Jump to content

ജോണി ആന്റണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോണി എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ജോണി (വിവക്ഷകൾ) എന്ന താൾ കാണുക. ജോണി (വിവക്ഷകൾ)
ജോണി ആന്റണി
ജനനം
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവ കാലം1991–present
ജീവിതപങ്കാളി(കൾ)ഷൈനി (2002)
കുട്ടികൾഅശ്വതി, ലക്ഷ്മി
മാതാപിതാക്ക(ൾ)ആന്റണി, ലിഡിയ

മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് ജോണി ആന്റണി. കോട്ടയം ജില്ലയിലെ മാമ്മൂട് സ്വദേശിയാണ് ഇദ്ദേഹം. സഹസംവിധായകനായാണ് സിനിമയിൽ തുടക്കം കുറിച്ചത്. തുളസീദാസ്, ജോസ് തോമസ്, നിസാർ,താഹ, കമൽ എന്നിവരുടെ അസിസ്റ്റൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്.

2003ൽ സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. കൊച്ചിരാജാവ്(2005), തുറുപ്പുഗുലാൻ(2006),ഇൻസ്പെക്ടർ ഗരുഡ്(2007), സൈക്കിൾ(2008), ഈ പട്ടണത്തിൽ ഭൂതം(2009) എന്നിവയാണ് മറ്റു ചിത്രങ്ങൾ. തമിഴ്നടൻ ശശികുമാർ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാസ്റ്റേഴ്സ് എന്ന ചിത്രവും സംവിധാനം ചെയ്തു.

ജോണി ആന്റണി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം അഭിനയിച്ചവർ
2016 തോപ്പിൽ ജോപ്പൻ മമ്മൂട്ടി, മംമ്ത മോഹൻദാസ്
2014 ഭയ്യാ ഭയ്യാ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, സലിം കുമാർ, ഇന്നസെന്റ്
2012 താപ്പാന മമ്മൂട്ടി, മുരളി ഗോപി, ചാർമി
മാസ്റ്റേഴ്സ് പൃഥ്വിരാജ്, ശശികുമാർ , പിയ ബാജ്പേയ്, അനന്യ
2009 ഈ പട്ടണത്തിൽ ഭൂതം മമ്മൂട്ടി, കാവ്യാ മാധവൻ, , ഇന്നസെന്റ്
2008 സൈക്കിൾ വിനീത് ശ്രീനിവാസൻ, വിനു മോഹൻ, ഭാമ, സന്ധ്യ, ജഗതി ശ്രീകുമാർ
2007 ഇൻസ്പെക്ടർ ഗരുഡ് ദിലീപ്, കാവ്യാ മാധവൻ, വിജയരാഘവൻ, ഇന്നസെന്റ്
2006 തുറുപ്പുഗുലാൻ മമ്മൂട്ടി, സ്നേഹ, ഇന്നസെന്റ്, ദേവൻ
2005 കൊച്ചിരാജാവ് ദിലീപ്, കാവ്യാ മാധവൻ, രംഭ
2003 സി.ഐ.ഡി. മൂസ ദിലീപ്, ഭാവന, ആശിഷ് വിദ്യാർഥി

സഹസംവിധായകൻ

[തിരുത്തുക]
  1. ചാഞ്ചാട്ടം(1991)
  2. ഏഴരപ്പൊന്നാന(1992)
  3. പൂച്ചക്കാര് മണികെട്ടും(1994)
  4. തിരുമനസ്സ്(1995)
  5. മാണിക്യച്ചെന്പഴുക്ക(1995)
  6. ആയിരം നാവുള്ള അനന്തൻ(1996)
  7. ഉദയപുരം സുൽത്താൻ(1999)
  8. പഞ്ച പാണ്ഡവർ(1999)
  9. ഈ പറക്കും തളിക(2001),
  10. സുന്ദര പുരുഷൻ(2001)

അഭിനയിച്ച സിനിമകൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജോണി_ആന്റണി&oldid=4139783" എന്ന താളിൽനിന്ന് ശേഖരിച്ചത്