നിലയ്ക്കാത്ത ചലനങ്ങൾ
പുറമേനിന്നും യാതൊരു ഊർജ്ജത്തിന്റെയും സഹായമില്ലാതെ നിലയ്ക്കാതെ അന്തമായി ചലിക്കുന്ന ചലനമാണ് നിലയ്ക്കാത്ത ചലനങ്ങൾ[2]. ഘർഷണം ഉള്ളതുകൊണ്ട് ഇത് ഒരിക്കലും ഉണ്ടാക്കാൻ സാദ്ധ്യമല്ല. പുറമേനിന്നും യാതൊരു ഊർജ്ജത്തിന്റെയും സഹായമില്ലാതെ അനസ്യൂതം പ്രവർത്തിക്കുന്ന ഒരു മിഥ്യായന്ത്രമാണ് നിലയ്ക്കാത്ത യന്ത്രം. താപഗതികത്തിന്റെ ഒന്നാം നിയമവും രണ്ടാം നിയമവും തെറ്റിക്കുന്നു എന്നതുകൊണ്ട് ഇത്തരം യന്ത്രങ്ങൾ യഥാർത്ഥത്തിൽ നിർമ്മിക്കാൻ സാദ്ധ്യമല്ല.
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും മറ്റ് ഖഗോള വസ്തുക്കളുടെയും ചലനം നിലയ്ക്കാത്ത ചലനമാണെന്ന് തോന്നിയേക്കാം എന്നാൽ താപഗതികത്തിലെയും ഗുരുത്വത്തിലെയും വൈദ്യുതകാന്തികത്തിലെയും അനേകം നിയമങ്ങൾ അനുസരിച്ചാണ് ഇവ ചലിക്കുന്നത്. കൂടാതെ സൗരവാതം, നക്ഷത്രാന്തരീയ വാതകങ്ങൾ എന്നിവയും ഇവയെ എല്ലാം സ്വാധീനിക്കുന്നതുകൊണ്ട് ഈ ചലനങ്ങളും ശാശ്വതമല്ല.
അതുകൊണ്ട് മറ്റ് ഊർജ്ജസ്രോതസ്സുകളിൽനിന്നും ഊർജ്ജോത്പാദനം നടത്തുന്ന എല്ലാ യന്ത്രങ്ങളും അവസാനം ഊർജ്ജം നിലച്ചുകഴിയുമ്പോൾ അവയുടെ ചലനം നിറുത്താൻ നിർബ്ബന്ധിതമാവും. ഉദാഹരണത്തിന് സമുദ്ര പ്രവാഹങ്ങളിൽ നിന്നും ഊർജ്ജം ഉത്പാദിപ്പിക്കുന്ന യന്ത്രങ്ങൾ ആത്യന്തികമായി സൂര്യനെയാണ് ഈ ഊർജ്ജത്തിനായി ആശ്രയിക്കുന്നത്. താപഗതിക നിയമങ്ങളും ഊർജ്ജസംരക്ഷണനിയമവും പാലിച്ചുകൊണ്ട് ഒരിക്കലും തുടർച്ചയായി ഊർജ്ജം നൽകുന്ന ഒരു യന്ത്രം നിർമ്മിക്കുക അസാദ്ധ്യമാണ്.
അവലംബങ്ങൾ
[തിരുത്തുക]- ↑ Angrist, Stanley (January 1968). "Perpetual Motion Machines". Scientific American. 218 (1): 115–122. doi:10.1038/scientificamerican0168-114.
- ↑ "Dictionary - Definition of perpetual motion". Websters-online-dictionary.org. Retrieved 2012-11-27.