സ്നേഹസീമ
ദൃശ്യരൂപം
സ്നേഹസീമ | |
---|---|
സംവിധാനം | എസ്.എസ്. രാജൻ |
നിർമ്മാണം | റ്റി.ഇ. വാസുദേവൻ |
രചന | പൊൻകുന്നം വർക്കി |
തിരക്കഥ | പൊൻകുന്നം വർക്കി |
ആസ്പദമാക്കിയത് | പൊങ്കുന്നം വർക്കിയുടെ സ്നേഹസീമ എന്ന നോവലിനെ ആസ്പദമാക്കി. |
അഭിനേതാക്കൾ | സത്യൻ പത്മിനി കൊട്ടാരക്കര ശ്രീധരൻ നായർ ജി.കെ. പിള്ള എസ്.പി. പിള്ള മുതുകുളം രാഘവൻ പിള്ള പി.ജെ. ചെറിയാൻ ബേബി ലളിത |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഛായാഗ്രഹണം | എച്ച.എസ്. വേണു |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | അസ്സോസിയേറ്റഡ് പ്രൊഡക്ഷൻ |
റിലീസിങ് തീയതി | 30/12/1954 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പൊൻകുന്നം വർക്കിയുടെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കി റ്റി.ഇ. വാസുദേവൻ 1954 നിർമിച്ച മലയാള ചലച്ചിത്രമാണ് സ്നേഹസീമ. എസ്.എസ്. രാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സത്യനും പത്മിനിയും കൊട്ടാരക്കര ശ്രീധരൻ നായരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. മലയാളത്തിലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള 1954-ലെ നാഷണൽ ഫിലിം അവാർഡ് ഈ ചിത്രത്തിനു ലഭിച്ചു. അഭയദേവിന്റെ പാട്ടുകൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി. സംഭാഷണം മുട്ടത്തു വർക്കിയുടേതാണ്. ഛായാഗ്രഹണം എച്ച്.എസ്. വേണുവും, നൃത്തസംവിധാനം ബലരാമനും, നിർമ്മാണം അസ്സോസിയേറ്റഡ് പ്രൊഡയൂസേഴ്സും നിർവഹിച്ച ഈ ചിത്രം 30/12/1954-ൽ തിയേറ്ററിൽ എത്തി.[1]
അഭിനേതാക്കൾ
[തിരുത്തുക]സത്യൻ
പത്മിനി
കൊട്ടാരക്കര ശ്രീധരൻ നായർ
ജി.കെ. പിള്ള
എസ്.പി. പിള്ള
മുതുകുളം രാഘവൻ പിള്ള
പി.ജെ. ചെറിയാൻ
ബേബി ലളിത
പിന്നണിഗായർ
[തിരുത്തുക]എ.എം. രാജ
അമൃതേശ്വരി
പി. ലീല
സരോജ
അവലംബം
[തിരുത്തുക]