ഫെബ്രുവരി 2
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 2 വർഷത്തിലെ 33-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 332 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 333).
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1509 – ഡ്യു യുദ്ധം (തുർക്കി, ഈജിപ്ത്, ഗുജറത്തിലെ സുൽത്താൻ, സാമൂതിരി എന്നിവരടങ്ങിയ സഖ്യം, പോർച്ചുഗീസുകാർക്കെതിരെ നടത്തിയ യുദ്ധം)
- 1876 - നാഷണൽ ലീഗ് ഓഫ് പ്രൊഫഷണൽ ബേസ്ബോൾ ക്ലബ്സ് മേജർ ലീഗ് ബേസ്ബോൾ രൂപീകരിച്ചു..
- 1878 – ഗ്രീസ് തുർക്കിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1901 - വിക്ടോറിയ രാജ്ഞിയുടെ സംസ്കാരം.
- 1922 - ജെയിംസ് ജോയിസിന്റെ ഉലിസസ് പ്രസിദ്ധീകരിച്ചു.
- 1933 – ഹിറ്റ്ലർ ജർമൻ പാർലമെന്റ് പിരിച്ചു വിട്ടു.
- 1982 - ഹമാ കൂട്ടക്കൊല: സിറിയൻ സർക്കാർ ഹമാ എന്ന പട്ടണം ആക്രമിക്കുന്നു.
- 2007 – പിറവം എം.എൽ.എ. എം.ജെ.ജേക്കബിന്റെ തിരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കി.
- 2012 - ഫിൻഷ്ഹാഫെൻ ജില്ലയ്ക്ക് സമീപം പാപുവ ന്യൂ ഗിനിയയുടെ തീരത്ത് എം.വി റാബുൾ ക്യൂൻ ഫെറി മുങ്ങി 146-165 പേർ മരിച്ചു.
ജനനം
[തിരുത്തുക]മരണം
[തിരുത്തുക]- 1978 – ജി. ശങ്കരക്കുറുപ്പ്
- 2010 – കൊച്ചിൻ ഹനീഫ, മലയാളചലച്ചിത്രനടൻ
മറ്റു പ്രത്യേകതകൾ
[തിരുത്തുക]ലോക തണ്ണീർത്തട ദിനം