Jump to content

തട്ടുംപുറത്ത് അച്യുതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thattumpurath Achuthan
പ്രമാണം:Thattumpurath Achuthan.jpg
സംവിധാനംLal Jose
നിർമ്മാണംShebin Backer
സ്റ്റുഡിയോShebin Backer Productions
രാജ്യംIndia
ഭാഷMalayalam

2018ൽ പുറത്തിറങ്ങിയ മലയാള ഹാസ്യ ചലച്ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ. എം. സിന്ധുരാജ് തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത ചലച്ചിത്രമാണിത്. 2018-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകനായി അഭിനയിച്ചിരിക്കുന്നത്. നവാഗതരായ ശ്രവണ, തേജസ് ജ്യോതി എന്നിവരും ഇതിലുണ്ട്. റോബി രാജ് ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവ്വഹിച്ചു. [1]

കഥാസാരം

[തിരുത്തുക]

അച്ഛൻ ഗംഗാധരനൊപ്പം ഒരു ഗ്രാമത്തിലാണ് അച്യുതൻ താമസിക്കുന്നത്. തന്റെ ജീവിതത്തിലും ലളിതമായ ഗ്രാമീണ ജീവിതത്തിലും അച്യുതൻ സംതൃപ്തനാണ്. കടയിൽ കാഷ്യറായി ജോലി ചെയ്യുന്ന അച്യുതൻ ഒഴിവുസമയങ്ങളിൽ ചെല്ലപറമ്പിൽ ക്ഷേത്രത്തിൽ സന്നദ്ധസേവനം നടത്തുന്നു. സുഹൃത്ത് മധു ഒരു ബിസിനസ്സ് തുടങ്ങുന്നതിനായി സ്വന്തം വീട്ടിൽ നിന്ന് പണം മോഷ്ടിക്കുമ്പോൾ കൂടെ കൂടാനായി അച്യുതനെ പ്രേരിപ്പിക്കുന്നു. എന്നാൽ കവർച്ചയ്ക്കിടയിൽ വീട്ടിലുള്ളവർ ഉണരുകയും അച്യുതനെ പിടികൂടുകയും ചെയ്യുന്നു. മധു പണവുമായി അപ്രത്യക്ഷനാവുന്നതോടെ കവർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അച്യുതന്റെ തലയിലാവുന്നു. അയാൾക്ക് ജോലി നഷ്ടപ്പെടുന്നു, ഗ്രാമത്തിലെ ഏത് കുറ്റകൃത്യത്തിനും പോലീസ് അവനെ പിടികൂടുന്നു. അതിനിടെ, ക്ഷേത്രത്തിലെ ഭണ്ടാരപ്പെട്ടി വൃത്തിയാക്കുന്നതിനിടയിൽ, ദേവനെ അഭിസംബോധന ചെയ്ത ഒരു കത്ത് അച്യുതൻ കണ്ടെത്തുന്നു. മകളുടെ കാമുകനായിരുന്ന വ്യക്തിയിൽ നിന്നും ബ്ലാക്ക്‌മെയിലിങ് നേരിടുന്ന പെൺകുട്ടിയുടെ അമ്മയായിരുന്നു ദേവനോട് ഈ സഹായാഭ്യാർത്ഥന നടത്തിയിരുന്നത്. അച്യുതൻ, ഈ പ്രശ്നത്തിൽ ഇടപെട്ടുതുടങ്ങുന്നതോടെ ആരംഭിക്കുന്ന സംഭവവികാസങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2018 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ചു. [2] [3] കണ്ണൂരിലെ തളിപ്പറമ്പിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

പ്രകാശനം

[തിരുത്തുക]

2018 ഡിസംബർ 22 നാണ് ചിത്രം റിലീസ് ചെയ്തത്.

സ്വീകരണം

[തിരുത്തുക]

നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സിഫി ചിത്രത്തെ 3/5 റേറ്റുചെയ്‌തു കൂടാതെ "ചിത്രം ഒരു എന്റർടെയ്നർ ആണ്" എന്ന് പ്രസ്താവിച്ചു. [ അവലംബം ആവശ്യമാണ് ] ഫിലിമിബീറ്റ് ഇതിന് 3/5 നൽകി.

ഗാനങ്ങൾ

[തിരുത്തുക]

ബി ആർ പ്രസാദ്, അനിൽ പനച്ചൂരാൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്.

അവലംബങ്ങൾ

[തിരുത്തുക]
  1. "New face to be Kunchacko's heroine in 'Thattumpurath Achuthan". Manorama Online. Retrieved 2018-11-14.
  2. "Kunchacko Boban's Thattinpurath Achuthan starts rolling". The New Indian Express. Retrieved 2018-11-14.
  3. "Kunchacko Boban's Thattinpurath Achuthan starts rolling". Cinema Express. Retrieved 2018-11-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തട്ടുംപുറത്ത്_അച്യുതൻ&oldid=4071275" എന്ന താളിൽനിന്ന് ശേഖരിച്ചത്