Jump to content

ആരാമം (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആരാമം വനിതാ മാസിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആരാമം
എഡിറ്റർകെ.കെ സുഹ്റ
പ്രസിദ്ധീകരിക്കുന്ന ഇടവേളമാസിക
ആദ്യ ലക്കം1985 ജൂൺ
രാജ്യംഇന്ത്യ
ഭാഷമലയാളം
വെബ് സൈറ്റ്www.aramamonline.net

ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ (ജി.ഐ.ഒ) യുടെ മുഖപത്രമായി 1985-ലാണ് ആരാമം വനിതാ മാസിക[2][3][4] ആരംഭിച്ചത്. മലയാളത്തിൽ നിലവിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു മുസ്ലിം വനിതാമാസികളിൽ ആദ്യത്തേതാണ് ആരാമം. തുടർന്ന് മറ്റുചില മുസ്ലിം വനിതാ പ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. പൂരണ്ണമായും സ്തീകളുടെ പത്രാധിപത്യത്തിലാണ് ആരാമം പുറത്തിറങ്ങുന്നത് . കോഴിക്കോട്[1] വെള്ളിമാട്കുന്ന് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സർ‌വീസ് ട്രസ്റ്റിനാണ് ആരാമത്തിന്റെ ഉടമസ്ഥാവകാശം. ചീഫ് എഡിറ്റർ കെ.കെ സുഹ്റ ആണ്.

ഉള്ളടക്കം

[തിരുത്തുക]

ഫീച്ചറുകൾ, ലേഖനങ്ങൾ, കഥകൾ, കവിതകൾ, അഭിമുഖങ്ങൾ, തുടങ്ങിയവയ്ക്കു പുറമേ, ഖുർആൻ, ഹദീസ്, കർമശാസ്ത്രം, വനിതാലോകം, നിയമവേദി തുടങ്ങിയ പംക്തികളും കൃഷി, ആരോഗ്യം, പാചകം തുടങ്ങി സ്ത്രീകൾക്ക് പ്രത്യേകം താൽപര്യമുള്ള വിഷയങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു.

ഓൺലൈൻ എഡിഷൻ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Press in India 1989. p. 369. Retrieved 19 ഒക്ടോബർ 2019.
  2. Islamic Studies in India: A Survey of Human, Institutional and Documentary Sources. p. 42. Retrieved 19 ഒക്ടോബർ 2019.
  3. U. Mohammed. Educational Empowerment of Kerala Muslims: A Socio-historical Perspective. p. 68. Retrieved 19 നവംബർ 2019.
  4. Shefi, A E. Islamic Education in Kerala with special reference to Madrasa Education (PDF). അധ്യായം 4. p. 160. Archived from the original (PDF) on 2020-07-26. Retrieved 19 നവംബർ 2019.{{cite book}}: CS1 maint: location (link)
"https://ml.wikipedia.org/w/index.php?title=ആരാമം_(മാസിക)&oldid=3658492" എന്ന താളിൽനിന്ന് ശേഖരിച്ചത്