മുറപ്പെണ്ണ്
ദൃശ്യരൂപം
മുറപ്പെണ്ണ് | |
---|---|
സംവിധാനം | എ. വിൻസെന്റ് |
നിർമ്മാണം | ശോഭന പരമേശ്വരൻ നായർ |
രചന | എം.ടി. വാസുദേവൻ നായർ |
ആസ്പദമാക്കിയത് | സ്നേഹത്തിന്റെ മുഖങ്ങൾ |
അഭിനേതാക്കൾ | പ്രേം നസീർ കെ. പി. ഉമ്മർ മധു പി. ജെ. ആന്റണി ജ്യോതിലക്ഷ്മി ശാരദ അടൂർ ഭാസി |
സംഗീതം | ബി.എ. ചിദംബരനാഥ് |
ഛായാഗ്രഹണം | എ. വെങ്കട്ട് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | സത്യ സ്റ്റുഡിയോസ്, മദ്രാസ് |
റിലീസിങ് തീയതി | 1965 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 176 മിനിറ്റുകൾ |
1965- ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായിരുന്നു മുറപ്പെണ്ണ്. എം.ടിയുടെ കഥ സംവിധാനം ചെയ്തത് എ. വിൻസന്റ് ആയിരുന്നു. രൂപവാണിയുടെ ബാനറിൽ ശോഭനാപരമേശ്വരൻ നായരായിരുന്നു ഈ ചിത്രം നിർമ്മിച്ചത്. സ്നേഹത്തിന്റെ മുഖങ്ങൾ എന്ന എം.ടിയുടേതന്നെ ചെറുകഥയിലെ പ്രമേയം തന്നെയാണ് ഇതിലുള്ളത്. ചിദംബരനാഥായിരുന്നു സംഗീതസംവിധായകൻ. എ. വെങ്കട്ട് ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം നിർവ്വഹിച്ചത് ജി. വെങ്കിട്ടരാമനായിരുന്നു. ഉമ്മറിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.[1]
പ്രേം നസീർ, മധു, കെ.പി. ഉമ്മർ, ശാരദ, പി.ജെ. ആന്റണി, അടൂർ ഭാസി, എസ്.പി. പിള്ള, ശാന്താദേവി, നെല്ലിക്കോട് ഭാസ്കരൻ, നിലമ്പൂർ ബാലൻ എന്നിവരായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ.
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന - പി. ഭാസ്കരൻ
- സംഗീതം - ബി.എ. ചിദംബരനാഥ്
ക്ര. നം. | ഗാനം | രാഗം | ആലാപനം |
---|---|---|---|
1 | കടവത്ത് തോണി | മോഹനം | എസ്. ജാനകി ശാന്ത പി. നായർ |
2 | കളിത്തോഴിമാരെന്നെ കളിയാക്കി | കെ.ജെ. യേശുദാസ് , എസ്. ജാനകി | |
3 | കണ്ണാരം പൊത്തി പൊത്തി | ചിദംബരനാഥ്, ലതാ രാജു | |
4 | കരയുന്നോ പുഴ ചിരിക്കുന്നോ | പഹാഡ് | കെ.ജെ. യേശുദാസ് |
5 | ഒന്നാനാം | ശാന്ത പി. നായർ കോറസ് | |
6 | പുള്ളൂവൻ പാട്ട് | കോറസ് | |
7 | തേയവാഴി തമ്പുരാന്റെ | ചിദംബരനാഥ് |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണീകൾ
[തിരുത്തുക]- മുഴുനീള ചലച്ചിത്രം മുറപ്പെണ്ണ്
- ഇന്റർ മൂവി ഡാറ്റാബേസ് മുറപ്പെണ്ണ്
വർഗ്ഗങ്ങൾ:
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എ. വിൻസെന്റ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ശോഭന പരമേശ്വരൻ നായർ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- സാഹിത്യകൃതികളെ ആസ്പദമാക്കിയ ചലച്ചിത്രങ്ങൾ
- പ്രേം നസീർ-ശാരദ ജോഡി
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ