പ്രേംനസീർ
മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evertime Evergreen Hero) എന്നറിയപ്പെട്ടിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ (ജീവിതകാലം: 23 march 1929 - 16 ജനുവരി 1989)[1]. മലയാള സിനിമയിൽ അദ്ദേഹത്തിന്റെ തലമുറയിലെ പ്രമുഖരിൽ ഒരാളായി പ്രേംനസീർ അറിയപ്പെടുന്നു. അബ്ദുൾ ഖാദർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർ[2]. അനശ്വരനായ സത്യനുശേഷം മമ്മൂട്ടി-മോഹൻലാൽ ദ്വയം വരെ മലയാളചലച്ചിത്ര താരരാജാവായി അദ്ദേഹം നിലനിന്നു.
പ്രേംനസീർ | |
---|---|
ജനനം | അബ്ദുൾ ഖാദർ 23 മാർച്ച് 1929 |
മരണം | 16 ജനുവരി 1989 | (പ്രായം 62)
അന്ത്യ വിശ്രമം | ചിറയിൻകീഴ്, |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | നിത്യഹരിതനായകൻ (എവർഗ്രീൻ ഹീറോ) |
കലാലയം | എസ്.ബി കോളേജ്, ചങ്ങനാശ്ശേരി |
തൊഴിൽ | Actor |
സജീവ കാലം | 1951–1989 |
അറിയപ്പെടുന്നത് | നടൻ |
ജീവിതപങ്കാളി(കൾ) | ഹബീബ ബീവി |
കുട്ടികൾ | ഷാനവാസ് ഉൾപ്പെടെ 4 |
ബന്ധുക്കൾ | പ്രേം നവാസ് (brother) ഷാനവാസ് |
പുരസ്കാരങ്ങൾ | പത്മഭൂഷൺ (1983) |
ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സത്യന്റെയും നസീറിന്റെയും അരങ്ങേറ്റചിത്രം കൂടിയായിരുന്ന ത്യാഗസീമ പക്ഷേ റിലീസ് ആയില്ല. പിന്നീട് 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിൽ വന്നത്. വിശപ്പിന്റെ വിളി (1952) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റുകളിൽവച്ച് അദ്ദേഹം നസീർ എന്ന നാമം സ്വീകരിച്ചു. പിന്നീട് പൊന്നാപുരം കോട്ട എന്ന സിനിമയിൽ നസീർ എന്ന പേരിനൊപ്പം പ്രേം എന്ന് കൂടെ കുഞ്ചാക്കോ ചേർത്തു. 1950 കളിൽ ഒരു താരമായി ഉയർന്നുവന്ന അദ്ദേഹം 1950 മുതൽ 1989 ൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള കാലത്ത് മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർതാരങ്ങളിലൊരാളായിത്തീർന്നിരുന്നു. ഒരു റൊമാന്റിക് നായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനാണ്. 1985 ന് ശേഷം, മറ്റ് കലാകാരന്മാരെപ്പോലെ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ ആഗ്രഹിച്ചതിനാൽ നായകവേഷങ്ങളിൽ നിന്ന് മറ്റു കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മനപൂർവ്വം വഴിമാറി സഞ്ചരിച്ചു.
മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1967), കള്ളിച്ചെല്ലമ്മ (1969), നദി (1969), അനുഭവങ്ങൾ പാളിച്ചകൾ (1971), അഴകുള്ള സെലീന (1973), വിട പറയും മുൻപേ (1981) ), പടയോട്ടം (1982), ധ്വനി (1988)[3] തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ അഭിനയത്തിലൂടെ അദ്ദേഹം നിരൂപക പ്രശംസ നേടിയിരുന്നു. വിട പറയും മുൻപേ എന്ന സിനിമയിലെ മാധവൻ കുട്ടിയെ അവതരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (പ്രത്യേക ജൂറി അവാർഡ്) നേടിയിരുന്നു. കലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യാ ഗവൺമെന്റ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും സിവിലിയൻ ബഹുമതികളായ പത്മഭൂഷൻ, പത്മശ്രീ എന്നിവ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1989 ജനുവരി 16 ന് 62 ആമത്തെ വയസ്സിൽ അഞ്ചാംപനി ബാധിച്ച് അദ്ദേഹം അന്തരിച്ചു.
542 മലയാളം സിനിമകളിൽ നായകനായി അഭിനിയച്ചിതിന്റെ പേരിലും[4][5]130 സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചിതിന്റെ പേരിലും[6][7] രണ്ട് ഗിന്നസ് വേൾഡ് റിക്കാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. എൺപത് നായികമാർക്കൊപ്പം അഭിനയിച്ചതിനും ഒരേ വർഷം (1973, 77) 30 സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചതിന്റെ പേരിലും മറ്റ് രണ്ട് അഭിനയ റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.[8] 1968 ൽ റസ്റ്റ് ഹൌസ് എന്ന സിനിമയ്ക്കായി അദ്ദേഹം പാടുകയും ചെയ്തു.
ജീവിതരേഖ
തിരുത്തുകതിരുവിതാംകൂറിലെ [[ചിറയൻകീഴ് നിയമസഭാമണ്ഡലം
ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മൂത്ത മകനായി 1926 ഏപ്രിൽ 7-ന് ജനിച്ചു. പ്രേം നവാസ്, അഷ്‌റഫ് എന്നീ രണ്ട് സഹോദരന്മാരും സുലേഖ, ആരിഫ, അനീസ, ഉമൈബ, സുനൈസ, സുഹാറ എന്നീ ആറ് സഹോദരിമാരുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ മാതാവ് അന്തരിച്ചു. പിതാവ് അതേ പേരിലുള്ള ഒരു സ്ത്രീയെ പിന്നീട് പുനർവിവാഹം ചെയ്തിരുന്നു. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ഗവ. എൽ പി എസ് കൂന്തള്ളൂർ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെർക്കുമാൻസ് കോളേജ് (ചങ്ങനാശ്ശേരി) എന്നിവിടങ്ങളിലായി അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായിത്തീർന്നിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരൻ നായർ അദ്ദേഹത്തിന്റെ പേര് നസീർ എന്നായി പുനർനാമകരണം ചെയ്തത്. പിന്നീട് സൂപ്പർ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു.
കുടുംബം
തിരുത്തുകപ്രേം നസീർ തന്റെ മുറപ്പെണ്ണായ ഹബീബ ബീവിയെയാണ് വിവാഹം കഴിച്ചത്. അവർക്ക് മൂന്ന് പെൺമക്കളുണ്ട്. ലൈല (തിരുവനന്തപുരം സ്വദേശിയും എഞ്ചിനീയറുമായ റഷീദിനെ വിവാഹം കഴിച്ച് കോഴിക്കോട് സ്ഥിരതാമസമാക്കിയിരിക്കുന്നു), റസിയ (കണ്ണൂരിൽ നിന്നുള്ള വ്യവസായി ഹാഷിമിനെ വിവാഹം കഴിക്കുകയും ചെന്നൈയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു). ഇരുവരും പുത്രൻ ഷാനവാസിനേക്കാൾ മൂത്തവരാണ്. ഇളയമകൾ റീത്ത പുനലൂർ സ്വദേശി ഡോക്ടർ ഷറഫുദ്ദീനെ വിവാഹം കഴിച്ച് മസ്കറ്റിൽ സ്ഥിരതാമസമാക്കി. പ്രേംനസീറിന്റെ മൂത്ത സഹോദരി സുലൈഖ ബീവിയുടെ മകളാണ് ഷാനവാസിന്റെ പത്നിയായ ആയിഷാ ബീവി. പ്രേം നസീറിന്റെ പുത്രൻ ഷാനവാസ് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പിതാവിനെപ്പോലെ അഭിനയരംഗത്ത് ശോഭിക്കാൻ കഴിഞ്ഞില്ല. പ്രേം നസീറിന്റെ മൂന്നാം തലമുറയായി ഷാനവാസിന്റെ പുത്രൻ ഷമീർ ഖാൻ മലയാള ചിത്രമായ ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇൻ ആക്ഷനിൽ അഭിനയിച്ചിരുന്നു.
പ്രേം നസീറിന്റെ ഇളയ സഹോദരനായിരുന്ന പ്രേം നവാസും (അബ്ദുൽ വഹാബ്) ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കുടുംബത്തിലെ ആദ്യത്തെയാളായിരുന്നെങ്കിലും അദ്ദേഹം പിന്നീട് ഒരു നിർമ്മാതാവായി മാറുകയും അഗ്നിപുത്രി, തുലാവർഷം, പൂജക്ക് എടുക്കാത്ത പൂക്കൾ, നീതി, കെണി എന്നീ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. പ്രേം നവാസിന്റെ ഏക മകൻ പ്രേം കിഷോറും വെക്കേഷൻ, തസ്കരപുത്രൻ എന്നീ രണ്ട് മലയാള ചിത്രങ്ങളിൽ അഭിനയിച്ച് സിനിമാ വ്യവസായവുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ട്. മലയാളത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ബഹുവർണ്ണ ചിത്രമായിരുന്ന കണ്ടം ബച്ച കോട്ടിൽ അഭിനയിച്ചതിന്റെ പേരിലും പ്രേം നവാസ് ശ്രദ്ധേയനാണ്.[9]
പേരുമാറ്റം
തിരുത്തുകഅദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിച്ചാണ് അദ്ദേഹത്തിന്റെ പേര് നസീർ എന്ന് പുനർനാമകരണം ചെയ്തത്. പിന്നീട് ജനകീയ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. പിന്നീട് സംവിധായകനായി മാറിയ ജെ. ശശികുമാറിന്റെയും നടന്മാരായ ബഹദൂറിന്റെയും ഉമ്മറിന്റെയും പേരുകളും തിക്കുറിശ്ശി മാറ്റുകയുണ്ടായി. എന്നാൽ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹജാൻ എന്ന നാമം അദ്ദേഹം ഈ ഒരു ചിത്രത്തിൽ മാത്രമാണ് ഉപയോഗിച്ചത്[10].
ചലച്ചിത്രരംഗത്ത്
തിരുത്തുകഎക്സെൽ കമ്പനിക്കുവേണ്ടി ആയിരുന്നു അദ്ദേഹം ചലച്ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. 1951 ഡിസംബർ 26 നു ക്യാമറക്കു മുന്നിൽ വന്നു. 1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഉദയ, മേരിലാൻഡ് സ്റ്റുഡിയോകൾ ആയിരുന്നു. മലയാളികളുടെ മനസ്സിലെ പുരുഷ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങൾ.
542 മലയാളചിത്രങ്ങളിൽ അഭിനയിച്ചതോടൊപ്പം പ്രേംനസീർ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ പ്രണയ ജോഡികളായി അഭിനയിച്ചു. ഇത് ഒരു സർവ്വകാല റെക്കോഡാണ്. ജയഭാരതിയോടൊത്ത് 92 സിനിമകളിൽ ഒന്നിച്ചഭിനയിച്ചത് മറ്റൊരു റെക്കോർഡ് കൂടിയാണ്. 1978-ൽ 41 സിനിമകളിലും 1979-ൽ 39സിനിമകളിലും നായകവേഷം അവതരിപ്പിച്ചു. 781 ചിത്രങ്ങളിൽ 93 വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാനുള്ളത്.
1980-ൽ പുറത്തിറങ്ങിയ തന്റെ 500 മത്തെ ചിത്രമായ കരിപുരണ്ട ജീവിതങ്ങളിലെ അഭിനയത്തിന് ഔട്ട്സ്റ്റാൻഡിംഗ് പെർമോർമൻസ് അവാർഡ് ലഭിച്ചു. ആ സമയത്തു രണ്ടുപേർ ഒരുപോലെ മികച്ച നടന്റെ പട്ടികയിൽ വന്നപ്പോൾ ആണ് പ്രേം നസീറിന് പ്രഥമ Outstanding Performance അവാർഡ് ലഭിച്ചത്. പടയോട്ടം, ഇരുട്ടിന്റെ ആത്മാവ് എന്നീ സിനിമകളിലെ അഭിനയത്തിന് കപ്പിന്റെയും ചുണ്ടിന്റെയും അകലത്തിലാണ് അദ്ദേഹത്തിന് ദേശീയ അവാർഡ് നഷ്ടമായത്.
അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പ്രേം നസീർ പുരസ്കാരം 1992-ൽ സ്ഥാപിച്ചു. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷൺ പുരസ്കാരം അദ്ദേഹത്തിനു നൽകി. സർവ്വകാല സംഭാവനകളെ മാനിച്ച് കേരളസംസ്ഥാന പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് 1981-ൽ നൽകി. പ്രേം നസീറും യേശുദാസും ഒരു ഉത്തമ നടൻ-ഗായക ജോഡിയായിരുന്നു. ഇവർ ഒരുമിച്ചുള്ള സംഗീതങ്ങൾ മലയാള സിനിമാചരിത്രത്തിൽ അനശ്വരമായി നിലകൊള്ളുന്നു. അവസാനമായി അഭിനയിച്ച ചിത്രം ധ്വനിയും 1990-ൽ പുറത്തിറങ്ങിയ കടത്തനാടൻ അമ്പാടി എന്ന ചിത്രമാണ് നസീറിന്റെതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. [11]. ഗാനരംഗങ്ങളിൽ ഇത്രയും മനോഹരമായി അഭിനയിക്കുന്ന മറ്റൊരു നടനും ഇന്ത്യയിലില്ല. ദേവരാജന്റേയും ബാബുരാജിന്റേയും ഗാനങ്ങൾ അദ്ദേഹം ജനപ്രിയമാക്കി. യേശുദാസിന്റെ ശബ്ദവുമായി ഏറ്റവും പൊരുത്തപ്പെടുന്ന നടനും നസീറാണ്. ക്യാമറയിലൂടെ ഏത് ആംഗിളിൽ നിന്നു നോക്കിയാലും ഒരു പോലെ തിരിച്ചറിയാവുന്നത് അദ്ദേഹത്തിൻ മുഖത്തിൻ പ്രത്യേകത ആയിരുന്നു ഇത് ഒരു തരം ത്രിമാന അനുഭൂതി (3D Effect) കാഴ്ചക്കാരിൽ സൃഷ്ടിക്കുമായിരുന്നു. അദ്ദേഹത്തി വിജയത്തിന്റെ ഒരു പ്രധാന ഘടകം ഇതായിരുന്നു. യേശുദാസിന്റെ ശബ്ദവുമായി ഏറ്റവും ചേരുന്നത് അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു യാതൊരു അഹങ്കാരവും സിനിമയിലേ ജീവിതത്തിലോ ഒരിക്കലും അദ്ദേഹത്തിനുണ്ടായിരുന്നില്ല
മരണം
തിരുത്തുകഅവസാനകാലത്ത് കടുത്ത പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടിയ നസീർ, പക്ഷേ ചലച്ചിത്രലോകത്തും സാമൂഹികലോകത്തും നിറസാന്നിദ്ധ്യമായി തുടർന്നുവന്നു. അൾസർ ബാധിച്ചതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലായി. അൾസർ മ���റിയെങ്കിലും അഞ്ചാംപനി ബാധിച്ച് മരിച്ചു
ബഹുമതികൾ
തിരുത്തുകഅർഹിക്കുന്ന ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല എന്നത് നിർഭാഗ്യകരമായ വസ്തുതയാണ്.
- ഗിന്നസ് ലോക റിക്കാർഡ് മൂന്ന് വിഭാഗങ്ങളിലായി നേടിയിട്ടുണ്ട് [12]
- 1983-ൽ ചലച്ചിത്രത്തിലെ സമഗ്ര സംഭാവനയ്ക്കായി പത്മഭൂഷൺപുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.
- 2013-ൽ ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഇന്ത്യൻ സിനിമാ മേഖലയിലെ 50 പേരുടെ സ്റ്റാമ്പുകളിൽ പ്രേംനസീറിന്റെ ചിത്രവും ആലേഖനം ചെയ്തിരുന്നു. ഇതിൽ മലയാളത്തെ പ്രതിനിധീകരിച്ച് നസീറിന്റെ ചിത്രം മാത്രമാണ് ഇടം നേടിയത്[13].
അഭിനയിച്ച ചിത്രങ്ങൾ ലഭ്യമായവ
തിരുത്തുക- ത്യാഗസീമ 1951-ൽ റിലീസ് ആയില്ല.
- മരുമകൾ (ചലച്ചിത്രം) (1952)
- വിശപ്പിന്റെ വിളി (1952)
- അച്ഛൻ (1952)
- പൊൻകതിർ (1953)
- മനസാക്ഷി (ചലച്ചിത്രം) (1954)
- കിടപ്പാടം (1954)
- ബാല്യസഖി (1954)
- അവൻ വരുന്നു (1954)
- അവകാശി (1954)
- സി.ഐ.ഡി (1955)
- അനിയത്തി (1955)
- മന്ത്രവാദി (1956)
- അവർ ഉണരുന്നു (1956)
- ആത്മാർപ്പണം (1956)
- പാടാത്ത പൈങ്കിളി (1957)
- ജയിൽ പുള്ളി (ചലച്ചിത്രം) (1957)
- ദേവസുന്ദരി (1957)
- മറിയക്കുട്ടി (1958)
- ലില്ലി (1958)
- ചതുരംഗം (1958)
- സഹോദരി (1959)
- തിലകം(ചലച്ചിത്രം) (1960)
- സീത (1960)
- ഉണ്ണിയാർച്ച (1961)
- കൃഷ്ണകുചേല (1961)
- ജ്ഞാനസുന്ദരി (1961)
- ശ്രീരാമ പട്ടാഭിഷേകം (1962)
- ലൈല മജ്നു (1962)
- കാൽപ്പാടുകൾ (1962)
- സ്നാപക യോഹന്നാൻ (1963)
- സത്യഭാമ (1963)
- നിണമണിഞ്ഞ കാൽപ്പാടുകൾ (1963)
- കലയും കാമിനിയും (1963)
- കാട്ടുമൈന (1963)
- ചിലമ്പൊലി (1963)
- സ്കൂൾ മാസ്റ്റർ (1964)
- പഴശ്ശിരാജാ (1964)
- ഒരാൾകൂടി കള്ളനായി (1964)
- കുട്ടിക്കുപ്പായം (1964)
- കുടുംബിനി (1964)
- കറുത്ത കൈ (1964)
- ദേവാലയം (1964)
- ഭാർഗ്ഗവീ നിലയം (1964)
- ആയിഷ (1964)
- അൾത്താര (1964)
- തങ്കക്കുടം (1965)
- ശകുന്തള (1965)
- റോസി (1965)
- രാജമല്ലി (1965)
- പോർട്ടർ കുഞ്ഞാലി (1965)
- ഓടയിൽ നിന്ന് (1965)
- മുതലാളി (1965)
- മുറപ്പെണ്ണ് (1965)
- മായാവി (1965)
- കുപ്പിവള (1965)
- കൊച്ചുമോൻ (1965)
- കാവ്യമേള (1965)
- കാത്തിരുന്ന നിക്കാഹ് (1965)
- കളിയോടം (1965)
- ജീവിതയാത്ര (1965)
- ഇണപ്രാവുകൾ (1965)
- ദേവത (ചലച്ചിത്രം) (1965)
- ചേട്ടത്തി (1965)
- ഭൂമിയിലെ മാലാഖ (1965)
- തിലോത്തമ (1966)
- സ്ഥാനാർത്ഥി സാറാമ്മ (1966)
- സ്റ്റേഷൻ മാസ്റ്റർ (1966)
- പ്രിയതമ (1966)
- പൂച്ചക്കണ്ണി (1966)
- പിഞ്ചുഹൃദയം (1966)
- പെൺമക്കൾ (1966)
- കുഞ്ഞാലിമരയ്ക്കാർ (1966)
- കൂട്ടുകാർ (1966)
- കണ്മണികൾ (1966)
- കനകച്ചിലങ്ക (1966)
- കല്യാണരാത്രിയിൽ (1966)
- കളിത്തോഴൻ (1966)
- ഇരുട്ടിന്റെ ആത്മാവ് (1966)
- അനാർക്കലി (1966)
- ഉദ്യോഗസ്ഥ (1967)
- സ്വപ്നഭൂമി (1967)
- രമണൻ (1967)
- പൂജ (1967)
- പരീക്ഷ (1967)
- പാതിരാപ്പാട്ട് (1967)
- ഒള്ളതുമതി (1967)
- എൻ.ജി.ഒ (1967)
- നഗരമേ നന്ദി (1967)
- നാടൻപെണ്ണ് (1967)
- കുടുംബം (1967)
- കോട്ടയം കൊലക്കേസ് (1967)
- കസവുതട്ടം (1967)
- കാണാത്ത വേഷങ്ങൾ (1967)
- ജീവിക്കാനനുവദിക്കൂ (1967)
- കളക്ടർ മാലതി (1967)
- കൊച്ചിൻ എക്സ്പ്രസ്സ് (1967)
- ചിത്രമേള (1967)
- ഭാഗ്യമുദ്ര (1967)
- ബാല്യകാലസഖി (1967)
- അശ്വമേധം (1967)
- അഗ്നിപുത്രി (1967)
- വിദ്യാർത്ഥി (1968)
- വെളുത്ത കത്രീന (1968)
- തുലാഭാരം (1968)
- തോക്കുകൾ കഥ പറയുന്നു (1968)
- തിരിച്ചടി (1968)
- പുന്നപ്രവയലാർ (1968)
- പാടുന്ന പുഴ (1968)
- ലവ് ഇൻ കേരള (1968)
- ലക്ഷപ്രഭു (1968)
- കൊടുങ്ങല്ലൂരമ്മ (1968)
- കായൽകരയിൽ (1968)
- ഇൻസ്പെക്റ്റർ (1968)
- ഡയൽ 2244 (1968)
- ഭാര്യമാർ സൂക്ഷിക്കുക (1968)
- അസുരവിത്ത് (1968)
- അഞ്ചു സുന്ദരികൾ (1968)
- അഗ്നിപരീക്ഷ (1968)
- വിരുന്നുകാരി (1969)
- വില കുറഞ്ഞ മനുഷ്യൻ (1969)
- വിലക്കപ്പെട്ട ബന്ധങ്ങൾ (1969)
- സൂസി (1969)
- റസ്റ്റ് ഹൗസ് (1969)
- രഹസ്യം (1969)
- പൂജാപുഷ്പം (1969)
- പഠിച്ച കള്ളൻ (1969)
- നദി (1969)
- മിസ്റ്റർ കേരള (1969)
- മൂലധനം (ചലച്ചിത്രം) (1969)
- കൂട്ടുകുടുംബം (ചലച്ചിത്രം) (1969)
- കണ്ണൂർ ഡീലക്സ് (1969)
- കള്ളിച്ചെല്ലമ്മ (1969)
- കടൽപ്പാലം (1969)
- ജ്വാല (1969)
- ഡേയ്ഞ്ചർ ബിസ്കറ്റ് (1969)
- ബല്ലാത്ത പഹയൻ (1969)
- അനാച്ഛാദനം (1969)
- അടിമകൾ (1969)
- ആൽമരം (1969)
- വിവാഹിത (1970)
- വിവാഹം സ്വർഗ്ഗത്തിൽ (1970)
- ത്രിവേണി (1970)
- തുറക്കാത്ത വാതിൽ (1970)
- താര (1970)
- സരസ്വതി (1970)
- രക്തപുഷ്പം (1970)
- പേൾവ്യൂ (1970)
- പളുങ്കുപാത്രം (1970)
- ഒതേനന്റെ മകൻ (1970)
- നിഴലാട്ടം (1970)
- നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (1970)
- നാഴികക്കല്ല് (1970)
- മൂടൽമഞ്ഞ് (1970)
- മിണ്ടാപ്പെണ്ണ് (1970)
- ലോട്ടറി ടിക്കറ്റ്(1970)
- കുരുക്ഷേത്രം (1970)
- കല്പന (1970)
- കാക്കത്തമ്പുരാട്ടി (1970)
- എഴുതാത്ത കഥ (1970)
- ദത്തുപുത്രൻ (1970)
- അരനാഴികനേരം (1970)
- അനാഥ (1970)
- അമ്മയെന്ന സ്ത്രീ (1970)
- അമ്പലപ്രാവ് (1970)
- ആ ചിത്രശലഭം പറന്നോട്ടെ (1970)
- വിലയ്ക്കുവാങ്ങിയ വീണ (1971)
- ഉമ്മാച്ചു (1971)
- സുമംഗലി (ചലച്ചിത്രം) (1971)
- ശിക്ഷ (ചലച്ചിത്രം)(1971)
- പുത്തൻ വീട് (1971)
- നീതി (ചലച്ചിത്രം)(1971)
- മുത്തശ്ശി (ചലച്ചിത്രം) (1971)
- മൂന്നു പൂക്കൾ (1971)
- മറുനാട്ടിൽ ഒരു മലയാളി (1971)
- ലങ്കാദഹനം (1971)
- കളിത്തോഴി (1971)
- എറണാകുളം ജങ്ക്ഷൻ (ചലച്ചിത്രം) (1971)
- സി.ഐ.ഡി. നസീർ (1971)
- അനുഭവങ്ങൾ പാളിച്ചകൾ (1971)
- ടാക്സികാർ (1972)
- സംഭവാമി യുഗേ യുഗേ (1972)
- പുഷ്പാഞ്ജലി (ചലച്ചിത്രം) (1972)
- പുനർജന്മം (ചലച്ചിത്രം) (1972)
- പോസ്റ്റ്മാനെ കാണാനില്ല (1972)
- ഒരു സുന്ദരിയുടെ കഥ (1972)
- ഓമന (ചലച്ചിത്രം) (1972)
- നൃത്തശാല (1972)
- മിസ്സ് മേരി (1972)
- മയിലാടും കുന്ന്(1972)
- മായ (ചലച്ചിത്രം)(1972)
- മറവിൽ തിരിവ് സൂക്ഷിക്കുക (1972)
- മരം (ചലച്ചിത്രം) (1972)
- മനുഷ്യബന്ധങ്ങൾ (1972)
- മന്ത്രകോടി (ചലച്ചിത്രം) (1972)
- ഗന്ധർവ്വക്ഷേത്രം (1972)
- ദേവി (1972)
- ബ്രഹ്മചാരി (ചലച്ചിത്രം) (1972)
- ആരോമലുണ്ണി (ചലച്ചിത്രം) (1972)
- അന്വേഷണം (1972)
- ആറടിമണ്ണിന്റെ ജന്മി(1972)
- ആദ്യത്തെ കഥ (1972)
- വീണ്ടും പ്രഭാതം (1973)
- ഉർവ്വശി ഭാരതി (1973)
- തൊട്ടാവാടി (1973)
- തിരുവാഭരണം (1973)
- തേനരുവി (1973)
- തനിനിറം (1973)
- ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു (1973)
- പൊയ്മുഖങ്ങൾ (1973)
- പൊന്നാപുരം കോട്ട (1973)
- പോലീസ് അറിയരുത് (1973)
- പാവങ്ങൾ പെണ്ണുങ്ങൾ (1973)
- പണിതീരാത്ത വീട് (1973)
- പഞ്ചവടി (1973)
- പത്മവ്യൂഹം(ചലച്ചിത്രം) (1973)
- പച്ചനോട്ടുകൾ (1973)
- മനസ്സ് (1973)
- ലേഡീസ് ഹോസ്റ്റൽ (1973)
- കാലചക്രം (1973)
- ഇന്റർവ്യൂ (1973)
- ഫുട്ബോൾ ചാമ്പ്യൻ (1973)
- ധർമ്മയുദ്ധം (1973)
- ദർശനം (1973)
- ചുക്ക് (1973)
- ഭദ്രദീപം (1973)
- അഴകുള്ള സെലീന (1973)
- അങ്കത്തട്ട് (1973)
- അജ്ഞാതവാസം (1973)
- അച്ചാണി (1973)
- തുമ്പോലാർച്ച (1974)
- തച്ചോളിമരുമകൻ ചന്തു (1974)
- സുപ്രഭാതം (1974)
- സേതുബന്ധനം (1974)
- സപ്തസ്വരങ്ങൾ (1974)
- രഹസ്യരാത്രി (1974)
- രാജഹംസം (1974)
- പട്ടാഭിഷേകം (1974)
- പഞ്ചതന്ത്രം (1974)
- പാതിരാവും പകൽവെളിച്ചവും (1974)
- നൈറ്റ് ഡ്യൂട്ടി (1974)
- അജയനും വിജയനും (1974)
- നെല്ല് (1974)
- നീലക്കണ്ണുകൾ (1974)
- ഹണിമൂൺ (1974)
- ദൂർഗ്ഗ (1974)
- കോളേജ് ഗേൾ (1974)
- ചന്ദ്രകാന്തം (1974)
- ചഞ്ചല (1974)
- ചക്രവാകം (1974)
- ഭൂമിദേവി പുഷ്പിണിയായി (1974)
- അയലത്തെ സുന്ദരി (1974)
- അശ്വതി (1974)
- അരക്കള്ളൻ മുക്കാൽക്കള്ളൻ (1974)
- ടൂറിസ്റ്റ് ബംഗ്ലാവ് (1975)
- താമരത്തോണി (1975)
- തിരുവോണം (1975)
- സൂര്യവംശം (ചലച്ചിത്രം) (1975)
- സിന്ധു (1975)
- സമ്മാനം (1975)
- രാസലീല (1975)
- പുലിവാല് (1975)
- പ്രിയമുള്ള സോഫിയ (1975)
- പ്രവാഹം (1975)
- പിക്നിക് (1975)
- പാലാഴിമഥനം (1975)
- പദ്മരാഗം (1975)
- നീലപ്പൊന്മാൻ (1975)
- മാനിഷാദ (1975)
- ലൗ മാര്യേജ് (1975)
- കൊട്ടാരം വിൽക്കാനുണ്ട് (1975)
- ഹലോ ഡാർളിംഗ് (1975)
- ധർമ്മക്ഷേത്രേ കുരുക്ഷേത്രേ (1975)
- ചുമടുതാങ്ങി (1975)
- ചീഫ് ഗസ്റ്റ് (1975)
- ചീനവല (ചലച്ചിത്രം) (1975)
- ചട്ടമ്പിക്കല്യാണി (1975)
- ബാബുമോൻ (1975)
- അയോദ്ധ്യ (1975)
- അഷ്ടമിരോഹിണി (1975)
- ആലിബാബയും 41 കള്ളന്മാരും (1975)
- അഭിമാനം (1975)
- ആരണ്യകാണ്ഡം (1975)
- വഴിവിളക്ക് (1976)
- വനദേവത (1976)
- തുലാവർഷം(1976)
- തെമ്മാടി വേലപ്പൻ (1976)
- സീമന്ത പുത്രൻ (1976)
- രാജയോഗം (1976)
- പുഷ്പശരം (1976)
- പ്രസാദം (1976)
- പിക് പോക്കറ്റ് (1976)
- പഞ്ചമി (1976)
- പാരിജാതം (1976)
- ഒഴുക്കിനെതിരെ (1976)
- മല്ലനും മാതേവനും (1976)
- ലൈറ്റ് ഹൗസ് (1976)
- കായംകുളം കൊച്ചുണ്ണിയുടെ മകൻ (1976)
- കന്യാദാനം (1976)
- കാമധേനു (1976)
- ചോറ്റാനിക്കര അമ്മ (1976)
- ചിരിക്കുടുക്ക (1976)
- ചെന്നായ് വളർത്തിയ കുട്ടി (1976)
- അമൃതവാഹിനി (1976)
- അമ്മിണി അമ്മാവൻ (1976)
- അജയനും വിജയനും (1976)
- അഗ്നിപുഷ്പം (1976)
- ആയിരം ജന്മങ്ങൾ (1976)
- വിഷുക്കണി (1977)
- വീട് ഒരു സ്വർഗ്ഗം (1977)
- വരദക്ഷിണ (1977)
- തുറുപ്പുഗുലാൻ (1977)
- തോൽക്കാൻ എനിക്കു മനസ്സില്ല (1977)
- സുജാത (1977)
- സൂര്യകാന്തി (1977)
- സമുദ്രം (1977)
- സഖാക്കളേ മുന്നോട്ട് (1977)
- രതിമന്മഥൻ (1977)
- രണ്ടു ലോകം (1977)
- പരിവർത്തനം (1977)
- പഞ്ചാമൃതം (1977)
- മുറ്റത്തെ മുല്ല (1977)
- മോഹവും മുക്തിയും (1977)
- മിനിമോൾ (1977)
- ലക്ഷ്മി (1977)
- കണ്ണപ്പനുണ്ണി (1977)
- കാഞ്ചന സീത (1977)
- കടുവയെ പിടിച്ച കിടുവ (1977)
- ഇവനെന്റെ പ്രിയപുത്രൻ (1977)
- ഇന്നലെ ഇന്ന് (1977)
- ഹൃദയമേ സാക്ഷി (1977)
- ചതുർവ്വേദം (1977)
- അവൾ ഒരു ദേവാലയം (1977)
- അപരാധി (1977)
- അപരാജിത (1977)
- അനുഗ്രഹം (1977)
- അഞ്ജലി (1977)
- അക്ഷയപാത്രം (1977)
- അച്ചാരം അമ്മിണി ഓശാരം ഓമന (1977)
- യാഗാശ്വം (1978)
- വിളക്കും വെളിച്ചവും (1978)
- തരൂ ഒരു ജന്മം കൂടി (1978)
- തച്ചോളി അമ്പു (1978)
- സുന്ദരിമാരുടെ സ്വപ്‌നങ്ങൾ (1978)
- സ്നേഹത്തിന്റെ മുഖങ്ങൾ (1978)
- ശത്രുസംഹാരം (1978)
- രാജു റഹിം (1978)
- പ്രാർത്ഥന (1978)
- പാദസരം (1978)
- നൈവേദ്യം (1978)
- നിനക്കു ഞാനും എനിക്കു നീയും (1978)
- മുദ്രമോതിരം (1978)
- ലിസ (1978)
- കുടുംബം നമുക്കു ശ്രീകോവിൽ (1978)
- കനൽക്കട്ടകൾ (1978)
- കൽപ്പവൃക്ഷം (1978)
- കടത്തനാട്ടു മാക്കം (1978)
- ജയിക്കാനായി ജനിച്ചവൻ (1978)
- ഗാന്ധർവ്വം (1978)
- ഈ ഗാനം മറക്കുമോ (1978)
- ഭാര്യയും കാമുകിയും (1978)
- അഷ്ടമുടിക്കായൽ (1978)
- അമർഷം (1978)
- ആനപ്പാച്ചൻ (1978)
- വാർഡ് നമ്പർ 7 (1979)
- വിജയനും വീരനും (1979)
- വെള്ളായണി പരമു (1979)
- വാളെടുത്തവൻ വാളാൽ (1979)
- തിരയും തീരവും (1979)
- തരംഗം (1979)
- സർപ്പം (1979)
- പ്രഭു (1979)
- പിച്ചാത്തിക്കുട്ടപ്പൻ (1979)
- പമ്പരം (1979)
- ഓർമ്മയിൽ നീ മാത്രം (1979)
- മാനവധർമ്മം (1979)
- മാമാങ്കം (1979)
- കതിർമണ്ഡപം (1979)
- കാലം കാത്തു നിന്നില്ല (1979)
- ഇരുമ്പഴികൾ (1979)
- ഇനിയും കാണാം (1979)
- ഇന്ദ്രധനുസ്സ് (1979)
- തീരം തേടുന്നവർ (1980)
- തീക്കടൽ (1980)
- പ്രളയം (1980)
- പാലാട്ടു കുഞ്ഞിക്കണ്ണൻ (1980)
- നായാട്ട് (1980)
- മിസ്റ്റർ മൈക്കിൾ (1980)
- ലാവ (1980)
- കരിപുരണ്ട ജീവിതങ്ങൾ 500th Movie (1980)
- ഇത്തിക്കരപ്പക്കി (1980)
- ദിഗ്‌വിജയം (1980)
- ചന്ദ്രഹാസം (1980)
- അന്തഃപുരം (1980)
- എയർ ഹോസ്റ്റസ് (1980)
- അഗ്നിക്ഷേത്രം (1980)
- ലൗ ഇൻ സിംഗപ്പൂർ (1980)
- വിട പറയും മുമ്പേ (1981)
- തേനും വയമ്പും (1981)
- തീക്കളി (1981)
- തകിലു കൊട്ടാമ്പുറം (1981)
- താളം മനസ്സിന്റെ താളം (1981)
- സംഘർഷം (1981)
- സഞ്ചാരി (1981)
- രക്തം (1981)
- പാർവ്വതി (1981)
- പാതിരാസൂര്യൻ (1981)
- കൊടുമുടികൾ (1981)
- കിലുങ്ങാത്ത ചങ്ങലകൾ (1981)
- കടത്ത് (1981)
- കാട്ടുകള്ളൻ (1981)
- കാഹളം (1981)
- ഇതിഹാസം (1981)
- ഇതാ ഒരു ധിക്കാരി (1981)
- ഇരട്ടിമധുരം (1981)
- എല്ലാം നിനക്കു വേണ്ടി (1981)
- ധ്രുവസംഗമം (1981)
- ചൂതാട്ടം (1981)
- ചാരം (1981)
- അട്ടിമറി (1981)
- അറിയപ്പെടാത്ത രഹസ്യം (1981)
- അടിമച്ചങ്ങല (1981)
- ശ്രീ അയ്യപ്പനും വാവരും (1982)
- രക്ഷസാക്ഷി (1982)
- പോസ്റ്റ് മോർട്ടം (1982)
- പൊന്മുടി (1982)
- പടയോട്ടം (1982)
- പാഞ്ചജന്യം (1982)
- ഒരു തിര പിന്നെയും തിര (1982)
- നാഗമഠത്തു തമ്പുരാട്ടി (1982)
- മഴനിലാവ് (1982)
- മൈലാഞ്ചി (1982)
- മരുപ്പച്ച (1982)
- കെണി (1982)
- ജംബുലിംഗം (1982)
- ഇവൻ ഒരു സിംഹം (1982)
- ഇടിയും മിന്നലും (1982)
- ദ്രോഹി (1982)
- ചമ്പൽക്കാട് (1982)
- അങ്കുരം (1982)
- അങ്കച്ചമയം (1982)
- ആരംഭം (1982)
- ആക്രോശം (1982)
- ആദർശം (1982)
- യുദ്ധം (1983)
- തീരം തേടുന്ന തിര (1983)
- പ്രതിജ്ഞ (1983)
- പ്രശ്നം ഗുരുതരം (1983)
- പാസ്പോർട്ട് (1983)
- ഒരു മാടപ്രാവിന്റെ കഥ (1983)
- ഒന്നു ചിരിക്കൂ (1983)
- മോർച്ചറി (1983)
- മറക്കില്ലൊരിക്കലും (1983)
- മഹാബലി (1983)
- കൊടുങ്കാറ്റ് (1983)
- കാര്യം നിസ്സാരം (1983)
- ജസ്റ്റിസ് രാജ (1983)
- ഹിമം (1983)
- എന്റെ കഥ (1983)
- ഈ യുഗം (1983)
- ദീപാരാധന (1983)
- ചക്രവാളം ചുവന്നപ്പോൾ (1983)
- ഭൂകമ്പം (1983)
- ബന്ധം (1983)
- ആട്ടക്കലാശം (1983)
- അങ്കം (1983)
- ആദ്യത്തെ അനുരാഗം (1983)
- ആധിപത്യം (1983)
- ആശ്രയം (1983)
- പ്രേംനസീറിനെ കാണ്മാനില്ല (1983)
- വികടകവി (1984)
- വെള്ളം (1984)
- വനിതാപോലീസ് (1984)
- പുമഠത്തെ പെണ്ണ് (1984)
- പിരിയില്ല നാം (1984)
- ഒരു തെറ്റിന്റെ കഥ (1984)
- നിങ്ങളിൽ ഒരു സ്ത്രീ (1984)
- മണിത്താലി (1984)
- മനസ്സേ നിനക്കു മംഗളം (1984)
- മകളേ മാപ്പു തരൂ (1984)
- കുരിശുയുദ്ധം (1984)
- കൃഷ്ണാ ഗുരുവായൂരപ്പാ (1984)
- കടമറ്റത്തച്ചൻ (1984)
- ഇണക്കിളി (1984)
- എന്റെ നന്ദിനിക്കുട്ടി (1984)
- അമ്മേ നാരായണ (1984)
- അലകടലിനക്കരെ (1984)
- വെള്ളരിക്കാപ്പട്ടണം (1985)
- ഉയിർത്തെഴുന്നേൽപ്പ് (1985)
- സ്നേഹിച്ച കുറ്റത്തിന് (1985)
- ശത്രു (1985)
- സന്നാഹം (1985)
- ഒഴിവുകാലം (1985)
- ഒരു നാൾ ഇന്നൊരു നാൾ (1985)
- ഒരിക്കൽ ഒരിടത്ത് (1985)
- നേരറിയും നേരത്ത് (1985)
- മുഖ്യമന്ത്രി (1985)
- മധുവിധു തീരും മുമ്പേ (1985)
- ദൈവത്തെയോർത്ത് (1985)
- ഒരു സന്ദേശം കൂടി (1985)
- മാന്യമഹാജനങ്ങളേ (1985)
- അയൽവാസി ഒരു ദരിദ്രവാസി (1986)
- ധ്വനി (1988)
- ലാൽ അമേരിക്കയിൽ (1989)
- കടത്തനാടൻ അമ്പാടി (1990)
അവലംബങ്ങൾ
തിരുത്തുക- ↑ പ്രേംനസീർ / നിത്യഹരിത നായകൻ
- ↑ ചിറയിൻകീഴിൽനിന്നൊരു താരോദയം![പ്രവർത്തിക്കാത്ത കണ്ണി]
- ↑ "The evergreen hero". The Hindu. Chennai, India. 16 January 2009. Archived from the original on 2009-04-11. Retrieved 11 March 2011.
- ↑ Kisan World. Sakthi Sugars, Limited. 1989.
- ↑ "Magic of Sophia Loren" Archived 2003-11-30 at the Wayback Machine.. The Hindu (2 November 2003). Retrieved 3 December 2011.
- ↑ Guinness World Records 2001. Guinness World Records. p. 91. ISBN 0553583751.
- ↑ Sheela's comeback Archived 2011-07-13 at the Wayback Machine.. The Hindu. 5 January 2004. Retrieved 3 December 2011.
- ↑ "The evergreen hero". The Hindu. Chennai, India. 16 January 2009. Archived from the original on 2009-04-11. Retrieved 11 March 2011.
- ↑ Shameer Khan
- ↑ "മനോരമ / ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ". Archived from the original on 2012-02-15. Retrieved 2011-11-27.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 741. 2012 മെയ് 07. Retrieved 2013 മെയ് 07.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-11. Retrieved 2011-03-08.
- ↑ ഇന്ത്യൻ സിനിമയുടെ നൂറാം വർഷം: തപാൽ സ്റ്റാമ്പിൽ ഇടംനേടിയത് പ്രേംനസീർ[പ്രവർത്തിക്കാത്ത കണ്ണി]