Jump to content

വയനാട് ഹെരിറ്റേജ് മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐന്തല ഭഗവതി

വയനാട്ടിലെ അമ്പലവയലിൽ ഉള്ള ഒരു മ്യൂസിയമാണ് അമ്പലവയൽ ഹെരിറ്റേജ് മ്യൂസിയം എന്നും അറിയപ്പെടുന്ന വയനാട് ഹെരിറ്റേജ് മ്യൂസിയം (Wayanad Heritage Museum).[1][2] ജില്ലാ ടൂറിസം പ്രൊമോഷണൽ കൗൺസിൽ ആണ് ഇത് പരിപാലിക്കുന്നത്. വയനാടിന്റെ പുരാതനഗോത്രപാരമ്പര്യത്തെ എടുത്തുകാട്ടുന്നതാണ് ഇവിടുത്തെ പ്രദർശനവസ്തുക്കൾ. വീരസ്മൃതി, ഗോത്രസ്മൃതി, ദേവസ്മൃതി, ജീവനസ്മൃതി എന്നീ നാലുപേരുകളിൽ വിന്യസിച്ചിരിക്കുന്ന ഇവിടുത്തെ ശേഖരം നിയോലിതിക് കാലം മുതൽ പതിനേഴാം നൂറ്റാണ്ടുവരെ ഉള്ളവയാണ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-10. Retrieved 2019-01-28.
  2. Rare Collection at Heritage Museum Archived 2012-03-20 at the Wayback Machine., The Hindu, October 20, 2009