കറുത്തീയം
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
അണുസംഖ്യ 82 ആയ മൂലകമാണ് കറുത്തീയം അഥവാ ലെഡ്. സീസം എന്നും സീസകം എന്നും അറിയപ്പെടുന്നു. Pb എന്നാണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. മൂലകത്തിന്റെ ലാറ്റിൻ പേരായ പ്ലംബത്തിൽ നിന്നാണ് ഈ പ്രതീകത്തിന്റെ ഉത്ഭവം. കറുത്തീയം മൃദുവും അടിച്ച് പരത്താവുന്നതുമായ ഒരു മൃദു ലോഹമാണ്. മുറിച്ചയുടനെ ഇതിന് നീലകലർന്ന വെള്ള നിറമാണ്. എന്നാൽ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ നാശനം സംഭവിക്കുകയും നിറം മങ്ങിയ ചാരനിറമായി മാറുകയും ചെയ്യും.
റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങളെ സംബന്ധിച്ച എല്ലാ തുറകളിലും കറുത്തീയം വളരെ പ്രാധാന്യമുള്ള ഒരു ലോഹമാണ്. പലപ്പോഴും, റേഡിയേഷനുകൾ വലിച്ചെടുക്കുന്ന ഒരു കൂപം (sink) ആയി കറുത്തീയത്തെ പരിഗണിക്കുന്നു. താത്വികമായി പറഞ്ഞാൽ, മിക്കവാറും എല്ലാ റേഡിയോ-ആക്റ്റീവ് വിഘടനശൃംഖലകളുടെയും അവസാനഘട്ട സ്ഥിര-ഉൽപ്പന്നം കറുത്തീയമാണ്.
കെട്ടിടനിർമ്മാണം, ലെഡ്-ആസിഡ് ബാറ്ററികൾ, ബുള്ളറ്റുകൾ, ഷോട്ടുകൾ, സോൾഡർ, പെവ്റ്റെർ, ഉരുക്കാവുന്ന ലോഹ സങ്കരങ്ങൾ എന്നിവയിൽ കറുത്തീയം ഉപയോഗിക്കുന്നു. റേഡിയോ-ആക്റ്റിവിറ്റിയുള്ള പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന പരീക്ഷണശാലകളിലും വ്യവസായശാലകളിലും ചികിത്സാകേന്ദ്രങ്ങളിലും അതിന്റെ പ്രഭാവത്തിൽ നിന്നുമുള്ള സുരക്ഷയ്ക്കു് കറുത്തീയം കൊണ്ടുണ്ടാക്കിയ ഘനമുള്ള ഭിത്തികളും മറകളുമാണ് ഉപയോഗിക്കുന്നത്. അർബ്ബുദത്തിനുള്ള റേഡിയേഷൻ ചികിത്സയിൽ, റേഡിയേഷൻ കിരണങ്ങൾ ശരിയായ ദിശയിൽ കേന്ദ്രീകരിക്കാനും മറ്റു ദിശകളിൽ പതിക്കാതിരിക്കാനും കറുത്തീയം കൊണ്ടുള്ള ഷീൽഡുകൾ ഉപയോഗിക്കുന്നു.
സ്ഥിരതയുള്ള മൂലകങ്ങളിൽവെച്ച് ഏറ്റവും വലിയ അണുസംഖ്യ കറുത്തീയത്തിനാണ്. ഇതിനുശേഷമുള്ള ബിസ്മത്തിന്റെ (Bi-209) അർദ്ധായുസ്സ് (1.9 × 1019 വർഷം) വളരെ കൂടുതലായതിനാൽ (പ്രപഞ്ചത്തിന്റെ കണക്കാക്കപ്പെട്ടിട്ടുള്ള പ്രായത്തേക്കാളും - 1.375 × 1010 വർഷം)) അതിനേയും പ്രായോഗികമായി സ്ഥിരതയുള്ള മൂലകമായി ഗണിക്കാവുന്നതാണ്. മറ്റൊരു ഭാരലോഹമായ രസത്തെപ്പോലെ കറുത്തീയവും നാഡീവിഷമാണ്, ഇത് മൃദുപേശികളിലും അസ്ഥികളിലും ഇത് കാലക്രമേണ പ്രവർത്തിക്കുന്നു. പുരാതന ചൈന, ഗ്രീസ്, റോം എന്നിവടങ്ങളിൽ ഇത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
പ്രകൃതിയിൽ കാണപ്പെടുന്ന കറുത്തീയത്തിന്റെ ഐസോടോപ്പുകൾ lead-204, lead-206, lead-207, lead-208 എന്നിവയാണ്. സൈദ്ധാന്തികമായി ഇവക്കെല്ലാം ആൽഫ ശോഷണം വഴി മെർക്കുറിയുടെ ഐസോടോപ്പുകൾ ആകാൻ കഴിയുമെങ്കിലും lead-204, lead-208 എന്നിവയുടെ ശോഷണം മാത്രമേ ഇതു���രെ പരീക്ഷണങ്ങളിലൂടെ സംശയിക്കപ്പെട്ടിട്ടുള്ളൂ.
ഭൌതിക ഗുണങ്ങൾ
[തിരുത്തുക]ആറ്റോമിക്
[തിരുത്തുക]ഒരു ലെഡ് ആറ്റത്തിന് 82 ഇലക്ട്രോണുകൾ ഉണ്ട്, (Xe)4f145d106s26p2 എന്ന ഇലക്ട്രോൺ കോൺഫിഗറേഷനിൽ ക്രമീകരിച്ചിരിക്കുന്നു. ലെഡിന്റെ ഒന്നും രണ്ടും അയോണൈസേഷൻ ഊർജ്ജങ്ങളുടെ ആകെത്തുക-രണ്ട് 6p ഇലക്ട്രോണുകൾ നീക്കം ചെയ്യാൻ ആവശ്യമായ മൊത്തം ഊർജ്ജം-കാർബൺ ഗ്രൂപ്പിലെ ലീഡിന്റെ മുകളിലെ അയൽവാസിയായ ടിന്നിന് അടുത്താണ്. ഇത് അസാധാരണമാണ്; ഒരു മൂലകത്തിന്റെ ബാഹ്യ ഇലക്ട്രോണുകൾ ന്യൂക്ലിയസിൽ നിന്ന് കൂടുതൽ അകന്നുപോകുകയും ചെറിയ പരിക്രമണപഥങ്ങളാൽ കൂടുതൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതിനാൽ അയോണൈസേഷൻ ഊർജ്ജങ്ങൾ സാധാരണയായി ഒരു ഗ്രൂപ്പിലേക്ക് താഴേക്ക് പോകുന്നു.
{{Chem-stub}
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |