരിക്കാൻ നിയോഗിച്ചു. 1835ൽ ആദ്യത്തെ കൺസർവേറ്റാറായി ജെ. എ. കോൾഹോഫിനെ അന്നത്തെ ദിവാൻ വെടങ്കിട സുബ്ബയ്യർ നിയമിച്ചിച്ചു. അദ്ദേഹം വനനിയമങ്ങൾ നടപ്പാക്കി. കൊച്ചി രാജ്യത്തിലെ വനങ്ങളെ ഏഴ് ഉപവിഭാഗങ്ങളായി തിരിച്ച് വിചാരിപ്പുകാരന്റെ ചുമതലയിൽ ഭരണം നടത്തി. 1908 ൽ റേഞ്ച് സംവിധാനം നിലവിൽ വന്നു.

മലബാറിൽ ആദ്യകാലത്ത് വനം വകുപ്പ് കളക്റ്ററുടെ കീഴിൽ ആയിരുന്നു. 1866ൽ ക്യാപ്റ്റൻ ഗിബ്ബ് ആദ്യത്തെ ജില്ലാ ആഫീസറായി നിയമിതനായി. കപ്പൽ നിർമ്മാണത്തിനു വേണ്ടി ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വൻ തോതിൽ തേക്കുമരങ്ങൾ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഇത് തേക്കിന്റെ ലഭ്യതയിൽ ആശങ്കയുണ്ടാക്കിയതിനെ തുടർന്ന് തേക്കിനെ റോയൽ ട്രീ ആയി പ്രഖ്യാപിച്ചു. 1840ൽ ഇന്ത്യൻ നേവി ബോർഡിന്റെ നിർദ്ദേശപ്രകാരം തേക്ക് കൃതൃമായി വച്ചു പിടിപ്പിക്കാൻ എച് വി കൊനോലിയെ ചുമതല ഏല്പ്പിച്ചു.

കൊനോലിയുടെ തേക്കിൻ തോട്ടം

തിരുത്തുക

ലോകത്തിലെ ആദ്യ തേക്കും തോട്ടം സ്ഥാപിച്ചത് എച് വി കൊനോലിയാണ്‌. 1842 ൽ നിലമ്പൂരിലെ ശോഷിച്ച വനങ്ങളിൽ തേക്ക് വെച്ചുപിടിപ്പിച്ചാണ്‌ ഇത് സ്ഥാപിച്ചത്. പിന്നീട് നിലമ്പൂർ എന്ന സ്ഥലനാമം , തേക്കിന്റെ പര്യായമായി മാറി.

സ്വാതന്ത്ര്യാനന്തരം

തിരുത്തുക

തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് 1949ൽ തിരു കൊച്ചി സംസ്ഥാനമായപ്പോൾ വനം വകുപ്പ് മേധാവിയുടെ പേര് ചീഫ് ഫോറാസ്റ്റ് കൺസർവേറ്റർ എന്നാക്കി. ടി വി വെങ്കിടേശ്വര അയ്യർ ആ പദവി വഹിച്ച ആദ്യ ഓഫീസറായി. തിരു കൊച്ചിയിൽ രണ്ടു ഡിവിഷനുകളാണ് ഉണ്ടായിരുന്നത്. വനം വകുപ്പിനെ രണ്ടു സർക്കിളുകളായി വിഭജിച്ചു. കൺസർവേറ്റർക്കായിരുന്നു ഇതിന്റെ ചുമതല. 1956 ൽ കേരള സംസ്ഥാനം രൂപവത്കരിച്ചപ്പോൾ മലബാർ തിരുകൊച്ചിയോട് ചേർത്ത് സർക്കിളുകൾ മൂന്നാക്കി. ഡിവിഷനുകൾ പതിന്നാലായി. പഞ്ചവത്സര പദ്ധതിയിലൂടെ വികസനപ്രവർത്തനങ്ങൾ ഉണ്ടായപ്പോൾ വനം വകുപ്പിൽ ഡിവിഷനുകളൂടെയും കീഴ് ഘടകങ്ങളുടെയും എണ്ണം വർദ്ധിച്ചു.

വനം വകുപ്പിന്റെ ഘടന.

തിരുത്തുക
  • തിരുവനന്തപുരം വഴുതക്കാട് സ്ഥിതി ചെയ്യുന്ന വനലക്ഷ്മി കോംപ്ലക്സ് ആണ് വകുപ്പിന്റെ ആസ്ഥാനം.
  • പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ഹെഡ് ഓഫ് ദി ഫോറസ്റ്റ് ഫോഴ്സ് ആണ് വനം വകുപ്പിന്റെ തലവൻ.
  • വകുപ്പു തലവന്റെ കീഴിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് , ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥന്മാരുണ്ട്.
  • ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് റാങ്കിലുള്ളവർക്ക് അഡ്മിനിസ്ട്രേഷൻ , വൈൽഡ് ലൈഫ് , ഡവലപ്മെന്റ് , സോഷ്യൽ ഫോറസ്ട്രി , ഇക്കോടൂറിസം & ട്രൈബൽ ഡവലപ്മെന്റ് , വിജിലൻസ് എന്നീ ചുമതലകൾ വിഭജിച്ചു നൽകിയിട്ടു‌ണ്ട്.
  • വകുപ്പിനെ സർക്കിളുകളായും ഡിവിഷനുകളായും റേഞ്ചുകളായും സ്റ്റേഷനുകളായും സെക്ഷനുകൾ ആയും തിരിച്ചിരിക്കുന്നു.
  • സംസ്ഥാനത്ത് 5 ഫോറസ്റ്റ് സർക്കിളുകളാണ് ഉള്ളത്.സതേൺ സർക്കിൾ കൊല്ലം, ഹൈറേഞ്ച് സർക്കിൾ കോട്ടയം , സെൻട്രൽ സർക്കിൾ തൃശ്ശൂർ , ഈസ്റ്റേൺ സർക്കിൾ പാലക്കാട് , നോർത്തേൺ സർക്കിൾ കണ്ണൂർ എന്നിവയാണ് 5 ടെറിട്ടോറിയൽ സർക്കിളുകൾ. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എന്ന ഉദ്യോഗസ്ഥനാണ് സർക്കിളിന്റെ ഭരണച്ചുമതല. ഇതുകൂടാതെ വൈൽഡ് ലൈഫ്, സോഷ്യൽ ഫോറസ്ട്രി, വിജിലൻസ് വിഭാഗങ്ങൾക്ക് പ്രത്യേക സർക്കിളുകളും ഉണ്ട്
  • സർക്കിളുകളുടെ കീഴിലുള്ള ഡിവിഷനുകളുടെ തലവൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാണ്.അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ ആയിരിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ.
  • വൈൽഡ് ലൈഫ് ഡിവിഷനുകളിൽ വൈൽഡ് ലൈഫ് വാർഡൻ ആണ് ചുമതല.
  • ഡിവിഷനുകളുടെ കീഴിലുള്ള റേഞ്ചുകളിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ നിയന്ത്രിക്കുന്നു.
  • വൈൽഡ് ലൈഫ് ഡിവിഷനു കീഴിലുള്ള റേഞ്ചുകളിൽ അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ നിയന്ത്രിക്കുന്നു
  • റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ കീഴിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ , ഫോറസ്റ്റ് വാച്ചർ എന്നീ തസ്തികകളിലുള്ള ഉദ്യോഗസ്ഥരുണ്ട്.

ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും

തിരുത്തുക

വന്യ ജീവികളുടെയും സസ്യങ്ങളുടെയും പരിരക്ഷയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് നില നിർത്തിയിട്ടുള്ള പ്രദേശങ്ങളാണ് ദേശീയോദ്യാനങ്ങളും വന്യജീവിസങ്കേതങ്ങളും . വന്യജീവി സങ്കേതങ്ങളേക്കാൽ കൂടുതൽ സം‌‌രക്ഷണം ഉറപ്പിക്കലാണ് ദേശീയോദ്യാനങ്ങളുടെ ലക്ഷ്യം . കേന്ദ്ര- സംസ്ഥാന സർക്കരുകൾക്ക് ഒരു വനപ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിക്കാൻ അധികാരം ഉണ്ട്.

കേരളത്തിലെ ദേശീയോദ്യാനങ്ങൾ.

തിരുത്തുക

കേരളത്തിൽ അഞ്ച് ദേശീയോദ്യാനങ്ങളൂണ്ട്. അതിൽ നാലും ഇടുക്കി ജില്ലയിലാണ്. സംസ്ഥാനത്ത് ഏറ്റവും വനപ്രദേശവും മലയോരമേഖലയും ഉള്ളത് ഇടുക്കി ജില്ലയിലാണ്

ദേശീയോദ്യാനം ജില്ല വിസ്തീർണ്ണം(ച.കി.മി)
1 ഇരവികുളം ഇടുക്കി 97
2 സൈലന്റ് വാലി പാലക്കാട് 89.52
3 മതികെട്ടാൻ ചോല ഇടുക്കി 12.81
4 ആനമുടി ചോല ഇടുക്കി 7.5
5 പാമ്പാടും ചോല ഇടുക്കി 1.318

കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ.

തിരുത്തുക
വന്യജീവി സങ്കേതം ജില്ല വിസ്തീർണ്ണം(ച.കി.മി)
1 പെരിയാർ ഇടുക്കി 925
2 വയനാട് വയനാട് 344.44
3 പറമ്പിക്കുളം പാലക്കാട് 286
4 ചെന്തുരുണി കൊല്ലം 171
5 നെയ്യാർ തിരുവനന്തപുരം 128
6 പീച്ചി-വാഴാനി തൃശൂർ 125
7 ചിന്നാർ ഇടുക്കി 90.44
8 ഇടുക്കി ഇടുക്കി 70
9 ചിമ്മിനി തൃശൂർ 85
10 ആറളം കണ്ണൂർ 55
11 പേപ്പാറ തിരുവനന്തപുരം 53
12 കുറിഞ്ഞിമല ഇടുക്കി 32
13 മലബാർ കോഴിക്കോട് 74
14 കരിമ്പുഴ മലപ്പുറം 228

‌‌ ‌

കേരളത്തിലെ പക്ഷി സങ്കേതങ്ങൾ

തിരുത്തുക
പക്ഷി സങ്കേതം ജില്ല വിസ്തീർണ്ണം(ച.കി.മി)
1 തട്ടേക്കാട് എറണാകുളം 25
2 ചൂളനൂർ പാലക്കാട് 3.42
3 മംഗളവനം എറണാകുളം 0.0274
4 കടലുണ്ടി മലപ്പുറം

ഇക്കോടൂറിസം

തിരുത്തുക

വന്യമൃഗ സംരക്ഷണകേന്ദ്രങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയുടെ ചുറ്റുപാടുകളീൽ പരിസ്ഥിതിക്കു പ്രതികൂലമാകാത്ത തരത്തിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയാണ് ഇക്കോടൂറിസം. ഇന്ത്യയിലെ ആദ്യമായിത്തന്നെ ഈ പദ്ധതി നടപ്പിലാക്കിയത് കൊല്ലം ജില്ലയിലെ തെന്മലയിലാണ്. പേപ്പാറ, നെയ്യാർ, ചെന്തുരുണി, ചിമ്മിനി, തെന്മല, കോന്നി , ഗവി, പെരിയാർ , തൊമ്മൻ കുത്ത് , ആറളം, പറമ്പിക്കുളം, കനോലിപ്ലോട്ട് എന്നിവ ഇക്കോടൂറിസം പ്രദേശങ്ങളാണ്.

വനഭൂമിക്ക് വെളിയിൽ വനവൽകരണത്തിനായുള്ള സർക്കാർ പദ്ധതികൾ

തിരുത്തുക
 
വഴിയോര തണൽ പദ്ധതിപ്രകാരം നട്ട ഒരു വൃക്ഷത്തെ
എന്റെ മരം
പരിസ്ഥിതി സം‌രക്ഷണത്തെക്കുറിച്ച് ഇളം തലമുറയെ ബോധവൽക്കരിക്കുന്നതിനായി ഒന്നു മുതൽ പത്തു വരെക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു വൃക്ഷത്തൈ വീതം നൽകുന്ന സർക്കാർ പദ്ധതിയാണിത്.
വഴിയോരതണൽ
വഴിവക്കിൽ മരം വെച്ചുപിടിപ്പിക്കുവാനുള്ള വനം വകുപ്പിന്റെയും ട്രേഡ് യൂണിയൻ തൊഴിലാളികളുടെയും സം‌യുക്ത സം‌രംഭം
ഹരിത തീരം
സുനാമിപോലെയുള്ള കടൽ ക്ഷോഭങ്ങളിൽ നിന്നും കടൽ ത്തീരത്തെ രക്ഷിക്കുവാൻ കണ്ടൽച്ചെടികളൂം കുറ്റിച്ചെടികളും വച്ചുപിടിപ്പിക്കുന്ന പദ്ധതി.
നമ്മുടെ മരം
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും വളപ്പിൽ മരം വച്ചുപിടിപ്പിക്കുന്നതിനായുള്ള പദ്ധതി
തേക്ക് മ്യൂസിയം
തേക്കിന്റെ ചരിത്രം, ഉപയോഗം ,ഉദ്പാദനം കൃഷിരീതി എന്നിവയുടെ പ്രചരണാർത്ഥം സ്ഥാപിച്ചതാണ് നിലമ്പൂർതേക്ക് മ്യൂസിയം
കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ
വനപരിപാലനം ,വനവിഭവങ്ങളുടെ ആസൂത്രിതമായ ഉപയോഗം തുടങ്ങിയവയുടെ ലക്ഷ്യമിട്ട് കേന്ദ്ര - സംസ്ഥാന സർക്കാ‍രുകളുടെ സംയുക്ത സംരംഭമാണ് കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ. കോട്ടയമാണിതിന്റെ ആസ്ഥാനം.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ട്
കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ 1975 ൽ ആരംഭിച്ചു.തൃശൂരിലെ പീച്ചി ആണ് ആസ്ഥാനം.

മറ്റു സം‌രംഭങ്ങൾ

തിരുത്തുക

വനം വകുപ്പിന്റെ കുടിവെള്ള വിതരണ പദ്ധതിയാണ്‌ ശബരീജലം.ശബരിമല തീർത്ഥാടകർക്ക് കുപ്പിവെള്ളം വിതരണം ചെയ്യുന്ന ഈ പദ്ധതിയുടെ വിപണനോദ്ഘാടനം 2009 നവംബറിൽ വനം വകുപ്പു മന്ത്രി ശ്രീ ബിനോയ് വിശ്വം നിർവ്വഹിച്ചു.പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറച്ചുകൊണ്ടുവരുക എന്ന ദൗത്യം ഇതിലൂടെ ലക്ഷ്യമിടുന്നു

പുരസ്കാരം

തിരുത്തുക
  • ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് (2007,2008) - വൃക്ഷവത്കരണത്തിനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരം
  • യു. എൻ. പുരസ്കാരം (2010) - യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ പ്രശസ്തിപത്രം (UNEP) [1]

ഇതും കാണുക

തിരുത്തുക

മാതൃഭൂമി ഹരിശ്രീ 2009 സെപ്റ്റംബർ 19

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക