അഭിനവ് ബിന്ദ്ര
അഭിനവ് ബിന്ദ്ര | |
---|---|
ജനനം | [1] | സെപ്റ്റംബർ 28, 1982
തൊഴിൽ | കായികതാരം (ഷൂട്ടർ) |
ഉയരം | 173 സെ.മീ (5 അടി 8 ഇഞ്ച്) |
അഭിനവ് ബിന്ദ്ര (ജനനം: സെപ്റ്റംബർ 28 1982[2]) ഇന്ത്യയുടെ ഷൂട്ടിങ്ങ് താരവും വ്യവസായിയുമാണ്. 2008 ഓഗസ്റ്റിൽ നടന്ന ബെയ്ജിങ്ങ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ റെഫിൾസിൽ സ്വർണ്ണം നേടിയതോടെ ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി അഭിനവ് ബിന്ദ്ര.[3][4] 2009-ൽ അദ്ദേഹത്തിന് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു.[5]
വ്യക്തിജീവിതം
[തിരുത്തുക]സമ്പന്ന സിഖ് കുടുംബത്തിൽ പിറന്ന അഭിനവ് ബിന്ദ്ര പത്താം ക്ലാസുവരെ ഡൂൺ സ്കൂളിലും തുടർന്ന് ചണ്ഡിഗഡിലെ സെൻറ് സ്റ്റീഫൻസ് സ്കൂളിലും വിദ്യാഭ്യാസം പൂർത്തിയക്കി. കൊളറാഡോ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ ബിരുദംനേടിയ അഭിനവ് ചണ്ഡിഗഡിലെ അദ്ദേഹത്തിൻറെതന്നെ സ്ഥാപനമായ അഭിനവ് ഫ്യൂച്ച്രറിസ്റ്റിക്സിൻറെ ചീഫ് എക്സിക്യൂട്ടീവുമാണ്. പതിനഞ്ചാം വയസിൽതന്നെ അഭിനവിന് പലരുടെയും ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞു. 1998-ലെ കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു അഭിനവ്. കേണൽ ജെ.എസ്. ധില്ലൻ ആണ് അഭിനവിലെ പ്രതിഭയെ ചെറുപ്പത്തിൽതന്നെ കണ്ടെത്തിയത്.
മാതാപിതാക്കൾ
[തിരുത്തുക]പ്രമുഖ ബിസിനസുകാരനായ എ.എസ്. ബിന്ദ്രയാണ് പിതാവ്. മാതാവ് ബബ്ലി. സഹോദരി ദിവ്യ. സ്വന്തമായി എയർകണ്ടീഷൺഡ് ഷൂട്ടിങ് റേഞ്ചും അത്യാധുനിക ആയുധങ്ങളുമൊക്കെ മകനുവേണ്ടി അച്ഛൻ തൻറെ സ്വന്തം ഫാംഹൗസിൽ കോടികൾ മുടക്കി ഒരുക്കിയിരുന്നു.
നേട്ടങ്ങൾ
[തിരുത്തുക]- 2008 : ബെയ്‌ജിങ്ങ് ഒളിമ്പിക്സിൽ സ്വർണ്ണം.
- 2006: സാഗ്രീബ് ഐ.എസ്.എസ്. എഫ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം.
- 2006: മെൽബൺ കോമൺവെൽത്ത് ഗെയിംസിൽ പെയർ ഇനത്തിൽ സ്വർണം. സിംഗിൾസിൽ വെങ്കലം.
- 2002: മാഞ്ചസ്റ്റർ കോമൺവെൽത്ത് ഗെയിംസിൽ പെയർ ഇനത്തിൽ സ്വർണം. സിംഗിൾസിൽ വെള്ളി.
- 2001: മ്യൂണിക്ക് ലോകകപ്പിൽ 600ൽ 597 പോയിൻറുമായി ജൂനിയർ ലോകറെക്കോർഡും വെങ്കലവും.
- 2001: രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം
- 2000: അർജുന അവാർഡ്
കൈനിറയെ പാരിതോഷികങ്ങൾ
[തിരുത്തുക]2008 ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം എന്ന തിളക്കമാർന്ന നേട്ടം കൈവരിച്ചതോടെ രാജ്യമെങ്ങും അദ്ദേഹത്തെ ആദരിച്ചു. സംസ്ഥാനസർക്കാരും സ്വകാര്യകമ്പനികളും പലവിധ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചു.
- പഞ്ചാബ് ഗവണ്മെൻറ് - ഒരു കോടി രൂപ
- ഹരിയാന ഗവണ്മെൻറ് - 25 ലക്ഷം
- മഹാരാഷ്ട്ര ഗവണ്മെൻറ് - 10 ലക്ഷം
- കർണ്ണാടക ഗവണ്മെൻറ് - 10 ലക്ഷം
- തമിഴ്നാട് ഗവണ്മെൻറ് - 5 ലക്ഷം
- മധ്യപ്രദേശ് ഗവണ്മെൻറ് - 5 ലക്ഷം
- ഛത്തീസ്ഗഡ് ഗവണ്മെൻറ് - 5 ലക്ഷം
- ചണ്ഡിഗഡ് സിവിൽ അഡ്മിനിസ്ട്രേഷൻ - 5 ലക്ഷം
- ബി.സി.സി.ഐ - 25 ലക്ഷം
- ഇന്ത്യൻ റെയിൽവേ - ആജീവനാന്തം ഒന്നാം ക്ലാസ് എ.സി.യിൽ സൗജന്യ റെയിൽയാത്ര
- സ്പൈസ് ജെറ്റ് എയർവേസ് - ആജീവനാന്ത സൗജന്യ വിമാന യാത്ര
- സാംസംഗ് ഇൻഡ്യ ലിമിറ്റഡ് - 20 ലക്ഷം
അവലംബം
[തിരുത്തുക]- ↑ Athlete Biography: Abhinav Bindra. The official website of the Beijing 2008 Olympic Games.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-18. Retrieved 2009-03-18.
- ↑ "Abhinav Bindra clinches India's first gold". Archived from the original on 2008-08-14. Retrieved 2008-08-11.
- ↑ Medalists - India, The official website of the BEIJING 2008 Olympic Games
- ↑ "മാതൃഭൂമി". Archived from the original on 2009-01-30. Retrieved 2009-01-26.
- Pages using the JsonConfig extension
- Pages using infobox person with unknown empty parameters
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 1982-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്നവർ
- സെപ്റ്റംബർ 28-ന് ജനിച്ചവർ
- ഇന്ത്യൻ ഷൂട്ടിങ്ങ് താരങ്ങൾ
- ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാക്കൾ
- 2008 ബെയ്ജിങ്ങ് ഒളിമ്പിക്സിലെ മെഡൽ ജേതാക്കൾ
- പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ
- അർജ്ജുന പുരസ്കാരം ലഭിച്ചവർ
- രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചവർ
- ഏഷ്യൻ ഗെയിംസ് വെങ്കലമെഡൽ ജേതാക്കൾ
- ഡൂൺ സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ
- ഇന്ത്യൻ പുരുഷ ഷൂട്ടർമാർ