Jump to content

പ്രവാസി എക്സ്പ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിംഗപ്പൂരിൽ പ്രസിദ്ധീകരിക്കുന്ന ദ്വിഭാഷാ പത്രമാണ് പ്രവാസി എക്സ്പ്രസ്. [മലയാളം|മലയാളത്തിലും] [ഇംഗ്ലീഷ്|ഇംഗ്ലീഷിലുമായി] ഇതു പ്രസിദ്ധീകരിക്കുന്നു. നിലവിൽ മാസത്തിൽ രണ്ടുതവണ എന്ന തോതിലാണ് പ്രവാസി എക്സ്പ്രസ്സിന്റെ പ്രസിദ്ധീകരണം നടന്നു വരുന്നത്. 2012 ഇൽ രൂപീകരിച്ച് പ്രവാസി പബ്ലിക്കേഷന്റെ ചുമതലയിലാണ് പത്രത്തിന്റെ പ്രവർത്തനം. സിംഗപ്പൂരിലെ മലയാളി സമൂഹത്തിന്റെ സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങളെ ഏകോപിക്കുകയും മാർഗദർശനം നൽകുന്നതിലും പ്രവാസി എക്സ്പ്രസ് മുൻഗണന നൽകി പ്രവർത്തിക്കുന്നു.

പ്രവാസി എക്സ്പ്രസ് നൈറ്റ്

[തിരുത്തുക]

കലാ-സാംസ്കാരിക മേഖലയിൽ പ്രശസ്തരായ മലയാളികൾക്ക് പുരസ്കാരം നൽകിവരുന്ന പ്രവാസി എക്സ്പ്രസ് നൈറ്റ്[1] എന്നചടങ്ങ് 2013 ഇൽ നടത്തിയിരുന്നു. പ്രവാസി എക്സ്പ്രസിന്റെ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനായിരുന്നു[2]. പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാനായിരുന്നു പ്രവാസി എക്സ്പ്രസ് സാഹിത്യ പുരസ്കാരം നേടിയത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. ഓൺലൈൻ എഡിഷൻ

അവലംബം

[തിരുത്തുക]
  1. "കൗമുദി പത്രത്തിൽ". Archived from the original on 2014-02-03. Retrieved 2014-11-11.
  2. "മനോരമ പത്രത്തിൽ".


മലയാള ദിനപ്പത്രങ്ങൾ
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

"https://ml.wikipedia.org/w/index.php?title=പ്രവാസി_എക്സ്പ്രസ്&oldid=3638141" എന്ന താളിൽനിന്ന് ശേഖരിച്ചത്