ഗീർ പശു
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗുജറാത്തിലെ ഗിർ വനാന്തരങ്ങളിലാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു. ഭാരതത്തിലെ തനത് നാടൻ ജന��സ്സുകളിൽ പാലുല്പാദനശേഷിയിൽ മുൻ പന്തിയിലാണിവ. ഗുജറാത്തിനെ കൂടാതെ മഹാരാഷ്‌ട്റ, രാജസ്ഥാൻ എന്നിവിടങ്ങളിലും കണ്ടു വരുന്നു. മേച്ചിൽ പ്പുറങ്ങൾ തേടി അലയുന്ന സ്വഭാവം ഉള്ളതാകയാൽ കർഷകർ ഗ്രാമീണർ ഇവയെ കൂട്ടം കൂട്ടമായി തെളിച്ചുകെണ്ട് ഗ്രാമങ്ങളിലൂടെ പോകുന്നത് അവിടങ്ങളിലെ സ്ഥിരം കാഴ്ച ആണ്[1][2].
വിസ്തൃതവും ഉന്തിയതുമായ നെറ്റിതടം അൽപ്പം പുറകോട്ടു ചെരിഞ്ഞ് മുകളിലേക്കും വശങ്ങളിലേക്കുമായി വളരുന്ന കൊമ്പുകൾ, നെറ്റിയിലെ എല്ലുകൾ കണ്ണിനു മുകളിലേക്ക് കവിഞ്ഞ് നിൽക്കുന്നതിനാൽ കണ്ണുകൾ പാതി അടഞ്ഞ് ഉറക്കം തൂങ്ങുന്നതു പോലുള്ള മുഖം, ചുരുണ്ട ഇലപോലെ തൂങ്ങി കിടക്കുന്ന വളരെ നീളം കൂടിയ ചെവികൾ, വീതി കൂടിയ മൂഞ്ഞി, കുറുകിയ കഴുത്ത്,അയഞ്ഞ താട, വലിപ്പമുള്ള അകിട് എന്നിവ ഗിർ പശുക്കളുടെ സവിശേഷതകളാണ്. തവിട്ടു നിറമോ ചാരനിറമോ ഉള്ള ഇവയുടെ ശരീരത്തിൽ ധാരാളം പാണ്ടുകളും കാണാറുണ്ട്.
പശുക്കൾ കറവക്കാലത്ത് 900 Kg മുതൽ 1600 Kg വരെപാൽ നൽകുന്നു. എത്ര പരുക്കൻ കാലാവസ്ഥയിലും കഴിയാൻ സാധിക്കുന്ന ഗിർ പശുക്കളേയും കാളകളെയും, ഭാരതത്തിൽ നിന്ന് കൊണ്ട് പോയി അമേരിക്ക, ബ്രസീൽ, വെനിസ്വെല, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും വൻതോതിൽ വളർത്തുന്നു.
അവലംബം
[തിരുത്തുക]- ↑ "ഈ പശു നമുക്കു സ്വർണവും തരും". ദീപിക.
- ↑ "animal husbandry-agriculture". Archived from the original on 2019-05-10.