പർഭാനി ജില്ല
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ മറാഠ്‌വാഡ ഡിവിഷനിലെ എട്ട് ജില്ലകളിൽ ഒന്നാണ് പർഭാനി ജില്ല (മറാഠി ഉച്ചാരണം: [pəɾbʰəɳiː] ). പർഭാനി നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. ജൈനമതത്തിന്റെയും ഹിന്ദുമതത്തിന്റെയും നിരവധി തീർഥാടനകേന്ദ്രങ്ങൾക്ക് പേരുകേട്ടതാണ് പർഭാനി ജില്ല. വടക്കൻ അക്ഷാംശങ്ങൾ 18.45 നും 20.10 നും ഇടയിൽ കിഴക്ക് രേഖാംശങ്ങൾ 76.13 നും 77.39 ത്തിനും ഇടയിലാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ അതിർത്തികളായി വടക്ക് ഹിംഗോലി, കിഴക്ക് നാന്ദേഡ്, തെക്ക് ലാത്തൂർ, പടിഞ്ഞാറ് ബീഡ്, ജൽന എന്നീ ജില്ലകൾ സ്ഥിതി ചെയ്യുന്നു.
പ്രഭാവതിനഗർ എന്ന പേര് ലോപിച്ചാണ് പർഭാനി ആയതെന്ന് പറയപ്പെടുന്നു. [1]
ചരിത്രം
[തിരുത്തുക]1596 മുതൽ 1724 വരെ ജില്ലയുടെ ഇന്നത്തെ ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1724-ൽ സഖർഖേഡ യുദ്ധത്തിനുശേഷം ഇത് ഹൈദരാബാദ് നൈസാമിന്റെ ഭരണത്തി��� കീഴിലായി. 1956-ൽ സംസ്ഥാനങ്ങളുടെ പുനഃസംഘടനയെത്തുടർന്ന്, മറാഠ്‌വാഡയിലെ മറ്റ് ജില്ലകൾക്കൊപ്പം പർഭാനിയും ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായി. 1960 മെയ് 1-ന് മഹാരാഷ്ട്ര സംസ്ഥാനം രൂപീകൃതമായപ്പോൾ ഈ ജില്ല അതിന്റെ ഭാഗമായി.[2]
അവലംബം
[തിരുത്തുക]- ↑ https://parbhani.gov.in/about-district/
- ↑ "Chapter 2-History". Parbhani District Gazetteers, Government of Maharashtra. 1967.