കെ.എൻ. ബാലഗോപാൽ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

കേരളത്തിൻ്റെ ധനകാര്യ വകുപ്പ് മന്ത്രിയും കൊട്ടാരക്കര എംഎൽഎ യും കേരളത്തിൽ നിന്നുള്ള ഒരു സി.പി.ഐ.(എം) നേതാവും മുൻ രാജ്യസഭാംഗവുമാണ് കെ.എൻ. ബാലഗോപാൽ(28 ജൂലൈ 1963- ). പുനലൂർ ശ്രീനാരായണ കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ്, ലോ അക്കാദമി, കേരള സർവ്വകലാശാല എന്നിവടങ്ങളിൽ പഠിച്ചു. എം.കോം, എൽ.എൽ.ബി, എൽ.എൽ.എം. ബിരുദധാരിയാണ്. 1998 മുതൽ സി.പി.എം.സംസ്ഥാന സമിതിയംഗമാണ്. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്‌. നിലവിൽ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.[1] 2021 ൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്നും വിജയിച്ച ഇദ്ദേഹത്തെ സി.പി.ഐ (എം) മന്ത്രിയായി തീരുമാനിച്ചു.

കെ.എൻ. ബാലഗോപാൽ
കെ.എൻ. ബാലഗോപാൽ, ധനകാര്യ മന്ത്രി ആയിരിക്കെ ഓഫീസിൽ
കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
2021 മേയ് 21-
മുൻഗാമിടി.എം. തോമസ് ഐസക്ക്
മണ്ഡലംകൊട്ടാരക്കര
കേരള നിയമസഭാംഗം
ഓഫീസിൽ
2021-
മുൻഗാമിപി. അയിഷ പോറ്റി
മണ്ഡലംകൊട്ടാരക്കര
രാജ്യസഭാംഗം
വ്യക്തിഗത വിവരങ്ങൾ
ജനനം (1963-07-28) ജൂലൈ 28, 1963  (61 വയസ്സ്)
കലഞ്ഞൂർ, പത്തനംതിട്ട, കേരളം, ഇൻഡ്യ
രാഷ്ട്രീയ കക്ഷിCPI(M)
വസതികൊല്ലം

ജീവിതരേഖ

തിരുത്തുക

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകനായി ജനിച്ചു. എൻ.എസ്സ്.എസ്സ് നേതാവ് കലഞ്ഞൂർ മധുവും ധനകാര്യ വിദഗ്ദനായ ഡോ.കെ.എൻ ഹരിലാലും സഹോദരന്മാരാണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ദേശീയ ഭാരവാഹിയായിരുന്നു.കേരള മുഖ്യമന്ത്രി വി.എസ്.അ���്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു (31 മേയ് 2006-13 മാർച്ച് 2010). 2014 ജനുവരിയിൽ സി.പി.ഐ. എം കൊല്ലാ ജില്ലാ സെക്രട്ടറിയായി.[2]

പൊതുരംഗത്ത്

തിരുത്തുക
ആവിഷ്കാരസ്വാതന്ത്രയവുമായി ബന്ധപ്പെട്ട സെമിനാർ ഉദ്ഘാടനം ചെയ്യുന്ന കെ.എൻ. ബാലഗോപാൽ,ഫെബ്രുവരി 2015
  • അഖിലേന്ത്യ പ്രസിഡന്റ് - സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇൻഡ്യ (എസ്.എഫ്.ഐ) - 1997 - 2000
  • അഖിലേന്ത്യ പ്രസിഡന്റ് - ഡി.വൈ.എഫ്.ഐ - 2003 - 2006
  • സിൻഡിക്കേറ്റ് മെംബർ, കേരള യൂണിവേഴ്സിറ്റി - 2000 - 2004
  • 2021 - കേരള നിയമസഭാംഗം
  • 2021 - കേരളത്തിൻ്റെ ധനകാര്യ വകുപ്പ് മന്ത്രി

തിരഞ്ഞെടുപ്പുകൾ

തിരുത്തുക

1996 - ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാൽ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ മത്സരിച്ചിരുന്നു.

 
2019-ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയിൽ കെ.എൻ. ബാലഗോപാൽ

2019 - ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിലെ കൊല്ലം ലോകസഭാമണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് മത്സരിക്കുകയുണ്ടായി. 2019 ൽ കൊല്ലം പാർലമെൻ്റ് മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടു.2021ൽ കൊട്ടാരക്കരയിൽ നിന്നും വിജയിച്ച് നിയമസഭാംഗമായി

തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1996 അടൂർ നിയമസഭാമണ്ഡലം തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.എൻ. ബാലഗോപാൽ സി.പി.എം., എൽ.ഡി.എഫ്.

ചിത്രശാല

തിരുത്തുക
  1. http://india.gov.in/govt/rajyasabhampbiodata.php?mpcode=2137[പ്രവർത്തിക്കാത്ത കണ്ണി]
  2. "കെ.എൻ.ബാലഗോപാൽ സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറി". www.mathrubhumi.com. Archived from the original on 2015-01-29. Retrieved 3 ഫെബ്രുവരി 2015.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-06.



"https://ml.wikipedia.org/w/index.php?title=കെ.എൻ._ബാലഗോപാൽ&oldid=4082926" എന്ന താളിൽനിന്ന് ശേഖരിച്ചത്