Jump to content

ചന്ദ്രലേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചന്ദ്രലേഖ
VCD പുറംചട്ട
സംവിധാനംപ്രിയദർശൻ
നിർമ്മാണംഫാസിൽ
രചനപ്രിയദർശൻ
അഭിനേതാക്കൾമോഹൻലാൽ
ശ്രീനിവാസൻ
സുകന്യ
പൂജ ബത്ര
നെടുമുടി വേണു
ഇന്നസെന്റ്
& അനിൽ കപൂർ (അതിഥിതാരം)
സംഗീതംബേണി ഇഗ്നേഷ്യസ്
ഗിരീഷ് പുത്തഞ്ചേരി (ഗാനരചന)
ഛായാഗ്രഹണംജീവ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
റിലീസിങ് തീയതി
  • സെപ്റ്റംബർ 4, 1997 (1997-09-04)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്2 കോടി (ഏകദേശം)
സമയദൈർഘ്യം172 മിനിട്ടുകൾ

ഫാസിൽ നിർമ്മിച്ച് പ്രിയദർശന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചന്ദ്രലേഖ. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ജനപ്രിയമായിരുന്ന ശ്രീനിവാസൻ - മോഹൻലാൽ ജോടിയുടെ കുറച്ച് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം. പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ താ���വട്ടം (1986), ചിത്രം (1988), കിലുക്കം (1991), അദ്വൈതം (1991), തേന്മാവിൻ കൊമ്പത്ത് (1994) എന്നിവക്ക് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ ചിത്രമായിരുന്നു ഇത്.1995-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ വൈൽ യു വേർ സ്ലീപ്പിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.

കഥാസാരം

[തിരുത്തുക]

അപ്പു(മോഹൻലാൽ) എന്ന തൊഴിലില്ലാത്ത വ്യക്തി ചന്ദ്രയുടെ ജീവൻ രക്ഷിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്യുമ്പോൾ, അവളുടെ ബന്ധുക്കൾ അവനെ ഭർത്താവായി തെറ്റിദ്ധരിക്കുന്നു. വായ്പ തിരിച്ചടയ്ക്കാൻ ആവശ്യമായതിനാൽ പണം നേടാൻ കഴിയുമെന്ന് കരുതുന്നതിനാൽ അവൻ ഭർത്താവായി അഭിനയിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരിയാണ് ഈ ചിത്രത്തിലെ ജനപ്രിയഗാനങ്ങൾ രചിച്ചത്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത് ബേണി ഇഗ്നേഷ്യസ് ആണ്.

നമ്പർ ഗാനം ഗായകർ
1 അപ്പുക്കുട്ടാ തൊപ്പിക്കാരാ എം. ജി. ശ്രീകുമാർ, കെ. എസ്. ചിത്ര
2 അമ്മൂമ്മക്കിളി കെ. എസ്. ചിത്ര
3 മാനത്തെ ചന്ദിരനൊത്തൊരു എം. ജി. ശ്രീകുമാർ, മാൽഗുഡി ശുഭ, കോറസ്
4 ഇന്നലെ മയങ്ങുന്ന സുജാത
5 താമരപ്പൂവിൽ എം. ജി. ശ്രീകുമാർ

മറ്റ് ഭാഷകളിലെ പതിപ്പുകൾ

[തിരുത്തുക]

ചന്ദ്രലേഖ 1998 ൽ അതേ പേരിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്തു, മോഹൻലാലിന്റെ വേഷം നാഗാർജുന അവതരിപ്പിച്ചു. 2000 ൽ രാജ് കൻവാർ സംവിധാനം ചെയ്ത സൽമാൻ ഖാൻ അഭിനയിച്ച ഹർ ദിൽ ജോ പ്യാർ കരേഗ എന്ന പേരിൽ ഇത് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. രമേശ് അരവിന്ദ് നായകനായ ഹേ സരസു എന്ന പേരിൽ ഇത് കന്നഡയിലേക്ക് റീമേക്ക് ചെയ്തു. എ വെങ്കിടേഷ് സംവിധാനം ചെയ്ത സുമ്മ നച്ചുനു ഇരുക്ക് എന്ന പേരിൽ കഥ തമിഴിലേക്കും സ്വീകരിച്ചിരിക്കുന്നു.

നുറുങ്ങുകൾ

[തിരുത്തുക]
  • ബോളിവുഡ് നടനായ അനിൽ കപൂർ ഈ ചിത്രത്തിൽ അതിഥിതാരമായി എത്തുന്നുണ്ട്. മാനസികരോഗിയായ അദ്ദേഹത്തിന്റെ കഥാപാത്രത്തെ യഥാർത്ഥ ആൽഫിയായി അപ്പുക്കുട്ടൻ നായർ തെറ്റിദ്ധരിക്കുന്നു.
  • ഈ ചിത്രം തെലുങ്കിൽ ചന്ദ്രലേഖ എന്ന പേരിൽത്തന്നെ പുനർനിർമ്മിച്ചു. നാഗാർജ്ജുനയാണ് ആ ചിത്രത്തിലെ നായകൻ.
  • സൽമാൻ ഖാൻ അഭിനയിച്ച ഹർ ദിൽ ജോ പ്യാർ കരേഗ എന്ന ഹിന്ദി ചിത്രമായി ഈ ചിത്രം അനൗദ്യോഗികമായി പുനർനിർമ്മിച്ചു.
  • പവർ സ്റ്റാർ ശ്രീനിവാസൻ അഭിനയിച്ച സുമ്മാ നച്ച്‌നു ഇരിക്കു മൂവി എന്ന തമിഴ് ചിത്രത്തിൽ ഈ ചിത്രത്തിന്റെ കഥ ചേർത്തിട്ടുണ്ട്.
  • പുറത്തിറങ്ങിയ ആദ്യ വാരം തന്നെ റെക്കോർഡ് ബ്രേക്കിംഗ് കളക്ഷനോടെ ഈ ചിത്രം വലിയൊരു ഹിറ്റായി മാറി. അതിനു ശേഷം ആ വർഷത്തിലെ തന്നെ ഏറ്റവും കൂടുതൽ പണം നേടിയ ചിത്രങ്ങളിലൊന്നായി ഈ ചിത്രം മാറി.
  • തിരുവനന്തപുരത്തെ കൃപയിൽ ഈ ചിത്രം 162 ദിവസങ്ങൾ പ്രദർശിപ്പിക്കുകയും 68 ലക്ഷം ഗ്രോസ് നേടുകയും ചെയ്തു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ചന്ദ്രലേഖ&oldid=3763470" എന്ന താളിൽനിന്ന് ശേഖരിച്ചത്