മാർച്ച് 2
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 2 വർഷത്തിലെ 61 (അധിവർഷത്തിൽ 62)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1799 - അമേരിക്കൻ കോൺഗ്രസ് അളവുകളും തൂക്കങ്ങളും ഏകീകരിച്ചു.
- 1807 - അമേരിക്കൻ കോൺഗ്രസ് അടിമകളെ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ടു നിയമം പാസാക്കുന്നു.
- 1855 - അലക്സാണ്ടർ രണ്ടാമൻ റഷ്യയിൽ സാർ ചക്രവർത്തിയായി സ്ഥാനമേൽക്കുന്നു.
- 1888 - കോൺസ്റ്റാന്റിനോപ്പിൾ ഉടമ്പടി ഒപ്പുവയ്ക്കപ്പെടുന്നു. സൂയസ് കനാൽ ഗതാഗതത്തിനു തുറന്നു കൊടുക്കപ്പെടുന്നു.
- 1946 - ഹൊ ചി മിൻ ഉത്തര വിയറ്റ്നാമിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നു.
- 1953 - അക്കാദമി അവാർഡ് വിതരണം ആദ്യമായി NBC ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്നു.
- 1992 - ഉസ്ബെക്കിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നു.
- 1992 - മൊൾഡോവ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നു.
- 1995 - യാഹൂ! പ്രവർത്തനമാരംഭിച്ചു.
ജനനം
[തിരുത്തുക]- 1459 - അഡ്രിയാൻ ആറാമൻ, മാർപ്പാപ്പ (മ. 1523)
- 1810 - ലിയോ പതിമൂന്നാമൻ, മാർപ്പാപ്പ (മ. 1903)
- 1876 - പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ (മ. 1958)
- 1926 - മുൻ കേരള മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ
- 1931 - മിഖായേൽ ഗോർബച്ചേവ്, സോവ്യറ്റ് യൂണിയന്റെ മുൻ പ്രസിഡന്റും നോബൽ സമ്മാന ജേതാവും
മരണം
[തിരുത്തുക]മറ്റു പ്രത്യേകതകൾ
[തിരുത്തുക]- ടെക്സാസ് - സ്വാതന്ത്ര്യദിനം (1836).