മോട്ടു പശു
Conservation status | FAO (2013): ധാരാളം ഉണ്ട് |
---|---|
Country of origin | ഭാരതം |
Distribution | മാൽക്കനഗരി,ഒറീസ |
Use | സാധാരണ ഉഴവ്, |
Traits | |
Weight |
|
Height |
|
Skin color | തവിട്ട് (ചുവപ്പ്കലർന്ന), ചുവപ്പ് അപൂർവ്വം വെള്ള |
Coat | red-brown |
Horn status | മുകളോട്ട് ഉള്ളിലോട്ട് വളഞ്ഞ് |
|
ഒറീസയിലെ മൽക്കംഗിരി ജില്ലയിലെ പ്രദേശമായ മോട്ടു പ്രദേശങ്ങളിൽ കാണപ്പെടുന്ന നാടൻ പശു ഇനങ്ങളിൽ ഒന്നാണ് മോട്ടു. ഇവ കുള്ളൻ പശുക്കളാണ്. മലയോര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും ഉഴവ് ആവശ്യത്തിനായി ഉപയോഗിക്കുന്നു.[1]
പേരിന് പിന്നിൽ
[തിരുത്തുക]മൽക്കംഗിരി ജില്ലയുടെ തെക്ക് ഭാഗവും ഛത്തീസ്ഗഢിന്റെയും ആന്ധ്രാപ്രദേശിന്റെയും തൊട്ടടുത്ത പ്രദേശവും ഉൾപ്പെടുന്നതാണ് ഇവയുടെ പ്രജനനം. ഒറീസയിലെ മൽകാൻഗിരി ജില്ലയിലെ മോട്ടു, കാളിമേല, പോഡിയ, മൽക്കംഗിരി പ്രദേശങ്ങളിൽ ഈ വിഭാഗം കൂടുതലായി കാണപ്പെടുന്നു.
മറ്റ് പ്രത്യേകതകൾ
[തിരുത്തുക]ഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (National Bureau of Animal Genetic Resources) ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഇന്ത്യയിലെ തനി നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള 43 ഇനം പശുക്കളിൽ ഒന്നാണ് ഈ വിഭാഗം. ഉയർന്ന ഗുണനിലവാരമുള്ള പോഷകങ്ങൾ മോട്ടു പശുക്കളുടെ പാലിൽ കാണപ്പെടുന്നു.
സ്വഭാവഗുണങ്ങൾ
[തിരുത്തുക]തൊലിയുടെ നിറം പ്രധാനമായും തവിട്ട്, ചുവപ്പ്, ചാരനിറം എന്നിവയാണ്. വെളുത്ത നിറമുള്ളവയും ഉണ്ട്. കൊമ്പുകൾ വൃത്താകൃതിയിൽ മുകളിലേയ്ക്ക് വളഞ്ഞും കാണപ്പെടുന്നു. ചെറുതെങ്കിലും ആരോഗ���യമുള്ളതും പ്രതിരോധ ശേഷി കൂടിയതും ആയ ഇനങ്ങളാണ് ഇവ.
പാലുത്പാദനം
[തിരുത്തുക]പാലുത്പാദനം തുച്ഛമാണ്, ഒരു കറവക്കാലത്ത് 100 മുതൽ 140 കിലോഗ്രാം വരെ മാത്രമാണ്. അതുകൊണ്ട് കുഞ്ഞിനു കൊടുക്കാൻ മാത്രമേ തികയൂ. 4.8 മുതൽ 5.3 ശതമാനം വരെ കൊഴുപ്പ് അടങ്ങിയിരിക്കുന്നു..[2]
പരാമർശങ്ങൾ
[തിരുത്തുക]- ↑ https://www.dairyknowledge.in/article/motu
- ↑ http://14.139.252.116/agris/bridDescription.aspx[പ്രവർത്തിക്കാത്ത കണ്ണി]