ഹിംഗോലി ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഹിംഗോലി ജില്ല (മറാഠി ഉച്ചാരണം: [ɦiŋɡoliː]). ഹിംഗോലി നഗരമാണ് ജില്ലയുടെ ആസ്ഥാനം. 4,526 ച്.കി.മീ. വിസ്തൃതിയുള്ള ഈ ജില്ലയിലെ ജനസംഖ്യ 2011 ലെ കണക്കനുസരിച്ച് 11,77,345 ആണ്. അതിൽ 15.60% നഗരവാസികളും ആണ്.[1]
വിദർഭയുമായി അതിർത്തി പങ്കിടുന്നതിനാൽ ഹിംഗോലി യഥാർത്ഥത്തിൽ ഹൈദരാബാദ് നിസാമിന്റെ സൈനിക താവളം എന്ന നിലക്കാണ് അറിയപ്പെട്ടിരുന്നത്. ആ കാലഘട്ടത്തിൽ ഹിംഗോലിയിൽ സൈനിക സേനയും സൈനിക ആശുപത്രികളും മൃഗാശുപത്രിയും പ്രവർത്തിച്ചിരുന്നു. ഒരു സൈനിക താവളമായതിനാൽ ഹൈദരാബാദ് സ്റ്റ���റ്റിലെ പ്രധാനപ്പെട്ടതും പ്രശസ്തവുമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു നഗരം. പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ ഔന്ധ നാഗ്‌നാഥ് സ്ഥിതി ചെയ്യുന്നത് ഹിംഗോലി ജില്ലയിലാണ്.
2011 ലെ കണക്കനുസരിച്ച്, സിന്ധുദുർഗിനും ഗഡ്ചിരോളിക്കു�� ശേഷം മഹാരാഷ്ട്രയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള മൂന്നാമത്തെ ജില്ലയാണിത്.[2]
അവലംബം
[തിരുത്തുക]- ↑ "Census GIS India". Archived from the original on 11 January 2010. Retrieved 27 August 2009.
- ↑ "District Census Hand Book – Hingoli" (PDF). Census of India. Registrar General and Census Commissioner of India.