Jump to content

ചന്ദനത്തോപ്പ് തീവണ്ടി നിലയം

Coordinates: 8°55′48″N 76°38′30″E / 8.929914°N 76.641712°E / 8.929914; 76.641712
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chandanattop railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചന്ദനത്തോപ്പ്
Regional rail, Light rail & Commuter rail station
ചന്ദനത്തോപ്പ് തീവണ്ടി നിലയം
General information
Locationമാമ്മൂട്, NH-744, ചന്ദനത്തോപ്പ്, കൊല്ലം, കേരളം
 ഇന്ത്യ
Coordinates8°55′48″N 76°38′30″E / 8.929914°N 76.641712°E / 8.929914; 76.641712
Owned byഇന്ത്യൻ റെയിൽവേ
Operated byദക്ഷിണ റെയിൽവേ
Line(s)കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത
Platforms1
Tracks1
Construction
Structure typeAt–grade
Parkingലഭ്യമാണ്
Other information
Statusപ്രവർത്തിക്കുന്നു
Station codeCTPE
Zone(s) ദക്ഷിണ റെയിൽവേ
Division(s) മധുര റെയിൽവേ ഡിവിഷൻ
Fare zoneഇന്ത്യൻ റെയിൽവേ
History
Opened1989; 36 വർഷങ്ങൾ മുമ���പ് (1989)
Electrifiedഅല്ല
Services
മുമ്പത്തെ സ്റ്റേഷൻ   Indian Railways   അടുത്ത സ്റ്റേഷൻ
Southern Railway zone

കേരളത്തിൽ കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് ചന്ദനത്തോപ്പ് തീവണ്ടി നിലയം അഥവാ ചന്ദനത്തോപ്പ് റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ് - CTPE). 'എഫ് ക്ലാസ്' നിലവാരമുള്ള ഈ തീവണ്ടിനിലയം കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാതയിൽ കിളികൊല്ലൂർ തീവണ്ടിനിലയത്തെ കുണ്ടറ തീവണ്ടിനിലയവുമായി ബന്ധിപ്പിക്കുന്നു. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള മധുര റെയിൽവേ ഡിവിഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.[1] കൊല്ലം ജില്ലയിലെ 25 റെയിൽവേസ്റ്റേഷനുകളിലൊന്നാണ് ചന്ദനത്തോപ്പിൽ സ്ഥിതിചെയ്യുന്നത്. [2][3] കൊല്ലം - പുനലൂർ - കൊല്ലം, പുനലൂർ - മധുര - പുനലൂർ പാസഞ്ചറുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.[4]

പ്രാധാന്യം

[തിരുത്തുക]

കൊല്ലം ജില്ലയിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് ചന്ദനത്തോപ്പ്. 1989-ലാണ് ഇവിടെ ഒരു തീവണ്ടിനിലയം സ്ഥാപിക്കുന്നത്. ഈ നിലയം കൊല്ലം നഗരത്തിന്റെ അതിർത്തിയോടു ചേർന്ന് സ്ഥിതിചെയ്യുന്നു. മാമ്മൂട്, മേക്കോൺ, കുഴിയം എന്നിവിടങ്ങളിൽ നിന്നുള്ളവരും ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ.യിലെ വിദ്യാർത്ഥികളും യാത്ര ചെയ്യുവാൻ ഈ തീവണ്ടിനിലയത്തെയാണ് ആശ്രയിക്കുന്നത്. ചന്ദനത്തോപ്പ് തീവണ്ടിനിലയത്തിൽ നിന്നും 1.7 കിലോമീറ്റർ അകലെയാണ് കിളികൊല്ലൂർ തീവണ്ടി നിലയം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിൽ രണ്ടു തീവണ്ടിനിലയങ്ങൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരമാണിത്.

തീവണ്ടികൾ

[തിരുത്തുക]
തീവണ്ടി നം. ആരംഭം ലക്ഷ്യം പേര്/ഇനം
56332 കൊല്ലം ജംഗ്ഷൻ പുനലൂർ പാസഞ്ചർ
56331 പുനലൂർ കൊല്ലം ജംഗ്ഷൻ പാസഞ്ചർ
56334 കൊല്ലം ജംഗ്ഷൻ പുനലൂർ പാസഞ്ചർ
56700 മധുര പുനലൂർ പാസഞ്ചർ
56333 പുനലൂർ കൊല്ലം ജംഗ്ഷൻ പാസഞ്ചർ
56336 കൊല്ലം ജംഗ്ഷൻ പുനലൂർ പാസഞ്ചർ
56335 ചെങ്ക്കോ്ട്ട കൊല്ലം ജംഗ്ഷൻ പാസഞ്ചർ
56701 പുനലൂർ മധുര പാസഞ്ചർ
56338 കൊല്ലം ജംഗ്ഷൻ പുനലൂർ പാസഞ്ചർ
56337 പുനലൂർ കൊല്ലം ജംഗ്ഷൻ പാസഞ്ചർ

അവലംബം

[തിരുത്തുക]
  1. "Station Code Enquiry - Indian Railway". Archived from the original on 9 ജനുവരി 2015. Retrieved 12 ജനുവരി 2015.
  2. "Chandanathoppe railway station - Indiarailinfo". Retrieved 12 January 2015.
  3. "Madurai-Punalur train from tomorrow - The Hindu". Retrieved 12 January 2015.
  4. "Punalur-Quilon jn. Section - Indian Railway" (PDF). Archived from the original (PDF) on 2016-03-03. Retrieved 12 January 2015.

പുറംകണ്ണികൾ

[തിരുത്തുക]