പ്ലാശ്
Butea monosperma | |
---|---|
In Bangalore, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. monosperma
|
Binomial name | |
Butea monosperma | |
Synonyms | |
|
ചുവന്ന പൂക്കളുണ്ടാവുന്ന നിത്യഹരിതമരങ്ങളിലൊന്നാണ് പ്ലാശ് അഥവാ ചമത. Butea monosperma അഥവാ Butea frondosa, Erythrina monosperma അഥവാ Plaso monosperma എന്ന് ശാസ്ത്രീയനാമം. ഇംഗ്ലീഷിൽ ഫ്ലേം ഓഫ് ദ ഫോറസ്റ്റ് (Flame of the forest)എന്നും അറിയപ്പെടുന്നു.[1] കാട്ടുപ്രദേശങ്ങളിൽ കൂടുതലായി കണ്ടു വരുന്നു. പ്ലാസി യുദ്ധം പ്ലാശ് മരങ്ങൾ കൂടുതലുള്ള ബംഗാളിലെ പ്ലാസ്സി എന്ന സ്ഥലത്താണ് നടന്നത്.
ഫെബ്രുവരി മുതൽ മാർച്ചുവരെയുള്ള മാസങ്ങളിലാണ് പൂക്കുന്നത്. കോലരക്ക് ഉണ്ടാക്കുന്ന “ലാക്ക് ഇൻസെക്റ്റിനെ” ഈ മരത്തിലും വളർത്താറുണ്ട്[2]
അപരനാമങ്ങൾ
[തിരുത്തുക]സംസ്കൃതത്തിൽ പലാശം, കിംശുകഃ, രക്തപുഷ്പകഃ, ബ്രഹ്മവൃക്ഷ എന്നും ഹിന്ദി, ബംഗാളി എന്നിവയിൽ പലാശ് എന്നും മറാഠിയിൽ പളസ് (पळस) എന്നും തമിഴിൽ മുർക്കമ്പൂ, പലാശം എന്നും തെലുങ്കിൽ പലഡുലു, പലാസമു എന്നിങ്ങനെയുമാണ് പേരുകൾ.
വിതരണം
[തിരുത്തുക]ഇന്ത്യയിലുടനീളം കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്നു. വളക്കൂറുള്ള പ്രദേശത്താണ് കൂടുതലും വളരുന്നത്.
വിവരണം
[തിരുത്തുക]10-15 മീറ്റർ ഉയരത്തിൽ വളരുന്നു. പ്രധാന തടി വളഞ്ഞ് പുളഞ്ഞ് ശാഖകളോടെയായിക്കാണപ്പെടുന്നു.
രസാദി ഗുണങ്ങൾ
[തിരുത്തുക]- രസം :കടു, തിതം, കഷായം
- ഗുണം :ലഘു, രൂക്ഷം
- വീര്യം :ഉഷ്ണം
- വിപാകം :കടു
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]പൂവ്, ഇല, കായ്, തൊലി[3]
ഔഷധ ഉപയോഗം
[തിരുത്തുക]ചുവന്ന നിറത്തിലുള്ള പശ വയറിളക്കത്തിനു മരുന്നായി ഉപയോഗിക്കുന്നു. വിത്ത് വിരകളെ ഇളക്കുന്നതിനു ഉപയോഗിക്കുന്നു. വിത്തു പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു് വട്ടച്ചൊറിക്കും ഡോബി വൃണ (dhobi"s itch) ത്തിനും ഉപയോഗിക്കാം.[4] യോനീ രോഗങ്ങൾക്കും ഉദരകൃമിക്കും ഔഷധമായി ഉപയോഗിക്കുന്നു.
ജ്യോതിഷത്തിൽ
[തിരുത്തുക]പൂരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.
ചിത്രശാല
[തിരുത്തുക]-
പ്ലാശ് പുഷ്പം, വയനാട്ടിലെ കുറുവ ദ്വീപിൽ നിന്നും
-
പ്ലാശിൻ തൈ, മലപ്പുറത്ത് വെള്ളക്കാട്ടു മനയിൽ നിന്നും
-
പ്ലാശിൻ കുഴ, മലപ്പുറത്ത് വെള്ളക്കാട്ടു മനയിൽ നിന്നും
-
പ്ലാശ്
-
പ്ലാശ് ഇല
-
വയനാട്ടിലെ തോൽപ്പെട്ടിയിൽ
അവലംബം
[തിരുത്തുക]- ↑ http://ayurvedicmedicinalplants.com/plants/118.html Archived 2008-03-20 at the Wayback Machine ശേഖരിച്ച തീയതി 2008 ജൂലൈ 2
- ↑ അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ Medicinal Plants- SK Jain, NationalBook Trust, India