പുനർജന്മം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

മഞ്ഞിലാസിന്റെ ബാനറിൽ എം.ഓ. ജോസഫ് നിർമിച്ച് കെ.എസ്. സേതുമാധവൻ സംവിധാനം നിർവ്വഹിച്ച ഒരു മലയാള ചലച്ചിത്രമാണ് പുനർജന്മം (1972). ഇന്ത്യൻസിനിമയിലെ ആദ്യത്തെ ഇറോട്ടിക് സൈക്കിക് ത്രില്ലർ ഈ ചിത്രമാണ്.[1] പ്രേം നസീർ, ജയഭാരതി എന്നിവർ ഈ ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു. യുക്തിവാദിയും മനശ്ശാസ്ത്രജ്ഞനുമായ എ. ടി. കോവൂർ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കേസ് ഹിസ്റ്ററിയാണ് ചിത്രത്തിന്റെ പ്രമേയം. വിമലാ റിലീസിംങ്ങ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1972 ഓഗസ്റ്റ് 18-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[2]

പുനർജന്മം
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം. ഒ. ജോസഫ്
കഥഎ. ടി. കോവൂർ
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ബഹദൂർ
അടൂർ ഭാസി
ജയഭാരതി
പ്രേമ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ഛായാഗ്രഹണംമെല്ലി ഇറാനി
ചിത്രസംയോജനംഎം. എസ്. മണി
സ്റ്റുഡിയോമഞ്ഞിലാസ്
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി1972 ഓഗസ്റ്റ് 18
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാതന്തു

തിരുത്തുക

സുന്ദരിയും ശാലീനയുമായ ഒരു കോളേജ് വിദ്യാർത്ഥിനിയാണ് രാധ. കോളേജിൽ ലക്ചററായ അരവിന്ദനുമായി അവൾ പ്രേമത്തിലാകുന്നു. കുറച്ചുനാളുകൾക്കകം തന്നെ അവർ വിവാഹിതരാകുന്നു. എന്നാൽ, ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട അരവിന്ദൻ രാധയെ തന്റെ അമ്മയെപ്പോലെ കാണാൻ ശ്രമിക്കുന്നു.. നഷ്ടപ്പെട്ട അമ്മയുടെ വാത്സല്യം ഭാര്യയിൽ നിന്നും ലഭിക്കാൻ അയാൾ ആഗ്രഹിക്കുന്നു. ഒടുവിൽ മനശ്ശാസ്ത്രജ്ഞന്റെ ഉപദേശത്താൽ അയാളുടെ മനസ്സിന്റെ താളഭംഗങ്ങൾ മാറുകയും സംതൃപ്തമായ കുടുംബജീവിതത്തി��േക്ക് മടങ്ങുകയും ചെയ്യുന്നു.

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 വെളിച്ചമസ്തമിച്ചൂ മാധുരി
2 പ്രേമഭിക്ഷുകീ കെ ജെ യേശുദാസ്
3 സൂര്യകാന്ത കല്പടവിൽ പി സുശീല
4 കാമിനീ കാവ്യമോഹിനീ കെ ജെ യേശുദാസ്
5 കാമശാസ്ത്രമെഴുതിയ പി ജയചന്ദ്രൻ
6 കാക്കേം കാക്കേടെ കുഞ്ഞും സി ഒ ആന്റോ
7 മദനപഞ്ചമി മാധുരി
8 ഉണ്ണിക്കൈ വളര് വളര് പി ലീല[4]

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  1. കെ എൻ ഷാജികുമാർ (2010 ഏപ്രിൽ 5). "മനസ്സിന്റെ കാണാപ്പുറങ്ങൾ". ജനയുഗം. Archived from the original on 2012-07-09. Retrieved മേയ് 1, 2011. {{cite news}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
  2. മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് പുനർജന്മം
  3. 3.0 3.1 3.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് പുനർജന്മം
  4. മലയളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് പുനർജന്മം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുനർജന്മം_(ചലച്ചിത്രം)&oldid=4122573" എന്ന താളിൽനിന്ന് ശേഖരിച്ചത്