Jump to content

കടുക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടുക്ക (Terminalia chebula)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
T. chebula
Binomial name
Terminalia chebula
Synonyms
  • Myrobalanus chebula (Retz.) Gaertn.
  • Myrobalanus gangetica (Roxb.) Kostel.
  • Terminalia acuta Walp.
  • Terminalia gangetica Roxb.
  • Terminalia parviflora Thwaites
  • Terminalia reticulata Roth
  • Terminalia zeylanica Van Heurck & Müll. Arg.

വലിയ മരമായി വളരുന്ന ഔഷധസസ്യമാണ് കടുക്ക. (ശാസ്ത്രീയനാമം: Terminalia chebula). വേനൽകാലത്തും മഞ്ഞുകാലത്തും ഇവ ഇലപൊഴിക്കുന്നു. ശാഖകളുടെ അഗ്രഭാഗത്തായി വെള്ള നിറത്തിലുള്ള പൂങ്കുലകൾ കാണപ്പെടുന്നു. ഇതിന്റെ വിത്തിന് കയ്പും മധുരവും സമാസമം അനുഭവപ്പെടുന്നു.

കടുക്ക (ടെർമിനാലിയ ചെബ്യുള) ഏഴു തരമുണ്ടെന്ന് പറയുന്നുവെങ്കിലും പ്രധാനമായി നാലു തരമാണ് കാണുന്നത്.

  • 1. വലിപ്പവും കനവും കട്ടിയും കൂടിയതും, രണ്ട് ഇഞ്ചോളം നീളമുള്ളതും, മഞ്ഞ കലർന്ന തവിട്ടു നീറത്തോടും, മഞ്ഞയോ കടും തവിട്ടു നിറമോ ഉള്ള കഴമ്പും കുരുവും ചേർന്നത്. ചവർപ്പ് രുചി. ആയുർവേദത്തിൽ ഒരു പ്രധാനപ്പെട്ട വിരേചനൌഷധമാണിത്.
  • 2. വരകൾ ��ുറഞ്ഞതും ഒരിഞ്ചോളം വലിപ്പമുള്ളതും, പുറന്തോട്, കഴമ്പ്, പരിപ്പ് മഞ്ഞ നിറമുള്ളതും, ചവർപ്പ് ആദ്യത്തേതിലും കുറവ്.
  • 3. കടുത്ത തവിട്ടു/കറുപ്പ് നിറം. ആദ്യ രണ്ട് തരത്തിലും വലിപ്പം കുറവ്. കഴമ്പിന് ഇരുണ്ട നിറം, കുരു ഉണ്ടാവുകയില്ല. ആയുർവേദത്തിൽ അതിസാര ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
  • 4. എല്ലാറ്റിലും ചെറുത്. മറ്റെല്ലാം മൂന്നാമത്തെ തരം പോലെ. ഇതിൽ റ്റാന്നിക്ക് അമ്ലവും ഗാല്ലിക്ക് അമ്ലവും അടങ്ങിയിരിക്കുന്നു. ആയുർവേദത്തിൽ പഴുക്കാത്ത കായ വിരേചനൌഷധമായുപയോഗിക്കുന്നു.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി മുകളിലുള്ള സ്ഥലങ്ങളിൽ വളരുന്നു. ഏപ്രിലിനും ആഗസ്റ്റിനും ഇടയ്ക്ക് പൂക്കുന്നു. ഒക്ടോബർ മുതൽ ജനുവരി വരെ മാസങ്ങളിൽ കായുണ്ടാകുന്നു. പൂവുകൾക്ക് ഇതളുകളില്ല. [1]

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :കഷായം, തിക്തം, മധുരം, അമ്ലം, കടു

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :മധുരം[2]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

ഫലമജ്ജ [2]

ഔഷധ ഉപയോഗങ്ങൾ

[തിരുത്തുക]

അഭയാരിഷ്ടം, നരസിംഹചൂർണം, ദശമൂലഹരിതകി എന്നിവയിൽ കടുക്ക ഒരു ഘടകമാണ്. [1] ദഹനസഹായിയായ കടുക്ക വാത-പിത്ത-കഫ രോഗങ്ങളെ ശമിപ്പിക്കാനും ആയുർവേദത്തിൽ ഉപയോഗിക്കുന്നു. അതിസാരം, വ്രണങ്ങൾ, പൊള്ളൽ, അർശ്ശസ്സ് എന്നിവയ്ക്കു പ്രതിവിധിയായും കടുക്ക ഉപയോഗിക്കുന്നു.

മറ്റ് ഉപയോഗങ്ങൾ

[തിരുത്തുക]

വെള്ളത്തിൽ കടുക്കയുടെ പുറംതോട് ചുരണ്ടിയിട്ട് പടിക്കാരം ചേർത്താൽ മഞ്ഞച്ചായം കിട്ടും. പടിക്കാരത്തിനു പകരം അന്നഭേദി ചേർത്താൽ കറുത്ത മഷി കിട്ടും. തോൽ ഊറയ്ക്കിടാനും ഉപയോഗിച്ചിരുന്നു. [1]

Honey Kadukkai (Terminalia Chebula)
Fallen Fruit

അവലംബം

[തിരുത്തുക]
  • അഷ്ടാംഗഹൃദയം (വിവ., വ്യാഖ്യാനം വി. എം. കുട്ടികൃഷ്ണ മേനോൻ), സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
  1. 1.0 1.1 1.2 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=കടുക്ക&oldid=3948695" എന്ന താളിൽനിന്ന് ശേഖരിച്ചത്