ബർഗൂർ പശു
Other names | ബർഗൂർ പശു |
---|---|
Country of origin | ഇന്ത്യ |
Distribution | തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ അന്തിയൂർ താലൂക്കിലെ ബർഗൂർ കുന്നുകൾ |
Use | Dairy |
Traits | |
Coat | തവിട്ടുനിറത്തിൽ വെളുത്ത പാടുകളിൽ കാണപ്പെടുന്നു |
Notes | |
Used for dairy. | |
|
ഇന്ത്യയിലെ പടിഞ്ഞാറൻ തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ അന്തിയൂർ താലൂക്കിലെ ബർഗൂർ കുന്നുകളിൽ നിന്നുള്ള ശുദ്ധ ജനുസ്സിൽ പെട്ട നാടൻ പശു ഇനമാണ് ബർഗൂർ (Tamil: பர்கூர் / Kannada: ಬರಗೂರು).[1] ഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (National Bureau of Animal Genetic Resources) ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഇന്ത്യയിലെ തനി നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള 43 ഇനം പശുക്കളിൽ ഒന്നാണ് ഈ വിഭാഗം.
പേരിനു പിന്നിൽ
[തിരുത്തുക]ബർഗൂർ കുന്നുകളിൽ നിന്നുള്ള ഇനമായതിനാൽ തന്നെ സ്ഥലപ്പേരോട് കൂടി ആ ജനുസ്സിനെയും അറിയപ്പെടുന്നു. പരമ്പരാഗതമായി കാർഷിക ആവശ്യങ്ങൾക്കും പാലുൽപ്പാദനത്തിനുമായി ഉപയോഗിച്ച് വരുന്നു
പ്രത്യേകതകൾ
[തിരുത്തുക]ബർഗൂർ മേഖലയിലെ കന്നഡ സംസാരിക്കുന്ന ലിംഗായത്ത് വിഭാഗക്കാരാണ് കൂടുതലായി സംരക്ഷിച്ചു വരുന്നത്.മലയോര പ്രദേശങ്ങളിൽ കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ബർഗൂർ കന്നുകാലികളെ ഇവർ വളർത്തുന്നത്, സവാരിയ്ക്കുള്ള പ്രത്യേക കഴിവ്, വേഗത, സഹിഷ്ണുത എന്നീ കഴിവുകൾക്ക് പേര് കേട്ട വിഭാഗമാണ് ബർഗൂർ കാളകളും പശുക്കളും[2] മുലയൂട്ടിയ ശേഷം പ്രതിദിനം 0.5 മുതൽ 3.0 ലിറ്റർ വരെ പാൽ ഉത്പാദിപ്പിക്കുന്നു. വേഗതയ്ക്കും കരുത്തിനും പ്രശസ്തമായതിനാൽ കാളയോട്ടത്തിനും മറ്റ് കാർഷിക ആവശ്യങ്ങൾക്കും ധാരാളമായി ഉപയോഗിക്കുന്നു. കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ ��ിവിധ കാരണങ്ങളാൽ ഈ ഇനത്തിന്റെ ആകെ എണ്ണം ഏകദേശം 90% (10,000 ൽ താഴെ) കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു.[3]
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]https://saveindiancows.org/bargur കൂടുതൽ ചിത്രങ്ങൾ
അവലംബം
[തിരുത്തുക]- ↑ detailed study report of National Bureau of Animal Genetic Resources
- ↑ https://saveindiancows.org/bargur/
- ↑ Bargur cattle research page