Jump to content

കുന്നക്കുടി വൈദ്യനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുന്നക്കുടി വൈദ്യനാഥൻ
ജനനം(1935-03-02)മാർച്ച് 2, 1935
മരണംസെപ്റ്റംബർ 8, 2008(2008-09-08) (പ്രായം 73)
ജീവിതപങ്കാളി(കൾ)വി. ഭാഗീരതി
പുരസ്കാരങ്ങൾപത്മശ്രീ

പ്രശസ്‌തനായ വയലിൻ വിദ്വാനായിരുന്നു കുന്നക്കുടി വൈദ്യനാഥൻ (മാർച്ച് 2, 1935 - സെപ്റ്റംബർ 8, 2008).ഇന്ത്യയിലും വിദേശത്തുമായി അയ്യായിരത്തോളം വേദികളിൽ കുന്നക്കുടി വയലിൻ കച്ചേരി നടത്തിയിട്ടുണ്ട്‌. ആയിരക്കണക്കിന്‌ ഭക്തിഗാനങ്ങൾ, അമ്പതിലേറെ ചലച്ചിത്രഗാനങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു. ബാലമുരളീകൃഷ്‌ണ പാടിയ ശാസ്‌ത്രീയ ഗാനവും ഉഷ ഉതുപ്പിനുള്ള പോപ്പ്‌ സംഗീതവും ചിട്ടപ്പെടുത്തിയിട്ടുണ്ട്.[1].

ജീവിതരേഖ

[തിരുത്തുക]

1935-ൽ രാമസ്വാമി ശാസ്‌ത്രിയുടെയും മീനാക്ഷിയുടെയും മകനായാണ്‌ ജനനം. സംസ്‌കൃതത്തിലും കർണാടക സംഗീതത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അച്ഛനായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയത്‌. ചെറിയ പ്രായത്തിൽത്തന്നെ സംഗീതത്തിൽ നേടിയ പ്രാവീണ്യം കുന്നക്കുടിക്ക്‌ 12-ാം വയസ്സിൽ അരിയക്കുടി, ശെമ്മാങ്കുടി, മഹാരാജപുരം എന്നീ അക്കാലത്തെ ഏറ്റവും പ്രഗല്‌ഭരായ സംഗീതജ്ഞർക്കൊപ്പം വേദിപങ്കിടാനുള്ള അവസരം നൽകി.[1]

പ്രവർത്തനമേഖലയിൽ

[തിരുത്തുക]

രോഗങ്ങൾ ഭേദമാക്കാനുള്ള സംഗീതത്തിന്റെ കഴിവിനെക്കുറിച്ചുള്ള ഗവേഷണം കുന്നക്കുടിയുടെ നേതൃത്വത്തിലുള്ള ചെന്നൈയിലെ രാഗ റിസർച്ച്‌ സെന്ററിൽ നടക്കുന്നുണ്ട്.[1]

അംഗീകാരം

[തിരുത്തുക]
  • 2005-ൽ സംഗീതലോകത്ത്‌ ഷഷ്ഠിപൂർത്തി തികച്ചപ്പോൾ വജ്രം പതിച്ച വയലിൻ നൽകി തമിഴ്‌നാട് സർക്കാർ ഈ പ്രതിഭയെ ആദരിച്ചു.[2]
  • ഇന്ത്യൻ ഗവൺമെൻറിൻറെ പത്മശ്രീ പുരസ്കാരം
  • സംഗീത നാടക അക്കാദമിയുടെ കലൈ മാമണി, സംഗീത മാമണി, എന്നീ പുരസ്കാരം
  • കർണ്ണാടക ഇസൈജ്ഞാനി അവാർഡ്
  • മികച്ച സംഗീത സം‌വിധായകൻ

ചലച്ചിത്രമേഖലയിൽ

[തിരുത്തുക]

2005-ൽ ഇറങ്ങിയ തമിഴ് ചലച്ചിത്രമായ അന്യനിൽ തിരുവൈയാർ സംഗീതോത്സവരംഗത്തിൽ ഐയെങ്കാറ്‌ വീട്‌ എന്ന ഗാനരംഗത്ത്‌ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ നിരവധി ചലച്ചിത്രങ്ങൾക്കും ഇദ്ദേഹം സംഗീതം നൽകിയിട്ടുണ്ട���. നിർമ്മാണം സംവിധാനം, കഥ, തിരക്കഥ എന്നീ മേഖലകളിലും തനതു ശൈലി പതിപ്പിച്ചിട്ടുണ്ട്‌. ശിവാജി ഗണേശൻ അഭിനയിച്ച 'രാജ രാജചോഴ' നായിരുന്നു ആദ്യചിത്രം.[1]

ദീർഘകാലം അസുഖബാധിതനായിരുന്ന കുന്നക്കുടി 2008 സെപ്റ്റംബർ 8-ന് രാത്രി പത്തുമണിയോടെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. 73 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "കുന്നക്കുടി വൈദ്യനാഥൻ അന്തരിച്ചു". മാതൃഭൂമി. Retrieved സെപ്റ്റംബർ 9 2008. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ഹിന്ദു ലേഖനവും ചിത്രവും". Archived from the original on 2008-09-17. Retrieved 2008-10-02.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുന്നക്കുടി_വൈദ്യനാഥൻ&oldid=3997042" എന്ന താളിൽനിന്ന് ശേഖരിച്ചത്