വിശ്വ കുമാർ ഗുപ്ത
വിശ്വ കുമാർ ഗുപ്ത Vishwa Kumar Gupta | |
---|---|
ജനനം | Kanpur, India |
തൊഴിൽ | Homoeopathic physician |
മാതാപിതാക്ക(ൾ) | Om Praksh Gupta |
പുരസ്കാരങ്ങൾ | Padma Shri |
ഒരു ഇന്ത്യൻ ഹോമിയോ വൈദ്യനും, ന്യൂഡൽഹിയിലെ നെഹ്റു ഹോമിയോ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പളും ആണ് വിശ്വ കുമാർ ഗുപ്ത.[1][2] ഇന്ത്യ സർക്കാർ 2013 ൽ പത്മശ്രീ നൽകി ആദരിച്ചു.[3]
ജീവചരിത്രം
[തിരുത്തുക]ഓം പ്രകാശ് ഗുപ്തയുടെ മകൻ വിശ്വ കുമാർ ഗുപ്ത ഇന്ത്യൻ കാൺപൂർ സ്വദേശിയും നഗരത്തിൽ നിന്നുള്ള ഹോമിയോപ്പതി ബദൽ മരുന്ന് സമ്പ്രദായത്തിൽ ബിരുദം നേടിയ ആളുമാണ്. (ജിഎച്ച്എംഎസ്). [4] ന്യൂഡൽഹിയിലെ നെഹ്രു ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം. അവിടെ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. [2]
1998 മുതൽ 2002 വരെ തുടർച്ചയായി രണ്ടുവർഷത്തേക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോ ഫിസിഷ്യൻസ് (ഐഎഎച്ച്‌പി) പ്രസിഡന്റായിരുന്നു ഗുപ്ത. [2] 1990 മുതൽ 1995 വരെ സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിയിൽ അംഗമായിരുന്നു [5] ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പല കമ്മിറ്റികളിലും അംഗമായി ഇന്ത്യാ ഗവൺമെന്റ് പ്രോജക്ടുകൾക്കായി പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ ഡോക്ടർ ആയിരുന്നു.
ഗുപ്ത നിരവധി ദേശീയ അന്തർദേശീയ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും അവിടെ ശാസ്ത്രീയ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.[2][3] ഗുപ്ത താമസിക്കുന്നത് രജൗരി ഗാർഡൻ ന്യൂഡൽഹിയിൽ ആണ്. [4] [5]
അവലംബം
[തിരുത്തുക]- ↑ "NHMC". NHMC. 2014. Archived from the original on 2014-10-26. Retrieved 26 October 2014.
- ↑ 2.0 2.1 2.2 2.3 "Similima". Similima. 2013. Archived from the original on 2014-10-26. Retrieved 26 October 2014.
- ↑ 3.0 3.1 "Padma 2013". Press Information Bureau, Government of India. 25 January 2013. Retrieved 10 October 2014.
- ↑ 4.0 4.1 "Delhi Homoeo Board". Delhi Homoeo Board. 2014. Archived from the original on 2014-10-26. Retrieved 26 October 2014.
- ↑ 5.0 5.1 "Central Council of Homoeopathy". Central Council of Homoeopathy. 2014. Archived from the original on 2014-10-26. Retrieved 26 October 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "Padma Awards List". Indian Panorama. 2014. Retrieved 12 October 2014.