Jump to content

വിഷ്ണു പ്രഭാകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിഷ്ണു പ്രഭാകർ
ജനനം(1912-06-21)21 ജൂൺ 1912
Miranpur, Uttar Pradesh, India
മരണം11 ഏപ്രിൽ 2009(2009-04-11) (പ്രായം 96)
New Delhi, India
തൊഴിൽNovelist, writer, journalist
ദേശീയതIndian
പൗരത്വംIndia
Genrefiction, novels, non-fiction, essays
ശ്രദ്ധേയമായ രചന(കൾ)Ardhanarishwar, Aawara Masiha

പ്രശസ്ത ഹിന്ദി സാഹിത്യകാരനാണ് വിഷ്ണു പ്രഭാകർ (Vishnu Prabhakar). (21 ജൂൺ 1912 – 11 ഏപ്രിൽ 2009). ഒരുപാട് ചെറുകഥകളും, നോവലുകളും, നാടകങ്ങളും, യാത്രാവിവരണങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 1993 ൽ സാഹിത്യ അക്കാദമി അവാർഡും, 1995 ൽ മഹാപണ്ഡിറ്റ് രാഹുൽ സങ്കൃത്യായൻ അവാർഡും, 2004ൽ പത്മഭൂഷണും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

1912 ജൂൺ 12 നു ഉത്തർപ്രദേശിലെ മുസാഫർനഗറിലെ മീരാൻപൂരിലാണ് വിഷ്ണു പ്രഭാകർ ജനിച്ചത്. ദുർഗാ പ്രസാദും, മഹാദേവിയുമായിരുന്നു മാതാപിതാക്കൾ. പ്രൈമറിവിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം 12ആം വയസ്സിൽ ഹരിയാനയിലെ ഹിസാറിലുള്ള മാതൃസഹോദരന്റെ അടുത്തേക്കു പോയി. 1929ൽ മെട്രിക്കുലേഷൻ പൂർത്തിയാക്കി. അതിനുശേഷം ഒരു ജോലിക്കായി ശ്രമിച്ചു. സർക്കാർ ജോലി കിട്ടി. ജോലിക്കൊപ്പം തന്നെ ഹിന്ദി ഭൂഷണ, സംസ്കൃതത്തിൽ പ്രഗ്യ, ഇംഗ്ലീഷിൽ ബി. എ. എന്നിവ നേടി.

അദ്ദേഹം വിഷ്ണു എന്ന പേരിലായിരുന്ന��� എഴുതിക്കൊണ്ടിരുന്നത്. ഇത്ര ചെറിയ പേർ എന്തിനാണ് ഉപയോഗിക്കുന്നത് എന്നും, ഏതെങ്കിലും പരീക്ഷ ജയിച്ചിട്ടുണ്ടോയെന്നും ഒരു എഡിറ്റർ ചോദിച്ചു. ഹിന്ദിയിൽ “പ്രഭാകർ” പരീക്ഷ ജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം മറുപടി നൽകി. എഡിറ്റർ, വിഷ്ണു എന്ന പേരിന്റെ കൂടെ പ്രഭാകർ എന്നു ചേർത്തു. അങ്ങനെ വിഷ്ണു പ്രഭാകർ ആയി.

1931ൽ ഹിന്ദി മിലാപിൽ അദ്ദേഹത്തിന്റെ ആദ്യത്തെ കഥയായ ദീവാലി പ്രസിദ്ധീകരിച്ചു. 1939ൽ അദ്ദേഹം ആദ്യനാടകമായ ഹത്യാ കേ ബാദ് എഴുതി.

1938ൽ സുശീലയെ വിവാഹം ചെയ്തു. നാലു മക്കളുണ്ട്.

സെപ്തംബർ 1955 മുതൽ മാർച്ച് 1957 വരെ ആകാശവാണിയിൽ നാടകസംവിധായകനായി ജോലി ചെയ്തു. 2009 ഏപ്രിൽ 11നു അന്തരിച്ചു. അദ്ദേഹത്തിന്റെ ശരീരം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു വിട്ടുകൊടുത്തു.

നോവലുകൾ

[തിരുത്തുക]
  • ധൽതി രാത് 1951
  • നിഷികാന്ത് 1955
  • തത് കേ ബന്ധൻ 1955
  • സ്വപന്മയി 1956
  • ദർപ്പൺ കാ വ്യക്തി 1968
  • പർച്ഛായ് 1968
  • കോയി തൊ 1980
  • അർദ്ധനാരീശ്വർ 1992
  • ഏക് കഹാനീ കാ ജനം, പ്രണയകഥകളുടെ സമാഹാരം, 2008
  • ആദി ഔർ അന്ത് 1945
  • റെഹ്മാൻ കാ ബേട്ട 1947
  • സിന്ദഗി കേ താപേടെ 1952
  • സംഘർഷ് കേ ബാദ് 1953
  • ധർത്തി അബ് ഭീ ഗൂം രഹീ ഹേ 1959
  • സഫർ കേ സാഥി 1960
  • ഖണ്ഡിത് പൂജ 1960
  • സഞ്ചേ ഔർ കല 1960
  • മേരി തെന്റിസ് കഹാനിയാം 1967
  • മേരി പ്രിയ് കഹാനിയാം 1970
  • ഫൂൽ ടൂട്നേ സേ പെഹലേ 1977
  • മേരാ വതൻ 1980
  • മേരി ലോകപ്രിയ് കഹാനിയാം 1981
  • ഖിലോനെ 1981
  • ആപ്കി കൃപ (ചെറുകഥകൾ) 1982
  • മേരി കഹാനിയാം 1984
  • മേരി കഥയാത്ര 1984
  • സിന്ദഗി ഏക് റിഹേഴ്സൽ 1986
  • ചൽതാ ചലാ ജാവൂംഗ 2010

നാടകങ്ങൾ

[തിരുത്തുക]
  • നപ്രഭാത് 1981
  • സമാധി (ഗാന്ധാർ കീ ഭിക്ഷൂനി) 1952
  • ഡോക്ടർ 1961
  • യുഗേ - യുഗേ ക്രാന്തി 1969
  • ടൂട്ട് തേ പരിവേഷ് 1974
  • കുഹാസ ഔർ കിരൺ 1975
  • താഗർ 1977
  • ബന്ദിനി 1979
  • സത്താ കേ ആർ പാർ 1981
  • അബ് ഔർ നഹി 1981
  • ശ്വേത് കമൽ 1984
  • കേരൾ കാ ക്രാന്തികാരി 1987
  • വിഷ്ണു പ്രഭാകർ : സമ്പൂർണ്ണ നാടക് (1, 2, 3 ഭാഗങ്ങൾ) 1987
  • പുസ്തക് കിറ്റ്
  • സീമ രേഖ
  • സ്വരാജ് കീ നീവ്

ജീവചരിത്രങ്ങൾ- ഓർമ്മക്കുറിപ്പുകൾ

[തിരുത്തുക]
  • ജാനേ അൻ‌ജാനേ 1961
  • കുച്ഛ് ശബ്ദ്: കുച്ഛ് രേഖായേം 1965
  • ആവാരാ മസീഹ 1974
  • അമർ ഷഹീദ് ഭഗത് സിംഗ് 1976
  • സർദാർ വല്ലഭായ് പട്ടേൽ 1976
  • യാദോം കീ തീർത്ഥയാത്ര 1981
  • ശുചി സ്മിത 1982
  • മേരേ അഗ്രജ്: മേരേ മീത് 1983
  • സമന്തർ രേഖായേം 1984
  • ഹം ഇൻ‌കേ ഋണി ഹേ 1984
  • മേരേ ഹംസഫർ 1985
  • രാഹ് ചൽതേ ചൽതേ 1985
  • കാക്ക കലേൽക്കർ 1985

ലേഖനങ്ങൾ

[തിരുത്തുക]
  • ജൻ സമാജ് ഔർ സംസ്കൃതി : ഏക് സമഗ്ര ദൃഷ്ടി 1981
  • ക്യാ ഖോയാ ക്യാ പായാ 1982

ബാലസാഹിത്യ

[തിരുത്തുക]
  • മോട്ടേ ലാൽ 1955
  • കുന്തി കേ ബേട്ടേ 1958
  • രാമു കി ഹോളി 1959
  • ദാദാ കി കച്ചേരി 1959
  • ശരച്ചന്ദ്ര 1959
  • ജബ് ദീദി ഭൂത് ബനീ 1960
  • ജീവൻ പരാഗ് 1963
  • ബങ്കിംചന്ദ്ര 1968
  • അഭിനവ് ഏകാങ്കി 1968
  • അഭിനയ് ഏകാങ്കി 1969
  • സ്വരാജ് കി കഹാനി 1971
  • ഹട്‌ത്താൽ 1972
  • ജാദു കി ഗായ് 1972
  • ഖമണ്ഡ് കാ ഫൽ 1973
  • നൂതൻ ബാൽ ഏകാങ്കി 1975
  • ഹീരേ കി പെഹ്ചാൻ 1976
  • മോത്തിയോം കി ഖേതി 1976
  • പാപ് കാ ഖാടാ 1976
  • ഗുടിയാ ഖോ ഗയി 1977
  • ഐസേ - ഐസേ 1978
  • തപോവൻ കി കഹാനിയാം
  • പഹാഡ് ഛടേ ഗജനന്ദലാൽ 1981
  • ബാൽ‌വർഷ സിന്ദാബാദ് 1981
  • ഖോയാ ഹുവാ രത്ന് 2008
  • പുസ്തക് കീട്

മറ്റുള്ളവ

[തിരുത്തുക]
  • ബാപു കി ബാതേം 1954
  • ഹജ്രത് ഉമർ 1955
  • മേരി ബദ്‌രീനാഥ് കി യാത്ര 1955
  • കസ്തൂർബ ഗാന്ധി 1955
  • ഐസേ ഥെ സർദാർ 1957
  • ഹ ദു അൽ റഷീദ് 1957
  • ഹമാരേ പടോസി 1957
  • മൻ കേ ജീതേ ജീത് 1957
  • മുറബ്ബി 1957
  • കുംഭാർ കി ബേട്ടി 1957
  • ബാജിപ്രഭു ദേശപാണ്ഡെ 1957
  • ശങ്കരാചാര്യ 1959
  • യമുന കി കഹാനി 1960
  • രവീന്ദ്രനാഥ് താക്കുർ 1961
  • പെഹ‌ലാ സുഖ്: നിരോഗി കായ 1963
  • മേം അചൂത് ഹൂം 1968
  • ഏക് ദേശ് : ഏക് ഹൃദയ 1973
  • മാനവ് അധികാർ
  • നാഗരികത കീ ഓർ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • സാഹിത്യ അക്കാദമി അവാർഡ് 1993
  • മഹാപണ്ഡിറ്റ് രാഹുൽ സങ്കൃത്യായൻ അവാർഡ് 1985
  • പത്മഭൂഷൺ 2004

അർദ്ധനാരീശ്വർ എന്ന നോവലിനാണ് സാഹിത്യ അക്കാദമി അവാർഡും പത്മഭൂഷണും ലഭിച്ചത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിഷ്ണു_പ്രഭാകർ&oldid=2863743" എന്ന താളിൽനിന്ന് ശേഖരിച്ചത്