Jump to content

കൊച്ചി മെട്രോ റെയിൽവേ

വിക്കിപീഡിയ, ഒരു സ്��തന്ത്ര വിജ്ഞാനകോശം.
(Kochi Metro എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊച്ചി മെട്രോ

പശ്ചാത്തലം
സ്ഥലംകൊച്ചി, കേരളം
ഗതാഗത വിഭാഗംഅതിവേഗ ഗതാഗതം
പാതകളുടെ എണ്ണം1
സ്റ്റേഷനുകൾ25
ചീഫ് എക്സിക്യൂട്ടീവ്ലോ‌ക്‌നാഥ് ബെഹ്റ, MD
മുഖ്യകാര്യാലയം8th Floor, Revenue Tower, Park Avenue, Kochi[1]
വെബ്സൈറ്റ്Kochi Metro
പ്രവർത്തനം
തുടങ്ങിയത്17 ജൂൺ 2017
പ്രവർത്തനം ആരംഭിക്കുന്നത്7 ജൂൺ 2016
പ്രവർത്തിപ്പിക്കുന്നവർകൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL)
വാഹനങ്ങളുടെ എണ്ണംആൽസ്റ്റോം മെട്രോപ്പോളിസ്
ട്രെയിൻ നീളം3 കോച്ചുകൾ[2]
Headway5 മിനിട്ട്[2]
സാങ്കേതികം
System length25.612 കി.മീ (15.915 മൈ)
Track gauge1,435 mm (4 ft 8 12 in) standard gauge[3]
ElectrificationThird rail 750 V DC[4]
ശരാശരി വേഗത34 km/h (21 mph)[2]
കൂടിയ വേഗത80 km/h (50 mph)[2]
മെട്രോ തീവണ്ടി പാലാരിവട്ടം സ്റ്റേഷനിൽ, ആഗസ്ത് 2017

കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ റെയിൽ‌ ഗതാഗതമാണ്]] കൊച്ചി മെട്രോ റെയിൽ‌വേ. ഇന്ത്യയിൽ ആദ്യം ആസൂത്രണം ചെയ്ത പദ്ധതികളിൽ ഒന്നായിരുന്നു ഇത്. 1999-ൽ ഇ. കെ. നായനാർ സർക്കാരായിരുന്നു കേരളത്തിൽ മെട്രോ റെയിൽ പദ്ധതി സാധ്യത പഠനം നടത്തിയത്. തുടർന്ന് ആദ്യ ഉമ്മൻചാണ്ടി സർക്കാർ 2004 ൽ പദ്ധതിയ്ക്ക് വിശദ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കി. 2007 ൽ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകുകയും സ്പെഷ്യൽ ഓഫീസറായി ദക്ഷിണ റയിൽവേ റിട്ട. അഡീഷനൽ ജനറൽ മാനേജർ ആർ. ഗോപിനാഥൻ നായരെ നിയമിക്കുകയും ചെയ്തു. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരാണ് കൊച്ചി മെട്രോ റയിലിന്റെ ആദ്യ ഘട്ടത്തിലെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഡെൽഹി മെട്രോ അഥവാ ഡി.എം.ആർ.സി. എന്ന സ്ഥാപനമാണ് ഇതിന്റെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. സംസ്ഥാന സർക്കാരും കേന്ദ്ര നഗര വികസന മന്ത്രാലയവും സംയുക്തമായി രൂപവൽക്കരിച്ച കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആണ് കൊച്ചി മെട്രോയുടെ ചുമതല നിർവ്വഹിക്കുന്നത്.

2017 ജൂൺ 17 ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി കൊച്ചിമെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായിവിജയൻ, മുഖ്യ ആസൂത്രകൻ ഇ. എം. ശ്രീധരൻ എന്നിവർ പങ്കെടുത്തു. ജൂൺ 19 ന് പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

പദ്ധതി ആസൂത്രണം

[തിരുത്തുക]
തീവണ്ടിനിലയത്തിന്റെ മാതൃക

ഇ.കെ. നായനാർ മുഖ്യമന്ത്രി ആയിരുന്ന 1999 ലാണ് കൊച്ചി മെട്രോ എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് [5]. 1999 ജൂലൈ 21ന് നടന്ന മന്ത്രിസഭാ യോഗത്തിൽ വെച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സിന് കൊച്ചിയിൽ ഒരു മെട്രോ റാപ്പിഡ് സിസ്റ്റം സ്ഥാപിക്കുന്നതിന്റെ സാധ്യതാ പഠനം നടത്തുന്നതിനായി ചുമതലപ്പെടുത്തി [6]. പഠനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ റൈറ്റ്സ് അത് പൂർത്തിയാക്കുകയും [7] സംസ്ഥാന സർക്കാരിന് റിപ്പോർട് സമർപ്പിക്കുകയും ചെയ്തു.[8].

ഉമ്മൻചാണ്ടി സർക്കാർ 2004 ൽ അധികാരത്തിലിരുന്നപ്പോഴാണ് പദ്ധതിയ്ക്ക് വിശദ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കിയത്. 2006 ൽ നിർമ്മാണം തുടങ്ങി 2010 ൽ പ്രവർത്തനം തുടങ്ങാനായിരുന്നു പരിപാടി. എന്നാൽ പദ്ധതി സ്വകാര്യപങ്കാളിത്തത്തോട വേണം എന്ന നിർദ്ദേശത്തോടെ കേന്ദ്ര സർക്കാർ പദ്ധതിയെ എതിർത്തു. 2007 ഫെബ്രുവരി 28-ന് കൊച്ചി മെട്രോ റെയിൽ പദ്ധതിക്കു വിഎസ് അച്യുതാനന്ദൻ മന്ത്രിസഭ അംഗീകാരം നൽകുകയും സ്പെഷ്യൽ ഓഫീസറായി ദക്ഷിണ റയിൽവേ റിട്ട. അഡീഷനൽ ജനറൽ മാനേജർ ആർ. ഗോപിനാഥൻ നായരെ നിയമിക്കുകയും ചെയ്തു. 2008 ജനുവരി 1-ന് കേരള നിയമസഭ മൂവായിരം കോടി പദ്ധതിക്ക് അംഗീകാരം നൽകുകയും കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തു. 2009 മാർച്ച് 06-ന് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കമായി. കൊച്ചി മെട്രോയുടെ പ്രോജക്ട് ഡയറക്ടറായി ചീഫ് എൻജിനീയർ പി. ശ്രീറാമിനെ ഡിഎംആർസി നിയമിച്ചു. 2012 ൽ പദ്ധതി പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. 2012 ജൂൺ 14-ന് കൊച്ചി മെട്രോ റയിലിനു ‘കോമറ്റ്’ (KOMET) എന്ന പേരിടാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിച്ചു ടോം ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കമ്പനി ഇല്ലാതാകുകയും ആഗസ്റ്റ് 14 ന് പുതിയ ഡയറക്ടർ ബോർഡ് നിലവിൽ വരികയും ചെയ്തു. 2012 സെപ്റ്റംബർ 13-ന് പദ്ധതിയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്‌ തറക്കല്ലിട്ടു.[9] 2012 ജൂലൈ 3-നു് കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി.[10] കൊച്ചി മെട്രോ റയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരു മാസത്തിനകം തുടങ്ങുമെന്ന് കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 2013 ഏപ്രിൽ 30-ാം തിയതി അറിയിച്ചു.[11] 2016 ജനുവരി 23-ാം തിയതി ആദ്യ പരീക്ഷണ ഓട്ടം നടത്തി.[12] മെട്രോയുടെ ഓരോ സ്റ്റേഷനുകൾക്കും അകത്തളങ്ങൾ മോടി പിടിപ്പിച്ചിരിക്കുന്നത് ഓരോ സ്ഥലത്തിന്റെയും സവിശേഷതകൾ അടിസ്ഥാനമാക്കിയാണ്.[13]

Map
Map

പദ്ധതി ചെലവ്

[തിരുത്തുക]

5182 കോടി രൂപയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ആകെ ചിലവ്. കേന്ദ്ര സർക്കാരിന്റെ സഹായമായി എഴുന്നൂറ്റി എഴുപത്തി എട്ട് (15%) കോടി രൂപയുണ്ടാകും. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ 15% വീതം ഓഹരി പങ്കാളിത്തം വഹിക്കുന്ന പദ്ധതിക്ക് ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസി (ജൈക്ക= ജപ്പാൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ) യുടെ വായ്പയും ലഭ്യമാകും. 2170 കോ���ി രൂപയുടെ ജൈക്ക വായ്പയാണ് ഈ പദ്ധതിക്ക് ലഭ്യമാകുക.

മെട്രോ പാത

[തിരുത്തുക]
കൊച്ചി മെട്രോ ചങ്ങമ്പുഴ പാർക്ക് സ്റ്റേഷൻ

26 കി. മി. നീളത്തിൽ തൃപ്പൂണിത്തൂറ മുതൽ ആലുവ വരെയാണ് കൊച്ചി മെട്രോയുടെ പാത ആസൂത്രണം ചെയ്തിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കണക്ട് ചെ യ്യും. തൂണുകളിൽ ഉയർത്തിയ 'U' ആകൃതിയുള്ള ഗർഡറുകളും അവയിൽ മെട്രോയുടെ പാളങ്ങളും സ്ഥാപിക്കുന്നു. മൂന്നു കോച്ചുകളുള്ള റോളിംഗ് സ്റ്റോക്ക് എന്ന സാങ്കേതികനാമമുള്ള തീവണ്ടിയ്ക്ക് അറുനൂറു പേരെ വഹിക്കാൻ കഴിയും.[14] ശരാശരി വേഗം മണിക്കൂറിൽ നാൽപ്പത് കിലോമീറ്ററാണ്.

# സ്റ്റേഷന്റെ പേര്[15] ദൂരം (km) മുൻ സ്റ്റേഷനിൽനിന്നുമുള്ള ദൂരം (km) പ്ലാറ്റ്ഫോം വളവുണ്ടോ?[16]
ഇംഗ്ലീഷ് മലയാളം
1 Aluva ആലുവ -0.090 0 സൈഡ് പ്ലാറ്റ്ഫോം On 1000 metres curve
2 Pulinchodu പുളിഞ്ചോട് 1.814 1.904 സൈഡ് പ്ലാറ്റ്ഫോം Curved
3 Companypady കമ്പനിപ്പടി 2.756 0.942 സൈഡ് പ്ലാറ്റ്ഫോം Straight
4 Ambattukavu അമ്പാട്ടുകാവ് 3.764 1.008 സൈഡ് പ്ലാറ്റ്ഫോം Straight
5 Muttom മുട്ടം 4.723 0.959 സൈഡ് & ഐലൻഡ് Straight Curved
6 Kalamassery കളമശ്ശേരി 8.144 സൈഡ് പ്ലാറ്റ്ഫോം Straight
7 CUSAT കൊച്ചിൻ യൂണിവേഴ്‌സിറ്റി Unknown സൈഡ് പ്ലാറ്റ്ഫോം Straight
8 Pathadipalam പത്തടിപ്പാലം 9.146 സൈഡ് പ്ലാറ്റ്ഫോം Straight
9 Edappally ഇടപ്പള്ളി 12.023 സൈഡ് പ്ലാറ്റ്ഫോം Straight
10 Changampuzha Park ചങ്ങമ്പുഴ പാർക്ക് Unknown സൈഡ് പ്ലാറ്റ്ഫോം Straight
11 Palarivattom പാലാരിവട്ടം 13.071 സൈഡ് പ്ലാറ്റ്ഫോം Straight
12 Jawaharlal Nehru Stadium ജെ. എൽ. എൻ സ്റ്റേഡിയം 14.126 1.055 സൈഡ് പ്ലാറ്റ്ഫോം Straight
13 Kaloor കലൂർ 15.221 1.095 സൈഡ് പ്ലാറ്റ്ഫോം Straight
14 Town Hall ടൗൺ ഹാൾ 15.711 0.490 സൈഡ് പ്ലാറ്റ്ഫോം Straight
15 Mahatma Gandhi Road എം. ജി റോഡ്‌ Unknown സൈഡ് പ്ലാറ്റ്ഫോം Straight
16 Maharaja's College മഹാരാജാസ് കോളേജ് 16.899 സൈഡ് പ്ലാറ്റ്ഫോം Straight
17 Ernakulam Junction എറണാകുളം സൗത്ത് 19.332 1.229 സൈഡ് പ്ലാറ്റ്ഫോം Straight
18 Kadavanthra കടവന്ത്ര Unknown സൈഡ് പ്ലാറ്റ്ഫോം Straight
19 Elamkulam എളംകുളം 21.341 സൈഡ് പ്ലാറ്റ്ഫോം Straight
20 Vyttila വൈറ്റില 22.447 1.106 സൈഡ് പ്ലാറ്റ്ഫോം Straight
21 Thaikoodam തൈക്കൂടം 23.703 1.256 സൈഡ് പ്ലാറ്റ്ഫോം Straight
22 Pettah പേട്ട 24.822 1.119 സൈഡ് പ്ലാറ്റ്ഫോം Straight
23 Vadakkekotta വടക്കേക്കോട്ട സൈഡ് പ്ലാറ്റ്ഫോം Straight
24 Junction എസ്.എൻ ജംഗ്ഷൻ സൈഡ് പ്ലാറ്റ്ഫോം Straight
25 Tripunithura തൃപ്പൂണിത്തുറ സൈഡ് പ്ലാറ്റ്ഫോം Straight
കൊച്ചി മെട്രോ പാത
ആലുവ


പുളിഞ്ചോട്
ഇൻഫോപാർക് - II


കമ്പനിപ്പടി
ഇൻഫോപാർക് - I


അമ്പാട്ടുകാവ്
രാജഗിരി


മുട്ടം
ചിറ്റേത്തുകര


കളമശേരി
കൊച്ചി സെസ്


കുസാറ്റ്
കാക്കനാട് ജംഗ്ഷൻ


പത്തടിപ്പാലം
കുന്നംപുറം


ഇടപ്പള്ളി
വാഴക്കാല


ചങ്ങമ്പുഴ പാർക്ക്
ചെമ്പുമുക്ക്‌


പാലാരിവട്ടം
പാലാരിവട്ടം ബൈപാസ്സ്


ജ.എൻ സ്റ്റേഡിയം
ജ.എൻ സ്റ്റേഡിയം


കലൂർ


ടൗൺ ഹാൾ


എം. ജീ. റോഡ്.


മഹാരാജാസ് കോളേജ്


എറണാകുളം സൗത്ത്


കടവന്ത്ര



എളംകുളം


വൈറ്റില മൊബിലിറ്റി ഹബ്


തൈക്കൂടം


പേട്ട


അലയൻസ് ജങ്ക്ഷൻ


എസ്. എൻ. ജങ്ക്ഷൻ


എസ്. എൻ. ജങ്ക്ഷൻ


വിവാദങ്ങൾ

[തിരുത്തുക]

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ പലതവണയുണ്ടായി. 2016 ജനുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മെട്രോയുടെ ആദ്യ ട്രെയിനിൻറെ പരീക്ഷണയാത്ര ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ചുള്ള ഉദ്ഘാടനമെന്ന വിമർശം എൽഡിഎഫ് ഉയർത്തി. 2017 ജൂൺ 17-ന് നിശ്ചയിച്ച ഉദ്ഘാടന വേദിയിൽ മെട്രോമാൻ ഇ ശ്രീധരനും ജനപ്രതിനിധികൾക്കും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടം നിഷേധിച്ചതോടെ വീണ്ടും വിവാദം. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് ഇ ശ്രീധരൻ, രമേശ്‌ ചെന്നിത്തല എന്നിവർക്ക് വേദിയിൽ ഇടം നേടി കൊടുത്തു.

ഇതുകൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Contact Us". Kochimetro.org. Archived from the original on 2012-09-18. Retrieved 10 March 2012.
  2. 2.0 2.1 2.2 2.3 "Kochi Metro trains to have 3 coaches to carry 1,000 passengers". NDTV. Press Trust of India. 24 May 2013.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-15. Retrieved 2012-09-13.
  4. "DMRC issues tender for Kochi metro trains |". International Railway Journal. 23 July 2013. Retrieved 28 September 2013.
  5. Darade, Pooja (16 June 2017). "Kochi Metro to be inaugurated by PM Modi on Saturday: Interesting facts about Kerala's first metro service". India.com. Archived from the original on 2017-06-16. Retrieved 16 June 2017.
  6. ""കൊച്ചി മെട്രോ റെയിൽവേ: റൈറ്റ്സ് പഠനം നടത്തും"". Malayala Manorama (in Malayalam). Kerala. 1999-07-22. കൊച്ചി മെട്രോ റെയിൽ സാധ്യതാ പഠനം കേന്ദ്രസർക്കാർ സ്ഥാപനമായ റൈറ്റ്സിനെ ഏല്പിക്കുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റോഡിനു മുകളിലൂടെയുള്ള റെയിൽ ഗതാഗതമാണ് കൊച്ചിയിൽ ഉദ്ദേശിക്കുന്നതെന്നും ഇത് നെടുമ്പാശ്ശേരി വിമാനത്താവളത്തെയും കൊച്ചി നഗരത്തെയും ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി ഇ.കെ. നായനാർ അറിയിച്ചു. ജനസാന്ദ്രത കൂടിയ നഗരമായതിനാലാണ് കൊച്ചിയിൽ ഉയർന്ന പാതയിലൂടെ ഗതാഗതം ഏർപ്പെടുത്തുന്നത്. വെള്ളക്കെട്ടുള്ളതിനാൽ അവിടെ ഭൂഗർഭപാത നടപ്പാകാനാവില്ല. ഒരു വർഷത്തിനകം സാധ്യതാ പഠനം പൂർത്തിയാകും. {{cite news}}: |access-date= requires |url= (help); |archive-url= requires |url= (help)CS1 maint: unrecognized language (link)
  7. "Details of the Studies/Detailed Project Report/Comprehensive mobility planundertaken under the scheme of UT planning" (PDF). Ministry of Urban Development. Archived from the original (PDF) on 2017-06-16. Retrieved 2017-06-16.
  8. Sudhi, K.S. (2003-07-13). "'Konkan Railway misleading Kerala on sky bus project'". The Hindu. Kerala. Archived from the original on 2017-06-16. Retrieved 2017-06-16.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-14. Retrieved 2012-09-13.
  10. "കൊച്ചി മെട്രോയ്ക്ക് അനുമതി". Archived from the original on 2012-07-04. Retrieved 2012-07-03.
  11. നിർമ്മാണം 2013 ജൂണിൽ തുടങ്ങും - മുഖ്യമന്ത്രിയുടെ പ്രസ്താവന[പ്രവർത്തിക്കാത്ത കണ്ണി]
  12. "Finally, a Kochi dream gets wheels", ദി ഹിന്ദു, 24 ജനുവരി 2016, http://www.thehindu.com/news/cities/Kochi/finally-a-kochi-dream-gets-wheels/article8147013.ece?ref=tpnews
  13. Kochi Metro Inside Views
  14. മാതൃഭൂമി ഇയർബുക്ക്, 2013, പേജ് 34
  15. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2022-03-20. Retrieved 2016-01-30.
  16. Delhi Metro Rail Corporation (August 2011). "Detailed Project Report : Kochi Metro Project Alwaye - Petta Corridor" (PDF). Kochi Metro. Archived from the original (PDF) on 2023-08-04. Retrieved 16 November 2013. This article incorporates text from this source, which is in the public domain.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കൊച്ചി_മെട്രോ_റെയിൽവേ&oldid=4114919" എന്ന താളിൽനിന്ന് ശേഖരിച്ചത്