Jump to content

വീട്ടിലേക്കുള്ള വഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീട്ടിലേക്കുള്ള വഴി
സംവിധാനംഡി. ബിജു
നിർമ്മാണംബി.സി. ജോഷി
രചനഡി.ബി.ജു
അഭിനേതാക്കൾപൃഥ്വിരാജ്
മാസ്റ്റർ ഗോവർദ്ധൻ
ഇന്ദ്രജിത്ത്
ഉദയ് ചന്ദ്ര
ഇർഷാദ്
വിനയ്
ധന്യ മേരി വർഗ്ഗീസ്
ലക്ഷ്മി പ്രിയ
സംഗീതംരമേശ് നാരായൺ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംമനോജ് കണ്ണോത്ത്
വിതരണംസൂര്യ സിനിമ
റിലീസിങ് തീയതി2011 ഓഗസ്റ്റ് 5
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഡോ. ഡി. ബിജു സംവിധാനം ചെയ്ത ഒരു മലയാളചിത്രമാണ് വീട്ടിലേക്കുള്ള വഴി (ഇംഗ്ലീഷ്:The Way to Home). മികച്ച മലയാളചിത്രത്തിനുള്ള 2010 ലെ ദേശീയ അവാർഡ് നേടിയ ചലച്ചിത്രമാണിത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിജു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും നല്ല ഛായാഗ്രാഹകനും മികച്ച ലാബിനുമുള്ള 2010 - ലെ കേരളാ സംസ്ഥാന പുരസ്കാരവും ഈ ചിത്രം നേടി. 2011 ഓഗസ്റ്റ് 5-നാണ് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. കെയ്‌റോ അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

കഥാതന്തു

[തിരുത്തുക]

ഡൽഹിയിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ ഭാര്യയെയും മകനെയും നഷ്ടപ്പെടുന്ന ഡോക്ടർ (പൃഥ്വിരാജ്) ആ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ താരിഖിന്റെ വീട്ടിലേക്കുള്ള വഴി, അനാഥനായ താരിഖിന്റെ മകനു വേണ്ടി(മാസ്റ്റർ ഗോവർദ്ധനൻ) കണ്ടെത്താൻ വേണ്ടി അജ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

പിന്നണിയിൽ

[തിരുത്തുക]

ബി.സി. ജോഷിയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. എം.ജെ. രാധാകൃഷ്ണൻ ഛായാഗ്രഹണവും, മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്[1].

പുരസ്കാരങ്ങൾ

[തിരുത്തുക]

മികച്ച മലയാളചിത്രത്തിനുള്ള 2010 ലെ ദേശീയപുരസ്കാരം നേടി[2]. കൂടാതെ ഏറ്റവും നല്ല ഛായാഗ്രാഹകനും മികച്ച ലാബിനുമുള്ള 2010 - ലെ കേരളാ സംസ്ഥാന പുരസ്കാരവും ഈ ചിത്രം നേടി.

സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന പത്താമത് ഇമാജിൻ ഇന്ത്യാഫിലിം ഫെസ്റ്റിവലിൽ മൂന്നു പുരസ്കാരങ്ങൾ നേടി[3]. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച സംഗീതം എന്നീ വിഭാഗങ്ങൾക്കാണ് പുരസ്കാരങ്ങൾ നേടിയത്.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-04. Retrieved 2011-05-25.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-24. Retrieved 2011-05-22.
  3. "ഇമാജിൻ ഇന്ത്യ". Archived from the original on 2010-08-23. Retrieved 2011-06-03.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വീട്ടിലേക്കുള്ള_വഴി&oldid=3811503" എന്ന താളിൽനിന്ന് ശേഖരിച്ചത്