Jump to content

ശാസ്ത്രകേരളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയാണ്‌ ശാസ്ത്രകേരളം. .മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക ശാസ്ത്ര മാസിക ഇതാണ്. ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിലുള്ള കുട്ടികളേയും പൊതു ജനങ്ങളേയും ഉദ്ദേശിച്ചുള്�� ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ ആണിതിൽ പ്രസിദ്ധീകരിക്കുന്നത്. ഇതു കൂടാതെ യുറീക്ക,ശാസ്ത്രഗതി എന്നീ ആനുകാലികങ്ങളും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിലെ കാലിഡോസ്കോപ്പ് പോലുള്ള പംക്തികൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. ഏകദേശം 10,000 കോപ്പികളാണ് കേരളത്തിന്റെ പല ജില്ലകളിലായി ചെലവാകുന്നത് [അവലംബം ആവശ്യമാണ്]. . കോഴിക്കോട് ചാലപ്പുറത്ത്പ്രവർത്തിക്കുന്ന പരിഷത്ത് ഭവനാണ് ഈ മാസികയുടെ ആസ്ഥാനം.42 വർഷമായി മുടങ്ങാതെ ഈ മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്.

പത്രാധിപ സമിതി

[തിരുത്തുക]

പ്രധാന പംക്തികൾ

[തിരുത്തുക]
  1. കാലിഡോസ്കോപ്പ്
  2. ബഹിരാകാശ വാർത്തകൾ- പി.ആർ.ചന്ദ്രമോഹൻ
  3. ഈ മാസത്തെ ആകാശം(നക്ഷത്ര നിരീക്ഷണം)
  4. പരിസ്ഥിതിക്കുറിപ്പുകൾ- പി.ബി.എൻ
  5. ക്ലോസപ്പ്-വിജയകുമാർ ബ്ലാത്തൂർ
  6. ലോകജാലകം-ബി. ഇക്ബാൽ
  7. കാഴ്ചയ്ക്കപ്പുറം
  8. പദപ്രശ്നം
  9. ഫോട്ടോക്വിസ്
  10. തുടർ വിദ്യാഭ്യാസം
  11. ശാസ്ത്ര ജാലകം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഔദ്യോഗിക സൈറ്റ്

ശാസ്ത്രകേരളം ബ്ലോഗ്‍‍ [1]

"https://ml.wikipedia.org/w/index.php?title=ശാസ്ത്രകേരളം&oldid=3218596" എന്ന താളിൽനിന്ന് ശേഖരിച്ചത്