അന്തർദേശീയ ചലച്ചിത്രോത്സവം (കേരളം)
കേരളത്തിന്റെ അന്തർദ്ദേശീയ ചലച്ചിത്രോത്സവം | |
---|---|
സ്ഥലം | തിരുവനന്തപുരം |
ആതിഥേയത്വം | കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി |
തിയതി | ഡിസംബർ |
ഔദ്യോഗിക സൈറ്റ് |
കേരളസംസ്ഥാനസർക്കാരിന്റെ സാംസ്കാരികവകുപ്പിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരുന്ന അന്തർദ്ദേശീയചലച്ചിത്രമേളയാണ് കേരള അന്തർദ്ദേശീയചലച്ചിത്രോത്സവം (International Film Festival of Kerala - IFFK) . 1996-ലാണ് ചലച്ചിത്രോത്സവം ആരംഭിക്കുന്നത്. 1998-ൽ ചലച്ചിത്ര അക്കാദമിയുടെ സ്ഥാപനത്തോടെ മേള അക്കാദമി എറ്റെടുത്ത് നടത്തിവരുന്നു. തിരുവനന്തപുരമാണ് മേളയുടെ സ്ഥിരംവേദി. എല്ലാ വർഷവും ഡിസംബർ രണ്ടാമത്തെ വെള്ളിയാഴ്ച്ച തുടങ്ങി ഒരാഴ്ച്ചയാണ് അന്തർദ്ദേശീയചലച്ചിത്രോത്സവം നടക്കുന്നത്. ചലച്ചിത്രോത്സവത്തിൽ ഏഷ്യൻ-ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള പുതിയ ചിത്രങ്ങളുടെ മത്സരവും ഉൾപ്പെടും. മൂന്നാംലോകരാഷ്ട്രങ്ങളിൽനിന്നുള്ള ചിത്രങ്ങൾക്കാണ് മേളയിൽ പ്രാമുഖ്യം. ലോകചിത്രങ്ങളെയും മറ്റ് ഇന്ത്യൻഭാഷാചിത്രങ്ങളെയും മലയാളിക്ക് പരിചയപ്പെടുത്തുക എന്നതാണ് ചലച്ചിത്രോത്സവത്തിന്റെ ലക്ഷ്യം. ദേശത്തും വിദേശത്തുമുള്ള പ്രമുഖരും ചലച്ചിത്രാസ്വാദകരും കേരളത്തിന്റെ അന്തർദ്ദേശീയചലച്ചിത്രോത്സവത്തെ വൻവിജയമാക്കുന്നു.
അവാർഡുകൾ
[തിരുത്തുക]ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിന് നൽകുന്ന പുരസ്കാരം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവിനും സംയുക്തമായി ശിൽപവും 15,00,000 രൂപയും.
- രജതചകോരം
മികച്ച സംവിധായകനു നൽകുന്ന പുരസ്കാരം. ശിൽപവും 300,000 രൂപയും.
- രജതചകോരം (നവാഗത സംവിധായകൻ)
മികച്ച നവാഗത സംവിധായകനു നൽകുന്ന പുരസ്കാരം. ശിൽപവും 200,000 രൂപയും.
- പ്രേക്ഷക പുരസ്കാരം (രജതചകോരം )
ചലച്ചിത്രമേളയിലെ പ്രതിനിധികൾ വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുന്ന മത്സരത്തിലെ ഒരു ചിത്രത്തിനു നൽകുന്ന പുരസ്കാരം. പുരസ്കാരത്തോടൊപ്പം 100,000 രൂപയും നൽകുന്നു.
- ഫിപ്രസി പുരസ്കാരം
രാജ്യാന്തര ചലച്ചിത്രനിരൂപകരുടെ സംഘം തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനും 2009 മുതൽ മികച്ച മലയാളചിത്രത്തിനുമായി നൽകുന്ന പുരസ്കാരം.
- നാറ്റ്പാക് പുരസ്കാരം
മികച്ച മലയാളചിത്രത്തിനും ഏഷ്യയിലെ മത്സരവിഭാഗത്തിൽ നിന്നുമുള്ള മികച്ച ചിത്രത്തിനും നൽകുന്ന പുരസ്കാരം
- ഹസൻകുട്ടി അവാർഡ് (മീരാ നായർ ഏർപ്പെടുത്തിയ അവാർഡ്)
- സ്പെഷ്യൽ ജൂറി അവാർഡ്
മേളകൾ
[തിരുത്തുക]ഐ.എഫ്.എഫ്.കെ. 2017
[തിരുത്തുക]2017 ഡിസംബർ 8 മുതൽ 15 വരെയാണ് തിരുവനന്തപുരത്ത് വെച്ച് ഇരുപത്തി രണ്ടാമതു അന്തർദേശീയ ചലച്ചിത്രോത്സവം നിശ്ചയിച്ചിട്ടുള്ളത്. ഡെലിഗേറ്റ് പാസ് 600 രൂപയാണ്. 65 രാജ്യങ്ങളിൽ നിന്ന് ആകെ 190 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഇവയിൽ 40 ഓളം ചിത്രങ്ങളുടെ ആദ്യപ്രദർശനവേദി കൂടിയാണ് ഈ മേള. 14 ചിത്രങ്ങൾ മത്സരവിഭാഗത്തിലുണ്ട്. പ്രേംശങ്കർ സംവിധാനംചെയ്ത 'രണ്ടുപേർ', സഞ്ജു സുരേന്ദ്രന്റെ 'ഏദൻ' എന്നിവയാണ് മൽസര വിഭാഗത്തിലുള്ള മലയാളചിത്രങ്ങൾ. കണ്ടംപററി മാസ്‌റ്റേഴ്‌സ് ഇൻ ഫോക്കസ് വിഭാഗത്തിൽ ചാഡ് എന്ന ആഫ്രിക്കൻ രാജ്യത്തുനിന്നുള്ള സംവിധായകൻ മഹമ്മദ് സാലിഹ് ഹറൂൺ, മെക്‌സിക്കൻ സംവിധായകൻ മിഷേൽ ഫ്രാങ്കോ എന്നിവരുടെ സിനിമകളും പ്രദർശിപ്പിക്കും. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നൽകി ആദരിക്കുന്നത് റഷ്യൻ സംവിധായകൻ അലക്‌സാണ്ടർ സൊകുറോവിനെയാണ്. ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, കെ.പി. കുമാരൻ എന്നിവരുടെ റെട്രോ സ്‌പെക്ടീവും മേളയിൽ ഉണ്ടായിരിക്കും. ഐഡന്റിറ്റി ആന്റ് സ്‌പേസ് വിഭാഗം-ആറ് സിനിമകൾ പ്രദർശിപ്പിക്കും. ഇന്ത്യൻ സിനിമ വിഭാഗത്തിലും മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലും ഏഴ് വീതം ചിത്രങ്ങളുണ്ട്. അറബ് രാജ്യങ്ങളിലെ അഭയാർത്ഥി ജനതയുടെ കഥ പറയുന്ന ലെബനൻ സംവിധായകനായ സിയാദ് ദൗയിരി സംവിധാനം ചെയ്ത ‘ദി ഇൻസൾട്ട്’ ആയിരുന്നു ഉദ്ഘാടന ചിത്രം. [2]
ഐ.എഫ്.എഫ്.കെ. 2016
[തിരുത്തുക]2016 ഡിസംബർ 9 മുതൽ 16 വരെയായിരുന്നു തിരുവനന്തപുരത്ത് വെച്ച് ഇരുപത്തൊന്നാമതു അന്തർദേശീയ ചലച്ചിത്രോത്സവം നടന്നത്[3]. ഡെലിഗേറ്റ് പാസ് 500രൂപ ആയിരുന്നു[4]. മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം ഈജിപ്ഷ്യൻ ചിത്രമായ ക്ലാഷ് നേടി.[5] ഓഡിയൻസ് പ്രൈസും ക്ലാഷിനു തന്നെയായിരുന്നു.. മികച്ച സംവിധായകനുള്ള രജത ചകോരം യെസിം ഉസ്തോഗ്ലു (ക്ലെയർ ഒബ്സ്ക്യൂർ) എന്ന ചലച്ചിത്രത്തിനു ലഭിച്ചു. വിധു വിൻസന്റ് (മാൻഹോൾ) ആണ് മികച്ച നവാഗത സംവിധായകൻ. ടർക്കിഷ് ചിത്രമായ കോൾഡ് ഓഫ് കലന്ദർ (മുസ്‌തഫാ കാരാ) ആണ് മികച്ച ഏഷ്യൻ ചിത്രം. മികച്ച മലയാള ചലച്ചിത്രത്തിനുള്ള നെറ്റ്പാക് (NETPAC) പുരസ്ക്കാരം കമ്മട്ടിപ്പാടം (രാജീവ് രവി) എന്ന ചിത്രത്തിനും. ഫിപ്രസി (FIPRESCI) പുരസ്ക്കാരം മാന്ഹോളിനും ലഭിച്ചു[5]. പ്രശസ്ത പാലസ്തീനിയന് സംവിധായകൻ ആയ മൈക്കൽ ഖലീഫിയുടെ നേതൃത്വത്തിൽ ഉള്ള അന്താരാഷ്‌ട്ര ജൂറി ആണ് അന്താരാഷ്‌ട്ര മത്സര വിഭാഗം വിലയിരുത്തിയത്.
ഐ.എഫ്.എഫ്.കെ. 2015
[തിരുത്തുക]2015 ഡിസംബർ 5 മുതൽ ഡിസംബർ 11 വരെയായിരുന്നു തിരുവനന്തപുരത്ത് വെച്ച് ഇരുപതാമത് അന്തർദേശീയ ചലച്ചിത്രോത്സവം നടന്നത്. മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം മലയാളചലച്ചിത്രമായ ഒറ്റാൽ നേടി. ഇതാദ്യമായാണു ഒരു മലയാളചലച്ചിത്രത്തിനു സുവർണ്ണചകോരം ലഭിക്കുന്നത്. മികച്ച സംവിധായകനുള്ള രജത ചകോരം ജൂൺ റോബ്ലസ് ലാന (ഷാഡോ ബിഹൈൻഡ് ദി മൂൺ) എന്ന ചലച്ചിത്രത്തിനു ലഭിച്ചു. അബു ഷാദിദ് ഇമോൻ (ജലാൽസ് സ്‌റ്റോറി) ആണ് മികച്ച നവാഗത സംവിധായകൻ. ഇസ്രയേൽ ചിത്രമായ യോന യാണ് മികച്ച ഏഷ്യൻ ചിലച്ചിത്രം. ഫെഫ്കയുടെ മാസ്റ്റേഴ്‌സ് അവാർഡ് കെ.ജി ജോർജിന് ലഭിച്ചു. സനൽ കുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളി മികച്ച മലയാളചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രസീൽ സംവിധായകനായ ജൂലിയോ ബ്രസേൻ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്.[6]
ഐ.എഫ്.എഫ്.കെ. 2014
[തിരുത്തുക]2014 ഡിസംബർ 12 മുതൽ 19 വരെയായിരുന്നു തിരുവനന്തപുരത്ത് വെച്ച് മേള നടന്നത്. 140 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ലോകസിനിമാവിഭാഗത്തിൽ 37 രാജ്യങ്ങളിൽ നിന്നായി 61 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. 4 ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പെടെ 14 ചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്. മലയാളസിനിമ ഇന്ന് വിഭാഗത്തിലും ഇന്ത്യൻ വിഭാഗത്തിലും ഏഴ് ചിത്രങ്ങൾ വീതം പ്രദർശിപ്പിച്ചു.[7] ഇസ്രായേലി സംവിധായകൻ ഇറാൻ റിക്ലിക്‌സ് സംവിധാനം ചെയ്ത 'ഡാൻസിങ് അറബ്‌സ്' ആണ് ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത്.[8]
മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം അർജന്റീനിയൻ ചിത്രം റെഫ്യൂജിയാഡോ കരസ്ഥമാക്കി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്കാരം ഹുസൈൻ ഷബാബി നേടി. മികച്ച സംവിധായകനുള്ള രജത ചകോരം ജാപ്പനീസ് ചിത്രമായ സമ്മർ ക്വാട്ടോയുടെ സംവിധായകൻ ഹീറോഷി ടോഡയ്ക്ക് ലഭിച്ചു.
മലയാളചലച്ചിത്രങ്ങളിൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒരാൾപ്പൊക്കത്തിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്കിന്റെയും ഫിപ്രസിയുടെയും പുരസ്കാരങ്ങളാണ് ഒരാൾപ്പൊക്കത്തിന് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം മൊറോക്കോ ചിത്രമായ ദെയ് ആർ ദി ഡോഗ്‌സ് നേടി. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ജാപ്പനീസ് ചിത്രമായ സമ്മർ ക്വാട്ടോയും പ്രത്യേക ജൂറി പുരസ്‌കാരം ഇറാനിയൻ ചിത്രമായ ഒബ്ലിവിയൻ സീസണും കരസ്ഥമാക്കി.[9]
ഐ.എഫ്.എഫ്.കെ. 2013
[തിരുത്തുക]2013 ഡിസംബർ 6 മുതൽ 13 വരെ തിരുവനന്തപുരത്തു വച്ചാണ് മേള. മത്സര വിഭാഗം ചിത്രങ്ങളുടെ ജൂറിയായി മെക്സിക്കൻ സംവിധായകൻ ആർതുറോ റിപ്സ്റ്റെയിനും സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് നേടിയ കാർലോസ് സൗറയും മേളയിൽ പങ്കെടുക്കുന്നുണ്ട്. 56 രാജ്യങ്ങളിൽ നിന്ന് 16 വിഭാഗങ്ങളിലായി 209 ചിത്രങ്ങൾ മേളയിലുണ്ട്.
റെസ്ട്രോസ്പെക്ടീവ് വിഭാഗത്തിൽ ഫ്രെഞ്ച് ന്യൂവേവ് സംവിധായകൻ ഴാങ് റെനോയ്റിന്റെ അഞ്ച് സിനിമകളും യുഗോസ്ലാവ് സംവിധായകനായ ഗറോൺ പാസ്‌കൽ ജെവിക്, ഇറ്റാലിയൻ സംവിധായകൻ മാർകോ ബലോച്, ജാപ്പനീസ് സംവിധായകൻ തക്കാഷി മൈക്ക് , ഫ്രഞ്ച് സംവിധായിക ക്ലേയർ ഡെനിസ്[പ്രവർത്തിക്കാത്ത കണ്ണി] , ജർമൻ സംവിധായകൻ ഹാരുൺ ഫറോക്കി[പ്രവർത്തിക്കാത്ത കണ്ണി] എന്നിവരുടെ 37 ചിത്രങ്ങളും പ്രദർശിപ്പിക്കും.
ഐ.എഫ്.എഫ്.കെ. 2012
[തിരുത്തുക]17-ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2012 ഡിസംബർ 7 മുതൽ 14 വരെ തിരുവനന്തപുരത്തു വച്ചു നടന്നു. ഇന്ത്യൻ സിനിമയുടെ നൂറാം വർഷികത്തിന്റെയും മലയാളസിനിമയുടെ 75-ആം വാർഷികത്തിന്റെയും പശ്ചാത്തലത്തിലാണ് മേള അരങ്ങേറിയത്. 54 രാജ്യങ്ങളിൽ നിന്നുള്ള 198 ചിത്രങ്ങളാണ് തിരുവനന്തപുരത്ത് 12 തിയേറ്ററുകളിലായി പ്രദർശിപ്പിച്ചത്. 14 ചലച്ചിത്രങ്ങളാണ് മത്സരത്തിനായുള്ളത്[10]. മത്സര വിഭാഗത്തിൽ ടി.വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികൾ, ജോയ് മാത്യുവിന്റെ ഷട്ടർ എന്നിവയാണ് മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ബിജുവിന്റെ ആകാശത്തിന്റെ നിറം, അരുൺ അരവിന്ദിന്റെ ഈ അടുത്ത കാലത്ത്, രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പി, കെ. ഗോപിനാഥിന്റെ ഇത്രമാത്രം, മധുപാലിന്റെ ഒഴിമുറി, മനോജ് കാനയുടെ ചായില്യം (ചലച്ചിത്രം)ചായില്യം, ലിജിൻ ജോസിന്റെ ഫ്രൈഡേ, എന്നീ ചിത്രങ്ങൾ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
ഓസ്ട്രേലിയൻ സംവിധായകൻ പോൾ കോക്‌സ് ആണ് ജൂറി ചെയർമാൻ[11]. താവിയാനി സഹോദരന്മാർക്കാണ് ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡ് സമ്മാനിക്കുന്നത്. ആൽഫ്രഡ് ഹിച്ച് കോക്കിന്റെ നിശ്ശബ്ദചിത്രമായ ദ് റിങ് ആണ് ഉദ്ഘാടന ചിത്രം. 1927-ലെ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന്റെ അതേ രീതിയിലുള്ള വേദിയാണ് പ്രദർശനത്തിനായി പ്രത്യേകം ഒരുക്കിയത്. ഈ ചിത്രത്തിനു ലണ്ടനിൽ നിന്നുള്ള 8 സംഗീതജ്ഞർ തത്സമയ സംഗീതം നൽകി. ശ്രദ്ധേയരായ 24 വനിതാസംവിധായകരുടെ 25 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.
മലയാളനടൻ സത്യന്റെ നൂറാം ജന്മവാർഷികം പ്രമാണിച്ച് അദ്ദേഹം അഭിനയിച്ച ആറു ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. ഒപ്പം സത്യനെക്കുറിച്ചുള്ള പ്രദർശനവും പുസ്തക പ്രകാശനവും നടന്നു. അന്തരിച്ച ചലച്ചിത്രപ്രതിഭകളുടെ സ്മരണയ്ക്കായി ഹോമേജ് വിഭാഗത്തിൽ ഫ്രഞ്ച് ചലച്ചിത്രകാരൻ ക്രിസ് മാർക്കർ, ജാപ്പനീസ് സംവിധായകൻ കനേറ്റോ ഷിന്റോ, തിലകൻ, സി.പി. പദ്മകുമാർ, ജോസ് പ്രകാശ്, നവോദയാ അപ്പച്ചൻ, ടി.ദാമോദരൻ, അശോക് മേത്ത, വിന്ധ്യൻ, ബോംബെ രവി, ടി.എ. ഷാഹിദ് എന്നിവരുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. ഇൻ കോൺവർസേഷൻ, മീറ്റ് ദ ഡയറക്ടർ, റൗണ്ട് ടേബിൾ, ട്രിഗർ പിച്ച്, ടുവേർഡ്‌സ് കോ-ഓപ്പറേഷൻ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, മാസ്റ്റർ ക്ലാസ്, ദ വൈറൽ വൈറസ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടു പരിപാടികൾ മേളയിൽ ഉൾക്കൊള്ളിച്ചിരുന്നു[12].
പുരസ്കാരങ്ങൾ
[തിരുത്തുക]മേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഇമ്മാന്വവൽ ക്വിൻേറാ പാലോ സംവിധാനം ചെയ്ത ഫിലിപ്പീൻസ് ചിത്രമായ 'സ്റ്റാ നിന'യ്ക്ക് ലഭിച്ചു. ഇവാൻസ് വുമൺ എന്ന ചിത്രത്തിന്റെ സംവിധായിക ഫ്രാൻസിസ്‌ക സിൽവയ്ക്ക് മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടു[13].
ഫിലിമിസ്താൻ എന്ന ചിത്രത്തിന്റെ സംവിധായകൻ നിതിൻ കക്കർ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം നേടി. അലി മുസാഫ സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം ദ് ലാസ്റ്റ് സ്‌റ്റെപ്പ്, അലൻ ഗോമിസ് സംവിധാനം ചെയ്ത സെനഗൽ ചിത്രം ടുഡേ എന്നിവ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. മികച്ച പ്രേക്ഷകചിത്രമായി ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ തിരഞ്ഞെടുക്കപ്പെട്ടു. കെ. ഗോപിനാഥന്റെ ഇത്രമാത്രം, മെർസാക് അലൗച്ച് സംവിധാനം ചെയ്ത ദ് റിപ്പൻറൻറ് എന്നിവയാണ് അന്തർദ്ദേശീയ ചലച്ചിത്രനിരൂപക ഫെഡറേഷൻ തിരഞ്ഞെടുത്ത മികച്ച മത്സരചിത്രം. നെറ്റ്പാക്ക് ഏഷ്യൻ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായി ഏർപ്പെടുത്തിയ പുരസ്കാരത്തിൽ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ഈ ഈ അടുത്തകാലത്ത് മികച്ച മലയാളചിത്രത്തിനുള്ള പുരസ്‌കാരവും കെ.എം കമാൽ സംവിധാനം ചെയ്ത ഐ.ഡി. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള പുരസ്‌ക്കാരവും നേടി. മികച്ച ഇന്ത്യൻ നവാഗത സംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത ചായില്യ'ത്തിനു ലഭിച്ചു.
ഐ.എഫ്.എഫ്.കെ. 2011
[തിരുത്തുക]16-ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2011 ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്തു വച്ചു നടന്നു. അണ്ടർ ദി ഹോതോൺ ട്രീ എന്ന ചൈനീസ് ചിത്രമായിരുന്നു ഉദ്ഘാടന ചിത്രം. ഏകദേശം മുന്നൂറോളം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ദി കളേഴ്സ് ഓഫ് ദി മൗണ്ടൻസ്എന്ന സിനിമയാണു സുവർണചകോരംനേടിയത്. എ സ്റ്റോൺസ് ത്രോ എവേ, ദ പെയിൻറിങ് ലസൺ എന്നിവ രജത ചകോരം നേടി.
ഐ.എഫ്.എഫ്.കെ. 2010
[തിരുത്തുക]2010-ലെ അന്തർദ്ദേശീയ ചലച്ചിത്രോത്സവം 2010 ഡിസംബർ 10 മുതൽ 17 വരെ തിരുവനന്തപുരത്ത് വെച്ച് നടന്നു. പ്ലീസ് ഡു നോട്ട് ഡിസ്റ്റർബ്' എന്ന ഇറാനിയൻ ചിത്രമായിരുന്നു ഉദ്ഘാടന ചിത്രം[14].
മികച്ച ചലച്ചിത്രത്തിനുള്ള സുവർണ്ണ മയൂരം കാർലോസ് ഗവിരിയ സംവിധാനം ചെയ്ത പോർട്രെയ്റ്റ്‌സ് ഇൻ എ സീ ഓഫ് ലൈസ് എന്ന കൊളംബിയൻ ചിത്രം നേടി. നവാഗത ചിത്രത്തിനുള്ള രജതചകോരം ടർക്കിയിൽ നിന്നുള്ള സെഫയർ എന്ന ചിത്രത്തിനു ലഭിച്ചു.[15]
നവാഗത സംവിധായികയക്കുള്ള പുരസ്‌കാരം ജൂലിയ സൊളമോനോഫ് നേടി. ' ലാസ്റ്റ് സമ്മർ ഓഫ് ലാ ബോയിത്ത എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് ഈ പുരസ്കാരം. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള പുരസ്‌കാരവും ജൂറിയുടെ പ്രത്യേക പുരസ്‌കാരവും ഐ ആം അഫിയ മേഘ അഭിമന്യു ഒമർ എന്ന ഇന്ത്യൻ ചിത്രംനേടി. ഒനിൽ ആണു ഈ ചിത്രം സംവിധാനം ചെയ്തത്[15].
നവാഗത ഇന്ത്യൻ സംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്‌കാരം വിപിൻ വിജയ് നേടി. വിപിൻ സംവിധാനം ചെയ്ത മലയാളചിത്രം ചിത്രസൂത്രം ആയിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പ്രേക്ഷകരുടെ പുരസ്‌കാരം അപർണ സെൻ സംവിധാനം ചെയ്ത ദ ജപ്പാനീസ് വൈഫിനാണ്. മികച്ച മലയാളചലച്ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ് ഡോ. ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി എന്ന ചിത്രവും ഫിപ്രസി അവാർഡ് ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന ചിത്രവും നേടി[15].
ഐ.എഫ്.എഫ്.കെ. 2009
[തിരുത്തുക]2009 ഡിസംബർ 11 മുതൽ 18 വരെയായിട്ടാണ് പതിനാലാമത് അന്തർദ്ദേശീയ ചലച്ചിത്രോത്സവം നടന്നത്.തുർക്കി സംവിധായകനായ അടിൽ ഇനാക് സംവിധാനം ചെയ്ത എ സ്റ്റെപ് ഇൻ റ്റു ദ ഡർക്ക്നെസ്സ് ആയിരുന്നു മേളയിലെ ഉദ്ഘാടനചിത്രം[16]. ബഹ്മാൻ ഗൊബാദി അദ്ധ്യക്ഷനായുള്ള ജൂറിയാണ് സുവർണ്ണചകോരം നേടിയ ചിത്രങ്ങളെയും രജതചകോരം നേടിയ സംവിധായകരെയും തിരഞ്ഞെടുത്തത്. കോംഗോളിയൻ സംവിധായകൻ ബലൂഫു ബകുപ-കന്യിന്ദ, പ്രസിദ്ധ നർത്തകിയും നടിയുമായ മമ്‌താ ശങ്കർ, ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതനാർഗെ, ഈജിപ്ഷ്യൻ സംവിധായക ഹലാ ഖലീൽ എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങൾ.
164 ചിത്രങ്ങളാണ് 8 തീയേറ്ററുകളിലായി മേളയിൽ പ്രദർശിപ്പിച്ചത്. ഇതിൽ മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളും ഉൾപ്പെടുന്നു.[17]. അമ്പത് വർഷത്തെ ഫ്രഞ്ച് നവതരംഗസിനിമയിലെ നാഴികക്കല്ലുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിഭാഗമാണ് 2009-ലെ പുതുമ. മൃണാൾ സെൻ, ഴാക്വസ് താതി, മികിയോ നരൂസെ, അർത്തൂറോ റിപ്സ്റ്റീൻ, ലോഹിതദാസ് എന്നിവരുടെ ചിത്രങ്ങൾ റിട്രോസ്പെക്റ്റീവ് വിഭാഗത്തിലും റൂൾ പെൿ, പെനെൿ എന്നിവരുടെ ചിത്രങ്ങൾ കണ്ടമ്പററി മാസ്റ്റേഴ്സ് വിഭാഗത്തിലും പ്രദർശിപ്പിച്ചു. ക്യൂബൻ, സമകാലിക ആഫ്രിക്കൻ ചിത്രങ്ങളാണ് കണ്ട്രി ഫോകസ് വിഭാഗത്തിൽ ഉണ്ടായിരുന്നത്. ശോഭനാ പരമേശ്വരൻ നായർ, കെ.പി. തോമസ്, അടൂർ ഭവാനി, മാധവിക്കുട്ടി, മുരളി, രാജൻ പി.ദേവ് എന്നിവരെ അനുസ്മരിക്കുന്ന സ്മൃതിചിത്രങ്ങളും (ഹോമേജ് വിഭാഗം) ചിത്രപ്രദർശനവുമായിരുന്നു മേളയുടെ മറ്റൊരു പ്രത്യേകത.[18]
മേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ്ണചകോരം ഇറാനിയൻ ചിത്രമായ എബൗട്ട് എല്ലി (സംവിധാനം: അസ്ഗർ ഫർഹാദി), ഇന്തോനേഷ്യൻ ചിത്രമായ ജെർമൽ (സംവിധാനം: രവി എൽ. ബർവാനി) എന്നിവ പങ്കിട്ടു. പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജതചകോരം തജാക്കിസ്ഥാനിൽ നിന്നുള്ള ട്രൂ നൂൺ എന്ന ചിത്രത്തിനു ലഭിച്ചു. മികച്ച സംവിധായകനും മികച്ച നവാഗതസംവിധായകനുമുള്ള രജതചകോരങ്ങൾക്ക് യഥാക്രമം ട്രൂ നൂണിന്റെ സംവിധായകൻ നോസിർ സിയദോവും ദക്ഷിണാഫ്രിക്കൻ ചിത്രമായ മൈ സീക്രട്ട് സ്കൈയുടെ സംവിധായകൻ മഡോഡ മകിയാനയും അർഹരായി. മികച്ച ചിത്രമായി ഫിപ്രസി തിരഞ്ഞെടുത്തത് എ ഫ്ലൈ ഇൻ ദ ആഷസ് (സംവിധാനം: ഗബ്രിയേല ഡേവിഡ്) എന്ന അർജന്റീനിയൻ ചിത്രത്തെയും മികച്ച മലയാളചലച്ചിത്രമായി തിരഞ്ഞെടുത്തത് ജോഷി മാത്യു സംവിധാനംചെയ്ത പത്താം നിലയിലെ തീവണ്ടിയുയുമാണ്. മികച്ച ഏഷ്യൻ ചലച്ചിത്രത്തിനും മികച്ച മലയാളചലച്ചിത്രത്തിനുമുള്ള നെറ്റ്പാൿ പുരസ്കാരങ്ങൾ യഥാക്രമം ജെർമലും കേരള കഫേയും നേടി. മികച്ച ഇന്ത്യൻ നവാഗതസംവിധായകനുള്ള ഹസ്സൻകുട്ടി പുരസ്കാരം മറാത്തിചിത്രമായ ഹരിശ്ചന്ദ്രാസ് ഫാൿറ്ററിയുടെ സംവിധായകൻ പരേഷ് മൊകാച്ചി[19]
ഐ.എഫ്.എഫ്.കെ. 2010
[തിരുത്തുക]ഐ.എഫ്.എഫ്.കെ. 2011
[തിരുത്തുക]ഐ.എഫ്.എഫ്.കെ. 2012
[തിരുത്തുക]ഐ.എഫ്.എഫ്.കെ. 2013
[തിരുത്തുക]ഐ.എഫ്.എഫ്.കെ. 2014
[തിരുത്തുക]ഐ.എഫ്.എഫ്.കെ. 2015
[തിരുത്തുക]ഐ.എഫ്.എഫ്.കെ. 2016
[തിരുത്തുക]ഐ.എഫ്.എഫ്.കെ. 2017
[തിരുത്തുക]ഐ.എഫ്.എഫ്.കെ. 2018
[തിരുത്തുക]ഐ.എഫ്.എഫ്.കെ. 2019
[തിരുത്തുക]ഐ.എഫ്.എഫ്.കെ. 2020
[തിരുത്തുക]ഐ.എഫ്.എഫ്.കെ. 2021
[തിരുത്തുക]ഐ.എഫ്.എഫ്.കെ. 2022
[തിരുത്തുക]27-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം സ്പാനിഷ് ചിത്രം ഉതമയ്ക്ക് ലഭിച്ചു. വരൾച്ചയെ അഭിമുഖീകരിക്കേണ്ടി വരുന്ന വൃദ്ധ ദമ്പതികളെ സന്ദർശിക്കുന്ന ചെറുമകന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ടർക്കിഷ് സംവിധായകൻ തൈഫൂൺ പിർസെ മോഗ്ഗ്‌ളൂവിനാണ് . ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാകേണ്ടി വരുന്ന ചെറുപ്പക്കാരന്റെ ജീവിതം പ്രമേയമാക്കിയ കെർ എന്ന ചിത്രമാണ് മോഗ്ഗ്‌ളൂവിനെ പുരസ്‌കാരത്തിന് അർഹനാക്കിയത് .
ഹംഗേറിയൻ സംവിധായകൻ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു. പ്രമുഖ സാഹിത്യകാരൻ എം. മുകുന്ദൻ മുഖ്യാതിഥിയായി.
ഇറാനിയൻ സംവിധായിക മെഹ്നാസ് മുഹമ്മദിക്കായിരുന്നു സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ്. പാസ് പോർട്ട് പുതുക്കി ലഭിക്കാത്തതിനാൽ കേരളത്തിലേക്കു യാത്രാ തടസം നേരിട്ട മെഹനാസ് മുടി മുറിച്ചു നല്കിയതിനൊപ്പം തന്റെ കഷ്ടപ്പാടിന്റെ പ്രതീകമാണ് മുടിയിഴകളെന്നും തന്റെ സാന്നിധ്യമായി അവയെ കണക്കണമെന്നും സന്ദേശത്തിൽ അറിയിച്ചു . മെഹ്നാസിന്റെ അഭാവത്തിൽ ഗ്രീക്ക് സംവിധായിക അതീന റേച്ചൽ സംഗാരിയാണ് മുഖ്യമന്ത്രിയിൽ നിന്നും സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം സ്വീകരിച്ചത്.
മലയാള ചിത്രമായ നൻപകൽ നേരത്ത് മയക്കമാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് സ്വന്തമാക്കി.
മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും അറബിക് ചിത്രമായ ആലത്തിനാണ്. ഫിറാസ് ഹൗരിയാണ് ചിത്രത്തിന്റെ സംവിധായകൻ. റോമി മെയ്തെയ് സംവിധാനം ചെയ്ത അവർ ഹോം മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരം നേടി .നെറ്റ്പാക് സ്‌പെഷ്യൽ ജൂറി പരാമർശവും അവർ ഹോമിനാണ്.
മികച്ച നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ഇന്ദു വി.എസ് സംവിധാനം ചെയ്ത മലയാള ചിത്രം 19 (1 )(എ) നേടി . ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ – കെ.ആർ മോഹനൻ പുരസ്‌കാരത്തിന് അമർ കോളനിയുടെ സംവിധായകൻ സിദ്ധാർഥ് ചൗഹാൻ തെരെഞ്ഞെടുക്കപ്പെട്ടു. ഏക്താര കളക്റ്റീവ് ഒരുക്കിയ എ പ്ലേസ് ഓഫ് അവർ ഓൺ ആണ് ഈ വിഭാഗത്തിലെ മികച്ച ചിത്രം. രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിന് ഈ ചിത്രത്തിൽ അഭിനയിച്ച മനീഷാ സോണിയും മുസ്‌ക്കാനും തെരഞ്ഞെടുക്കപ്പെട്ടു.[20]
ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസെസെയുടെ ദി ഫിലിം ഫൗണ്ടേഷൻ, ഇറ്റലിയിലെ ബൊലോഗ്‍ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‍ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് നവീകരിച്ച കുമ��മാട്ടിയുടെ 4k പതിപ്പ് തയ്യാറാക്കിയത്. ഈ പതിപ്പിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം 2022 ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നടന്നു. മേളയിലെ റീഡിസ്‌കവറിങ് ദി ക്ലാസിക്‌സ് വിഭാഗത്തിൽ നിറഞ്ഞ സദസ്സിൽ മൂന്നു തവണ പ്രദർശിപ്പിച്ചു. [21][22][23]
ഐ.എഫ്.എഫ്.കെ. 2023
[തിരുത്തുക]28-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്‌സിസ്റ്റിന് ലഭിച്ചു. വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് റുസ്യുകെ ഹാമാഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ഉസ്‌ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി. ചിത്രം സൺഡേ. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. രാജ്യാന്തര ചലച്ചിത്രമേളയിലെ ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി അടൂർ ഗോപാലകൃഷണനിൽ നിന്നും ഏറ്റുവാങ്ങി.
മലയാള ചിത്രമായ തടവാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും സൺഡേയുടെ സംവിധായകൻ ഷോക്കിർ കോലികോവിനാണ്. ഉസ്ബെക്കിസ്ഥാൻ സംവിധായികനായ ഷോക്കിറിന്റെ ആദ്യ ഫീച്ചർ ഫിലിമാണ് സൻഡേ. മികച്ച മത്സര ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സ്പാനിഷ് സംവിധായകൻ ഫെലിപേ കാർമോണയുടെ പ്രിസൺ ഇൻ ദി ആൻഡസിനു ലഭിച്ചു. ബി 32 മുതൽ 44 വരെയുടെ സംവിധായിക ശ്രുതി ശരണ്യം മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം സ്വന്തമാക്കി
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ – കെ.ആർ മോഹനൻ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ കേർവാൾ തെരെഞ്ഞെടുക്കപ്പെട്ടു. ലിലിയാന വില്ലസെനർ, മിഗുവേൽ ഹെർണാണ്ടസ്, മാരിയോ മാർട്ടിൻ കോമ്പസ് എന്നിവർ ശബ്ദ രൂപകൽപ്പന ചെയ്ത മെക്‌സിക്കൻ ചിത്രം ഓൾ ദി സൈലൻസ് സൗണ്ട് ഡിസൈനുള്ള പുരസ്‌കാരം നേടി.
സിനിമാരംഗത്ത് സംവിധായകർക്കു നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്തുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം അടൂർ ഗോപാലകൃഷ്ണനിൽ നിന്നും പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി.
ഐ.എഫ്.എഫ്.കെ. 2024
[തിരുത്തുക]2024 ഡിസംബർ 13 മുതൽ 20 വരെ 29 മത് ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്ത് നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഊദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച മേളയായിരുന്നു ഇത്. മേളയുടെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കപ്പെട്ടത് ഹോങ്കോങ് സംവിധായിക ആൻ ഹുയിയും അഭിനേത്രി ശബാന ആസ്മിയുമാണ്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം സംവിധായിക പായൽ കപാഡിയക്ക് ലഭിച്ചു. ആകെ പ്രദർശിപ്പിച്ച 177 സിനിമകളിൽ 40 ൽ പരം ചിത്രങ്ങളും സ്ത്രീ സംവിധായകരുടേതാണ്. മേളയുടെ സിഗ്‌നേച്ചർ ഫിലിമിലൂടെ ആദരിക്കപ്പെട്ടത് മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിയാണ്.[24]
ഭരണ സംവിധാനത്തിന്റെ അടിച്ചമർത്തപ്പെടലുകൾക്ക് വിധേയരായവരുടെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കപ്പെട്ടു. ജാഫർ പനാഹി തിരക്കഥയൊരുക്കിയ ദ വിറ്റ്‌നസ്സ് ആ നിരയിലുള്ളതാണ്. വനിതകളുടെ അവകാശപോരാട്ടങ്ങൾ പറഞ്ഞ 'സീഡ്സ് ഓഫ് ദി സേക്രഡ് ഫിഗ്', ക്വീർ രാഷ്ട്രീയം പ്രമേയമായ 'യങ് ഹേർട്ട്‌സ്', 'എമിലിയ പരേസ്', പാരിസ്ഥിതിക വിഷയങ്ങൾ പറഞ്ഞ 'വില്ലേജ് റോക്ക് സ്റ്റാർസ് -2' എന്നീ ചിത്രങ്ങൾ മേളയിൽ ശ്രദ്ധേയമായിരുന്നു.
മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ബ്രസീലിയൻ ചിത്രം 'മാലു'വിനാണ്. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സംവിധായകൻ പെഡ്രോ ഫ്രെയ്‌റിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം ഇറാനിയൻ ചിത്രം 'മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സി'ന്റെ സംവിധായകൻ ഫർഷാദ് ഹഷമിക്കാണ്. നാല് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം 'ദ ഹൈപ്പർബോറിയൻസി'ന്റെ സംവിധായകരായ ക്രിസ്റ്റബൽ ലിയോണും ജോക്വിൻ കൊസീനയും സ്വന്തമാക്കി. 3 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ചിത്രത്തിന്റെ കലാസംവിധായിക നതാലിയ ഗെയ്‌സ് ഏറ്റുവാങ്ങി.
മേളയിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമയുടെ തിരക്കഥയ്ക്ക് ഫാസിൽ മുഹമ്മദ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറി പുരസ്‌കാരം നേടി. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാർഡും ഫെമിനിച്ചി ഫാത്തിമയ്ക്കാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മേളയിലെ മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രവും ഫെമിനിച്ചി ഫാത്തിമയാണ്. സിനിമ പുരസ്‌കാര നിർണയത്തിൽ ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദ് പ്രത്യേക പരാമർശം നേടി. അവാർഡുകൾ ഏറ്റുവാങ്ങിയ ഫാസിൽ മുഹമ്മദിനെയും അണിയറ പ്രവർത്തകരെയും നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സാങ്കേതിക മികവിനുള്ള ജൂറിയുടെ പ്രത്യേക പരാമർശം ഈസ്റ്റ് ഓഫ് നൂണിന്റെ സംവിധായിക ഹല എൽകൗസിക്കാണ്. അപ്പുറത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനഘ രവിക്കും റിഥം ഓഫ് ദമാമിലെ അഭിനയത്തിന് ചിന്മയ സിദ്ധിക്കും മികച്ച പ്രകടനത്തിനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
നവാഗത സംവിധായകന്റെ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം വിക്ടോറിയയുടെ സംവിധായിക ശിവരഞ്ജിനി ജെ സ്വന്തമാക്കി. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം 'മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്' എന്ന ഇറാനിയൻ ചിത്രം കരസ്ഥമാക്കി. നെറ്റ്പാക്ക് ജൂറി പ്രത്യേക പരാമർശം മിഥുൻ മുരളി സംവിധാനം ചെയ്ത കിസ് വാഗണിനാണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്‌ഐ കെ ആർ മോഹനൻ അവാർഡ് അപ്പുറത്തിന്റെ സംവിധായിക ഇന്ദുലക്ഷ്മി സ്വന്തമാക്കി.
സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ബ്രസീലിയൻ ചിത്രം 'മാലു' നിശാഗാന്ധിയിൽ പ്രദർശിപ്പിച്ചു.
അവലംബം
[തിരുത്തുക]- ↑ കേരളത്തിന്റെ സ്വന്തം ചലച്ചിത്രോത്സവം - എ.മീരാസാഹിബ്, ജനപഥം ഡിസംബർ 2011
- ↑ "65 രാജ്യങ്ങളിൽ നിന്ന് 190 സിനിമകൾ". Dec 7, 2017. Archived from the original on 2017-12-08.
- ↑ "21st IFFK - Schedule". iffk.in. Archived from the original on 2017-02-04. Retrieved 22 February 2017.
- ↑ "IFFK Registration". Archived from the original on 2016-12-07. Retrieved 22 February 2017.
- ↑ 5.0 5.1 "IFFK 2016 Awards" (PDF). Archived from the original (PDF) on 2019-12-20. Retrieved 22 February 2017.
- ↑ "ഒറ്റാലിന് സുവർണ ചകോരം". 2015 ഡിസംബർ 11. Archived from the original on 2015-12-11. Retrieved 2015 ഡിസംബർ 11.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "പത്തൊൻപതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും". Archived from the original on 2014-12-19. Retrieved 2014-12-19.
- ↑ "ഡാൻസിങ് അറബ്‌സ് ഉദ്ഘാടന ചിത്രം: മുഖ്യനടൻ തൗഫിക് ബാറോം പങ്കെടുക്കും". Archived from the original on 2014-12-19. Retrieved 2014-12-19.
- ↑ "സുവർണചകോരം റെഫ്യൂജിയാഡോവിന്: ഒരാൾപ്പൊക്കത്തിന് രണ്ട് അവാർഡ്". Archived from the original on 2014-12-20. Retrieved 2014-12-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-07. Retrieved 2012-12-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-07. Retrieved 2012-12-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-07. Retrieved 2012-12-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-15. Retrieved 2012-12-15.
- ↑ "Inaugural film: 'Please Do Not Disturb'". Indian Express. Retrieved 2010 December 2.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ 15.0 15.1 15.2 കൊളംബിയൻ ചിത്രത്തിന് സുവർണച���ോരം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "പലായന കഥ ഉദ്ഘാടന ചിത്രം". മനോരമ ഓൺലൈൻ. Retrieved 2009 December 18.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ചലച്ചിത്രമേളയിൽ ഇന്ന്". മാതൃഭൂമി. Retrieved 2009 December 18.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "List of Films - 14th IFFK" (in ഇംഗ്ലീഷ്). KSCA. Archived from the original on 2009-02-10. Retrieved 19 ഡിസംബർ 2009.
- ↑ "എബൗട്ട് എല്ലിയും ജർമലും സുവർണ ചകോരം പങ്കിട്ടു". മാതൃഭൂമി. Retrieved 2009 ഡിസംബർ 19.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "സുവർണചകോരം ഉതമയ്ക്ക്; പ്രേക്ഷകപ്രീതി നൻപകൽ നേരത്ത് മയക്കത്തിന്". https://prdlive.kerala.gov.in/news/276766. prdlive.kerala.gov.in. 26 December 2022. Retrieved 21 December 2024.
{{cite web}}
: External link in
(help)|website=
- ↑ https://www.mathrubhumi.com/special-pages/iffk-2022/specials/kummatty-movie-4k-version-showed-in-iffk-2022-1.7358277
- ↑ https://www.deshabhimani.com/cinema/iffk-2022/1007292
- ↑ https://malayalam.indianexpress.com/entertainment/shivendra-singh-dungarpur-about-g-aravindan-kummatty-restoration-interview-630646/
- ↑ https://www.prd.kerala.gov.in/ml/node/279171
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് Archived 2011-11-06 at the Wayback Machine.