Jump to content

കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1960)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1960-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്

← 1957 1 ഫെബ്രുവരി 1960 1965 →

കേരളാ നിയമസഭയിലെ എല്ലാ (126) സീറ്റുകളിലും
64 seats needed for a majority
Turnout85.72% (Increase20.23)
  First party Second party
 
Leader പട്ടം എ. താണുപിള്ള ഇ.എം.എസ്. നമ്പൂതിരിപ്പാട്
Party PSP CPI
Alliance കോൺഗ്രസ് & ലീഗ് സഖ്യം
Leader's seat തിരുവനന്തപുരം -1 പട്ടാമ്പി
Last election 9 60
Seats won 95 (20 പിഎസ്‌പി +63 കോൺഗ്രസ്+ +11 ലീഗ് +1 സ്വ.) 29
Seat change

11

Decrease31
Popular vote 2,789,556 3,171,732
Percentage 34.42% 39.14%
Swing Decrease3.43% Increase3.86%

മുഖ്യമന്ത്രി before election

ഒഴിവ്
രാഷ്ട്രപതി ഭരണം

മുഖ്യമന്ത്രി

പട്ടം എ. താണുപിള്ള
PSP

രണ്ടാം കേരള നിയമസയിലെ സാമാജികരെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് 1960 ഫെബ്രുവരി 1ന് നടന്നു.[1]

പശ്ചാത്തലം

[തിരുത്തുക]

1957-ൽ കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സർക്കാർ രൂപീകരിച്ചു.[2] എന്നാൽ 1959-ൽ, തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന് നിയമസഭയ്ക്കുള്ളിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചിരുന്നെങ്കിലും,[3] വിമോചന സമരത്തെ തുടർന്ന് ഇന്ത്യൻ ഭരണഘടനയുടെ വിവാദമായ ആർട്ടിക്കിൾ 356 വഴി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ കേന്ദ്ര സർക്കാർ പിരിച്ചുവിടുകയും[4][5] ഒരു ചെറിയ കാലയളവിലെ രാഷ്ട്രപതി ഭരണത്തിനു ശേഷം, 1960-ൽ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

നിയമസഭാ മണ്ഡലങ്ങൾ

[തിരുത്തുക]

1957 ലെ കേരള നിയമസഭയിൽ 114 നിയമസഭാ മണ്ഡലങ്ങൾ ഉണ്ടായിരുന്നു. ഇതിൽ 102 എണ്ണം ഏകാംഗ മണ്ഡലങ്ങളായിരുന്നപ്പോൾ ദ്വയാംഗ മണ്ഡലങ്ങളുടെ എണ്ണം 12 ആയിരുന്നു. 12 മണ്ഡലങ്ങൾ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരുന്നു. ഏകാംഗ മണ്ഡലങ്ങളിൽ 64,77,665 വോട്ടർമാരും ദ്വയാംഗ മണ്ഡലങ്ങളിൽ 15,63,333 വോട്ടർമാരുമാണുണ്ടായത്. നിയമസഭയിലെ 114 മണ്ഡലങ്ങളിലെ 126 സീറ്റുകളിലേക്ക് 312 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.[6] പോളിംഗ് ശതമാനം 85.72% ആയിരുന്നു, 1957 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ 65.49% ൽ നിന്ന് 20.23% വർധന.

രാഷ്ട്രീയ സംഘടനകൾ

[തിരുത്തുക]

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, ഭാരതീയ ജനസംഘം എന്നീ നാല് ദേശീയ പാർട്ടികളും സംസ്ഥാന പാർട്ടിയായ മുസ്ലീം ലീഗും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു.[6] ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്നിവ ഒരു സഖ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ നേരിട്ടു..[1] ഇവർ 125 സ്ഥാനാർത്ഥികളെ നിർത്തുകയും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുകയും ചെയ്തു, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 108 സ്ഥാനാർത്ഥികളെ നിർത്തി 16 സ്വതന്ത്രർക്ക് പാർട്ടി പിന്തുണ നൽകി.[1]

1960ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സംഗ്രഹം[6][7]
രാഷ്ട്രീയ കക്ഷി കൊടി മത്സരിച്ച
സീറ്റുകൾ
വിജയം സീറ്റ്
നേട്ടം
%-ൽ
സീറ്റ്
വോട്ടുകൾ വോട്ട് % വോട്ട്%
വ്യത്യാസം
വോട്ട്% മത്സരിച്ച
സീറ്റിൽ
ഭാരതീയ ജനസംഘം 3 0 ആദ്യം 0 5,277 0.07 ആദ്യം 3.28
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 108 29 Decrease 31 23.02 3,171,732 39.14 Increase 3.86 43.79
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 80 63 Increase 20 50.00 2,789,556 34.42 Decrease 3.43 45.37
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി 33 20 Increase 11 15.87 1,146,028 14.14 Decrease 3.38 38.41
IUML 12 11 ആദ്യം 8.73 401,925 4.96 ആദ്യം 47.79
Independent 61 5 Decrease 11 4.17 488,699 5.93 -5.61 13.96
ആകെ സീറ്റുകൾ 126 (Steady 0) സമ്മതി ദായകർ 9,604,331 മൊത്തത്തിൽ 8,232,572 (85.72%)

നിയമസഭാ മണ്ഡലങ്ങളനുസരിച്ച്

[തിരുത്തുക]
അസംബ്ലി ക്രമം അസംബ്ലി മണ്ഡലം വിഭാഗം വിജയി ലിംഗം കക്ഷി വോട്ട് രണ്ടാം സ്ഥാനം ലിംഗം കക്ഷി വോട്ട്
1 പാറശ്ശാല ജനറൽ എം. കുഞ്ഞുകൃഷ്ണൻ നാടാർ പു സ്വതന്ത്രൻ 18848 തങ്കയ്യൻ പു സിപിഐ 18096
2 നെയ്യാറ്റിൻകര ജനറൽ പി. നാരായണൻ തമ്പി പു പിഎസ്‌പി 31707 ഒറ്റശേഖരമംഗലം ജനാർദ്ദനൻ നായർ പു സിപിഐ 30756
3 വിളപ്പിൽ ജനറൽ പൊന്നറ ശ്രീധർ പു പിഎസ്‌പി 27929 കെ.വി. സുരേന്ദ്രനാഥ് പു സിപിഐ 24732
4 നേമം ജനറൽ പി. വിശ്വംഭരൻ പു പിഎസ്‌പി 28573 എം. സദാശിവൻ പു സിപിഐ 22918
5 തിരുവനന്തപുരം -1 ജനറൽ ഇ.പി. ഈപ്പൻ പു പിഎസ്‌പി 27328 കൃഷ്ണൻ നായർ പു സിപിഐ 20385
6 തിരുവനന്തപുരം -2 ജനറൽ പട്ടം എ. താണുപിള്ള പു പിഎസ്‌പി 35175 കെ. അനിരുദ്ധൻ പു സിപിഐ 25917
7 ഉള്ളൂർ ജനറൽ എം. അലികുഞ്ഞ് ശാസ്ത്രി പു പിഎസ്‌പി 30269 കെ.പി. അലികുഞ്ഞ് പു സിപിഐ 24939
8 ആര്യനാട് ജനറൽ ആന്റണി ഡിക്രൂസ് പു പിഎസ്‌പി 25351 കെ.സി. ജോർജ്ജ് പു സിപിഐ 22258
9 നെടുമങ്ങാട് ജനറൽ എൻ. നീലകണ്ഠരു പണ്ടാരത്തിൽ പു സിപിഐ 27797 പി.എസ്. നടരാജപിള്ള പു പിഎസ്‌പി 25685
10 ആറ്റിങ്ങൽ ജനറൽ എൻ. കുഞ്ഞുരാമൻ പു കോൺഗ്രസ് 28050 ആർ. പ്രകാശം പു സിപിഐ 27920
11 വർക്കല ജനറൽ പാറയിൽ ഷംസുദ്ദീൻ പു കോൺഗ്രസ് 50231 ടി.എ. മജീദ് പു സിപിഐ 49862
(സംവരണം) സി.കെ. ബാലകൃഷ്ണൻ പു സിപിഐ 50114 കാഞ്ച പു പിഎസ്‌പി 49989
12 ഇരവിപുരം ജനറൽ പി. രവീന്ദ്രൻ പു സിപിഐ 25548 ഭാസ്കര പിള്ള പു പിഎസ്‌പി 23689
13 കൊല്ലം ജനറൽ എ.എ. റഹീം പു കോൺഗ്രസ് 25083 പി.കെ. സുകുമാരൻ പു സിപിഐ 18791
14 തൃക്കടവൂർ ജനറൽ സി.എം. സ്റ്റീഫൻ പു കോൺഗ്രസ് 48618 വി. ഗംഗാധരൻ നായർ പു സിപിഐ 39719
(സംവരണം) ടി. കൃഷ്ണൻ പു കോൺഗ്രസ് 46244 നാണു പു സിപിഐ 38860
15 കരുനാഗപ്പള്ളി ജനറൽ ബേബി ജോൺ പു സ്വതന്ത്രൻ 21238 പി. കുഞ്ഞുകൃഷ്ണൻ പു കോൺഗ്രസ് 21030
16 കൃഷ്ണപുരം ജനറൽ പി.കെ. കുഞ്ഞ് പു പിഎസ്‌പി 28247 ജി. കാർത്തികേയൻ പു സിപിഐ 27583
17 കായംകുളം ജനറൽ കെ.ഒ. അയിഷാ ബായ് സ്ത്രീ സിപിഐ 30727 ഹേമചന്ദ്രൻ പു കോൺഗ്രസ് 29467
18 കാർത്തികപ്പളി ജനറൽ ആർ. സുഗതൻ പു സിപിഐ 30832 എ. അച്യുതൻ പു പിഎസ്‌പി 28433
19 ഹരിപ്പാട് ജനറൽ എൻ.എസ്. കൃഷ്ണപിള്ള പു കോൺഗ്രസ് 31389 വി. രാമകൃഷ്ണപിള്ള പു സ്വതന്ത്രൻ 21080
20 മാവേലിക്കര ജനറൽ ഇറവങ്കര ഗോപാലക്കുറുപ്പ് പു സിപിഐ 54340 കെ.കെ. ചെല്ലപ്പൻ പിള്ള പു കോൺഗ്രസ് 50662
(സംവരണം) പി.കെ. കുഞ്ഞച്ചൻ പു സിപിഐ 54042 രാമചന്ദ്ര ദാസ് പു കോൺഗ്രസ് 50170
21 കുന്നത്തൂർ ജനറൽ ജി. ചന്ദ്രശേഖര പിള്ള പു കോൺഗ്രസ് 51101 പി.ആർ. മാധവൻ പിള്ള പു സിപിഐ 48931
(സംവരണം) പി.സി. ആദിച്ചൻ പു സിപിഐ 49253 സി.സി. പ്രസാദ് പു പിഎസ്‌പി 48805
22 കൊട്ടാരക്കര ജനറൽ ഡി. ദാമോദരൻ പോറ്റി പു പിഎസ്‌പി 27909 ഇ. ചന്ദ്രശേഖരൻ നായർ പു സിപിഐ 25741
23 ചടയമംഗലം ജനറൽ വെളിയം ഭാർഗവൻ പു സിപിഐ 25412 എം. അബ്ദുൾ മജീദ് പു പിഎസ്‌പി 25290
24 പത്തനാപുരം ജനറൽ ആർ. ബാലകൃഷ്ണപിള്ള പു കോൺഗ്രസ് 35136 എൻ. രാജഗോപാലൻ നായർ പു സിപിഐ 30601
25 പുനലൂർ ജന���ൽ കെ. കൃഷ്ണപിള്ള പു സിപിഐ 26415 സതിബായ് സ്ത്രീ കോൺഗ്രസ് 23042
26 റാന്നി ജനറൽ വയലാ ഇടിക്കുള പു കോൺഗ്രസ് 34560 ഇ.എം. തോമസ് പു സിപിഐ 24426
27 പത്തനംതിട്ട ജനറൽ സി.കെ. ഹരിശ്ചന്ദ്രൻ നായർ പു പിഎസ്‌പി 36660 കെ.കെ. നായർ പു സിപിഐ 28194
28 ആറ‌ന്മുള ജനറൽ മാലേത്ത് ഗോപിനാഥപിള്ള പു കോൺഗ്രസ് 31899 ആർ. ഗോപാലകൃഷ്ണ പിള്ള പു സിപിഐ 20295
29 കല്ലൂപ്പാറ ജനറൽ എം.എം. മത്തായി പു കോൺഗ്രസ് 32270 വിശ്വനാഥൻ നായർ പു സ്വതന്ത്രൻ 14015
30 തിരുവല്ല ജനറൽ പി. ചാക്കോ പു കോൺഗ്രസ് 36092 ജി. പത്മനാഭൻ തമ്പി പു സിപിഐ 20026
31 ചെങ്ങന്നൂർ ജനറൽ കെ.ആർ. സരസ്വതിയമ്മ സ്ത്രീ കോൺഗ്രസ് 31964 ആർ. രാജശേഖരൻ തമ്പി പു സിപിഐ 19063
32 ആലപ്പുഴ ജനറൽ എ. നഫീസത്ത് ബീവി സ്ത്രീ കോൺഗ്രസ് 33443 ടി.വി. തോമസ് പു സിപിഐ 29650
33 മാരാരിക്കുളം ജനറൽ എസ്. കുമാരൻ പു സിപിഐ 31826 ദേവകി കൃഷ്ണൻ സ്ത്രീ കോൺഗ്രസ് 24476
34 ചേർത്തല ജനറൽ കെ.ആർ. ഗൗരിയമ്മ സ്ത്രീ സിപിഐ 29883 എ. സുബ്രമണ്യൻ പിള്ള പു കോൺഗ്രസ് 28377
35 അരൂർ ജനറൽ പി.എസ്. കാർത്തികേയൻ പു കോൺഗ്രസ് 29403 സദാശിവൻ പു സിപിഐ 27265
36 തകഴി ജനറൽ തോമസ് ജോൺ പു കോൺഗ്രസ് 33079 ഗോപാലകൃഷ്ണ പിള്ള പു സ്വതന്ത്രൻ 20961
37 ചങ്ങനാശ്ശേരി ജനറൽ എൻ. ഭാസ്കരൻ നായർ പു കോൺഗ്രസ് 31935 എ.എം. കല്ല്യാണകൃഷ്ണൻ നായർ പു സിപിഐ 22542
38 വാഴൂർ ജനറൽ വി.കെ. വേലപ്പൻ പു കോൺഗ്രസ് 27566 പുരുഷോത്തമൻ പിള്ള പു സിപിഐ 20504
39 കാഞ്ഞിരപ്പള്ളി ജനറൽ കെ.ടി. തോമസ് പു കോൺഗ്രസ് 28310 കെ.എസ്. മുസ്തഫാ കമാൽ പു സ്വതന്ത്രൻ 21422
40 പുതുപ്പള്ളി ജനറൽ പി.സി. ചെറിയാൻ പു കോൺഗ്രസ് 30260 എം. തോമസ് പു സിപിഐ 22349
41 കോട്ടയം ജനറൽ എം.പി. ഗോവിന്ദൻ നായർ പു കോൺഗ്രസ് 29020 എൻ. രാഘവ കുറുപ്പ് പു സിപിഐ 27863
42 ഏറ്റുമാനൂർ ജനറൽ ജോർജ്ജ് ജോസഫ് പൊടിപ്പാറ പു കോൺഗ്രസ് 30925 ശങ്കുണ്ണി മേനോൻ പു സിപിഐ 22367
43 മീനച്ചിൽ ജനറൽ പി.ടി. ചാക്കോ പു കോൺഗ്രസ് 30745 ജേക്കബ് ചെറിയാൻ പു സിപിഐ 15644
44 വൈക്കം ജനറൽ പി.എസ്. ശ്രീനിവാസൻ പു സിപിഐ 32707 പവിത്രൻ പു കോൺഗ്രസ് 30638
45 കടുത്തുരുത്തി ജനറൽ എം.സി. എബ്രഹാം പു കോൺഗ്രസ് 32615 ഉമാദേവി അന്തർജ്ജനം സ്ത്രീ സിപിഐ 17316
46 രാമമംഗലം ജനറൽ ഇ.പി. പൗലോസ് പു കോൺഗ്രസ് 32448 പി.വി. എബ്രഹാം പു സിപിഐ 19871
47 മൂവാറ്റുപുഴ ജനറൽ കെ.എം. ജോർജ്ജ് പു കോൺഗ്രസ് 33520 കെ.സി. എബ്രഹാം പു സ്വതന്ത്രൻ 20907
48 ദേവികുളം ജനറൽ ടി. മുരുഗേശൻ പു കോൺഗ്രസ് 75141 റോസമ്മ പുന്നൂസ് സ്ത്രീ സിപിഐ 71936
(സംവരണം) എം.എം. സുന്ദരം പു സിപിഐ 72801 സുബ്ബയ്യ ആദിച്ചപിള്ള പു പിഎസ്‌പി 71361
49 തൊടുപുഴ ജനറൽ സി.എ. മാത്യു പു കോൺഗ്രസ് 34156 ജോസ് എബ്രഹാം പു സിപിഐ 13899
50 കാരിക്കോട് ജനറൽ കുസുമം ജോസഫ് സ്ത്രീ കോൺഗ്രസ് 29907 സയ്ദു മുഹമ്മദ് സാഹിബ് പു സ്വതന്ത്രൻ 13621
51 പൂഞ്ഞാർ ജനറൽ ടി.എ. തൊമ്മൻ പു കോൺഗ്രസ് 35722 കുമാര മേനോൻ പു സിപിഐ 14364
52 പുളിയന്നൂർ ജനറൽ ജോസഫ് ചാഴിക്കാട് പു പിഎസ്‌പി 34781 ഉലഹന്നാൻ പു സിപിഐ 14503
53 പള്ളുരുത്തി ജനറൽ അലക്സാണ്ടർ പറമ്പിത്തറ പു കോൺഗ്രസ് 33541 കേരള വർമ്മ തമ്പുരാൻ പു സ്വതന്ത്രൻ 26304
54 മട്ടാഞ്ചേരി ജനറൽ കെ.കെ. വിശ്വനാഥൻ പു കോൺഗ്രസ് 32997 രത്നം രംഗനാഥ റായ് സ്ത്രീ സ്വതന്ത്രൻ 18411
55 ഞാറായ്ക്കൽ ജനറൽ കെ.സി. എബ്രഹാം പു കോൺഗ്രസ് 31212 പി.ആർ. ലക്നൻ പു സിപിഐ 28322
56 എറണാകുളം ജനറൽ എ.എൽ. ജേക്കബ് പു കോൺഗ്രസ് 32001 വി. വിശ്വനാഥമേനോൻ പു സിപിഐ 25108
57 കണയന്നൂർ ജനറൽ ടി.കെ. രാമകൃഷ്ണൻ പു സിപിഐ 31582 കെ.ആർ. നാരായണൻ പു കോൺഗ്രസ് 29101
58 ആലുവ ജനറൽ ടി.ഒ. ബാവ പു കോൺഗ്രസ് 34484 എം.എം. അബ്ദുൾ ഖാദർ പു സിപിഐ 28867
59 പെരുമ്പാവൂർ ജനറൽ കെ.എം. ചാക്കോ പു കോൺഗ്രസ് 31718 പി. ഗോവിന്ദപിള്ള പു സിപിഐ 25918
60 കോതകുളങ്ങര ജനറൽ എം.എ. ആന്റണി പു കോൺഗ്രസ് 38681 കുര്യൻ പു സിപിഐ 19872
61 പറവൂർ ജനറൽ കെ.എ. ദാമോദര മേനോൻ പു കോൺഗ്രസ് 30369 എൻ. ശിരൺ പിള്ള പു സിപിഐ 26371
62 വടക്കേക്കര ജനറൽ കെ.ആർ. വിജയൻ പു കോൺഗ്രസ് 27200 കെ.എ. ബാലൻ പു സിപിഐ 26121
63 കൊടുങ്ങല്ലൂർ ജനറൽ പി.കെ. അബ്ദുൾ ഖാദിർ പു കോൺഗ്രസ് 33679 ഇ. ഗോപാലകൃഷ്ണമേനോൻ പു സിപിഐ 26164
64 ചാലക്കുടി ജനറൽ സി.ജി. ജനാർദ്ദനൻ പു പിഎസ്‌പി 66618 സി. ജനാർദ്ദനൻ പു സിപിഐ 49825
(സംവരണം) കെ.കെ. ബാലകൃഷ്ണൻ പു കോൺഗ്രസ് 66454 പി.കെ. ചാത്തൻ പു സിപിഐ 49768
65 ഇരിങ്ങാലക്കുട ജനറൽ സി. അച്യുതമേനോൻ പു സിപിഐ 29069 പി. അച്യുതമേനോൻ പു പിഎസ്‌പി 28708
66 മണലൂർ ജനറൽ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് പു കോൺഗ്രസ് 30291 ജോസഫ് മുണ്ടശ്ശേരി പു സിപിഐ 27677
67 തൃശ്ശൂർ ജനറൽ ടി.എ. ധർമ്മരാജ അയ്യർ പു കോൺഗ്രസ് 30277 കെ. ബാലകൃഷ്ണ മേനോൻ പു സ്വതന്ത്രൻ 29814
68 ഒല്ലൂർ ജനറൽ പി.ആർ. ഫ്രാൻസിസ് പു കോൺഗ്രസ് 29950 വി.വി. രാഘവൻ പു സിപിഐ 27091
69 കുന്നംകുളം ജനറൽ പി.ആർ. കൃഷ്ണൻ പു കോൺഗ്രസ് 29450 ടി.കെ. കൃഷ്ണൻ പു സിപിഐ 26878
70 വടക്കാഞ്ചേരി ജനറൽ കെ. ബാലകൃഷ്ണ മേനോൻ പു പിഎസ്‌പി 46052 നാരായണൻ നായർ പു സിപിഐ 44844
(സംവരണം) കെ. കൊച്ചുകുട്ടൻ പു കോൺഗ്രസ് 45726 സി.സി. അയ്യപ്പൻ പു സിപിഐ 44199
71 നാട്ടിക ജനറൽ കെ.ടി. അച്യുതൻ പു കോൺഗ്രസ് 29235 ടി.കെ. രാമൻ പു സിപിഐ 28796
72 ഗുരുവായൂർ ജനറൽ കെ.ജി. കരുണാകര മേനോൻ പു കോൺഗ്രസ് 26083 കെ. ദാമോദരൻ പു സിപിഐ 25075
73 അണ്ടത്തോട് ജനറൽ ബി.വി. സീതി തങ്ങൾ പു ലീഗ് 26615 കൊളാടി ഗോവിന്ദൻകുട്ടി മേനോൻ പു സിപിഐ 22621
74 പൊന്നാനി ജനറൽ വി.പി.സി. തങ്ങൾ പു ലീഗ് 43360 ഉണ്ണിക്കൃഷ്ണ വാര്യർ പു സിപിഐ 40942
സംവരണം കെ. കുഞ്ഞമ്പു പു കോൺഗ്രസ് 45326 ഇ.ടി. കുഞ്ഞൻ പു സിപിഐ 41316
75 കുഴൽമന്ദം ജനറൽ ജോൺ കൊടുവാക്കോട് പു സിപിഐ 28817 ടി.എ. ബാലകൃഷ്ണൻ പു കോൺഗ്രസ് 17785
76 ആലത്തൂർ ജനറൽ ആലത്തൂർ ആർ. കൃഷ്ണൻ പു സിപിഐ 31159 എ. സുന്ന സാഹിബ് പു കോൺഗ്രസ് 21935
77 ചിറ്റൂർ ജനറൽ പി. ബാലചന്ദ്ര മേനോൻ പു സിപിഐ 48241 കെ.എ. ശിവരാമ ഭാരതി പു പിഎസ്‌പി 39625
(സംവരണം) കെ.വി. നാരായണൻ പു സിപിഐ 48156 ബാകരൻ പു കോൺഗ്രസ് 40028
78 എലപ്പുള്ളി ജനറൽ എ.കെ. രാമൻകുട്ടി പു സിപിഐ 24958 ടി.കെ. കേളുക്കുട്ടി പു കോൺഗ്രസ് 18119
79 പാലക്കാട് ജനറൽ ആർ. രാഘവ മേനോൻ പു കോൺഗ്രസ് 26546 കെ.സി. ഗോപാലനുണ്ണി പു സിപിഐ 24788
80 പറളി ജനറൽ എ.ആർ. മേനോൻ പു സിപിഐ 33605 എ.എസ്. ദിവാകരൻ പു പിഎസ്‌പി 16545
Bye Polls in 1960 പറളി ജനറൽ എം.വി. വാസു പു സിപിഐ 25977 എ.എസ്. ദിവാകരൻ പു പിഎസ്‌പി 13760
81 മണ്ണാർക്കാട് ജനറൽ കൊങ്ങശ്ശേരി കൃഷ്ണൻ പു സിപിഐ 25060 എം.പി. ഗോവിന്ദമേനോൻ പു പിഎസ്‌പി 18999
82 പെരിന്തൽമണ്ണ ജനറൽ ഇ.പി. ഗോപാലൻ പു സിപിഐ 24866 മൊയ്തീൻകുട്ടി മേലേവീട്ടിൽ പു ലീഗ് 20339
83 ഒറ്റപ്പാലം ജനറൽ പി.വി. കുഞ്ഞുണ്ണി നായർ പു സിപിഐ 24741 ചന്ദ്രശേഖരക്കുറുപ്പ് പു പിഎസ്‌പി 18118
84 പട്ടാമ്പി ജനറൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് പു സിപിഐ 26478 എ. രാഘവൻ നായർ പു കോൺഗ്രസ് 19156
85 മങ്കട ജനറൽ പി. അബ്ദുൾ മജീദ് പു ലീഗ് 24343 പൂക്കുഞ്ഞി കോയ തങ്ങൾ പു സിപിഐ 20037
86 തിരൂർ ജനറൽ കെ. മൊയ്തീൻ കുട്ടി ഹാജി പു ലീഗ് 28518 കെ.പി. ബാവക്കുട്ടി പു സിപിഐ 16603
87 താനൂർ ജനറൽ സി.എച്ച്. മുഹമ്മദ്കോയ പു ലീഗ് 27893 നടുക്കൺറ്റി മുഹമ്മദ് കോയ പു സിപിഐ 8445
88 കുറ്റിപ്പുറം ജനറൽ കെ.എം. സീതി സാഹിബ് പു ലീഗ് 29073 കുഞ്ഞികൃഷ്ണൻ തൊറക്കാട് പു സിപിഐ 12430
89 തിരൂരങ്ങാടി ജനറൽ കെ. അവുക്കാദർക്കുട്ടി നഹ പു ലീഗ് 34749 എം. കോയകുഞ്ഞി നഹ ഹാജി പു സിപിഐ 18049
90 മലപ്പുറം ജനറൽ കെ. ഹസ്സൻ ഗാനി പു ലീഗ് 32947 സാധു പി. അഹമ്മദ് കുട്ടി പു സിപിഐ 12118
91 മഞ്ചേരി ജനറൽ പി.പി. ഉമ്മർകോയ പു കോൺഗ്രസ് 69700 കെ.വി. ചേക്കുട്ടി ഹാജി പു സിപിഐ 32593
(സംവരണം) എം. ചടയൻ പു ലീഗ് 66028 അച്യുതാനന്ദൻ പു സിപിഐ 32122
92 കൊണ്ടോട്ടി ജനറൽ എം.പി.എം. അഹമ്മദ് കുരിക്കൾ പു ലീഗ് 33167 മമ്മിക്കുട്ടി മൗലവി പു സ്വതന്ത്രൻ 11860
93 കോഴിക്കോട് -1 ജനറൽ ഒ.ടി. ശാരദ കൃഷ്ണൻ സ്ത്രീ കോൺഗ്രസ് 30638 കൃഷ്ണൻ കല്ലാട്ട് പു സിപിഐ 24732
94 കോഴിക്കോട് -2 ജനറൽ പി. കുമാരൻ പു കോൺഗ്രസ് 33587 ആപ്പു അടിയോലിൽ പു സ്വതന്ത്രൻ 20613
95 ചേവായൂർ ജനറൽ പി.സി. രാഘവൻ നായർ പു സിപിഐ 29063 ആയതൻ ബാലഗോപാലൻ പു കോൺഗ്രസ് 28357
96 കുന്ദമംഗലം ജനറൽ ലീലാ ദാമോദര മേനോൻ സ്ത്രീ കോൺഗ്രസ് 34539 കെ. ചാത്തുണ്ണി പു സിപിഐ 22608
97 കൊടുവള്ളി ജനറൽ എം. ഗോപാലൻകുട്ടി നായർ പു കോൺഗ്രസ് 37483 എം.വി. ആലിക്കോയ പു സ്വതന്ത്രൻ 16214
98 ബാലുശ്ശേരി ജനറൽ എം. നാരായണക്കുറുപ്പ് പു പിഎസ്‌പി 32423 കെ. കളന്ദൻകുട്ടി പു സ്വതന്ത്രൻ 22983
99 കൊയിലാണ്ടി ജനറൽ പി.എം. കുഞ്ഞിരാമൻ നമ്പ്യാർ പു പിഎസ്‌പി 40361 രാമകൃഷ്ണൻ പു സ്വതന്ത്രൻ 21083
100 പേരാമ്പ്ര ജനറൽ പി.കെ. നാരായണൻ നമ്പ്യാർ പു പിഎസ്‌പി 38272 എം. കുമാരൻ പു സിപിഐ 27472
101 വടകര ജനറൽ എം. കൃഷ്ണൻ പു പിഎസ്‌പി 32552 എം.കെ. കേളു പു സിപിഐ 22824
102 നാദാപുരം ജനറൽ ഹമീദലി ഷംനാട് പു ലീഗ് 34893 സി. എച്ച്. കണാരൻ പു സിപിഐ 27846
103 വയനാട് ജനറൽ പി.സി. ബാലകൃഷ്ണൻ നമ്പ്യാർ പു കോൺഗ്രസ് 79235 എം.കെ. പത്മപ്രഭ ഗൗണ്ടർ പു സ്വതന്ത്രൻ 38269
(സംവരണം) വി. മധുര പു കോൺഗ്രസ് 77380 പൊടയൻ മൈലമ്പാടി പു സിപിഐ 40117
104 കൂത്തുപറമ്പ് ജനറൽ പി.ആർ. കുറുപ്പ് പു പിഎസ്‌പി 42338 ആബു പു സ്വതന്ത്രൻ 18691
105 മട്ടന്നൂർ ജനറൽ എൻ.ഇ. ബാലറാം പു സിപിഐ 31119 അച്യുതൻ പു പിഎസ്‌പി 31034
106* തലശ്ശേരി ജനറൽ പി. കുഞ്ഞിരാമൻ പു കോൺഗ്രസ് 28380 വി.ആർ. കൃഷ്ണയ്യർ പു സ്വതന്ത്രൻ 28357
107 കണ്ണൂർ -1 ജനറൽ ആർ. ശങ്കർ പു കോൺഗ്രസ് 33313 സി. കണ്ണൻ പു സിപിഐ 23859
108 കണ്ണൂർ -2 ജനറൽ പാമ്പൻ മാധവൻ പു കോൺഗ്രസ് 31252 കെ.പി. ഗോപാലൻ പു സിപിഐ 27563
109 മാടായി ജനറൽ പ്രഹ്ലാദൻ ഗോപാലൻ പു കോൺഗ്രസ് 30829 കെ.പി.ആർ. ഗോപാലൻ പു സിപിഐ 30568
110 ഇരിക്കൂർ ജനറൽ ടി.സി. നാരായണൻ നമ്പ്യാർ പു സിപിഐ 31769 എം.പി. മൊയ്തു ഹാജി മേലേക്കണ്ടി പു കോൺഗ്രസ് 30489
111 നീലേശ്വരം ജനറൽ സി. കുഞ്ഞിക്കൃഷ്ണൻ നായർ പു കോൺഗ്രസ് 59513 ഗോപാലൻ പവിംഗിതരൻ പു സിപിഐ 59234
(സംവരണം) ഒ. കോരൻ പു പിഎസ്‌പി 59340 എ.വി. കുഞ്ഞമ്പു പു സിപിഐ 59230
112 ഹോസ്ദുർഗ് ജനറൽ കെ. ചന്ദ്രശേഖരൻ പു പിഎസ്‌പി 27862 കെ. മാധവൻ പു സിപിഐ 22315
113 കാസർഗോഡ് ജനറൽ എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ പു കോൺഗ്രസ് 19399 അനന്തരാമ ഷെട്ടി പു സ്വതന്ത്രൻ 15747
114 മഞ്ചേശ്വരം ജനറൽ കെ. മഹാബല ഭണ്ഡാരി പു സ്വതന്ത്രൻ 23129 കാമപ്പ മാസ്റ്റർ പു സിപിഐ 13131

[8]

*- പി. കുഞ്ഞിരാമന്റെ തിരഞ്ഞെടുപ്പ് തലശ്ശേരി ട്രിബ്യൂണൽ അസാധുവാക്കിയതിനാൽ വി.ആർ. കൃഷ്ണയ്യർ നിയമസഭാംഗമായി.

സർക്കാർ രൂപീകരണം

[തിരുത്തുക]

തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ[6] കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സഖ്യം സർക്കാർ രൂപീകരിച്ചു. പതിനൊന്ന് കൗൺസിൽ മന്ത്രിമാരുമായി[1] പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ പട്ടം എ. താണുപിള്ള മുഖ്യമന്ത്രിയായും[9] ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആർ. ശങ്കർ ഉപമുഖ്യമന്ത്രിയായും 1960 ഫെബ്രുവരി 22-ന് സർക്കാർ രൂപീകരിച്ചു.

പഞ്ചാബ് ഗവർണറായി നിയമിതനായതിനേത്തുടർന്ന് 1962 സെപ്തംബർ 26-ന് പട്ടം എ. താണുപിള്ള രാജിവയ്ക്കുകയും ആർ.ശങ്കർ കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയാവുകയും ചെയ്തു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "History of Kerala Legislature". Kerala Government. Archived from the original on 2014-10-06. Retrieved 30 July 2015.
  2. Thomas Johnson Nossiter (1 January 1982). Communism in Kerala: A Study in Political Adaptation. University of California Press. pp. 122–123. ISBN 978-0-520-04667-2.
  3. Sethy, Rabindra Kumar (2003). Political Crisis and President's Rule in an Indian State. APH Publishing. p. 72. ISBN 9788176484633.
  4. "Fresh light on 'Liberation Struggle'". The Hindu. 12 February 2008. Archived from the original on 2 March 2008. Retrieved 29 July 2015.
  5. Visalakshi, Dr. N.R. (Jan–Mar 1966). "Presidents Rule in Kerala". The Indian Journal of Political Science. 27 (1): 55–68. JSTOR 41854147.
  6. 6.0 6.1 6.2 6.3 "Statistical Report on General Election, 1960 : To the Legislative Assembly of Kerala" (PDF). Election Commission of India. Retrieved 2015-07-28.
  7. Thomas Johnson Nossiter (1 January 1982). Communism in Kerala: A Study in Political Adaptation. University of California Press. p. 128. ISBN 978-0-520-04667-2.
  8. "Kerala Assembly Election Results in 1960". www.elections.in. Retrieved 2020-09-06.
  9. "Kerala Legislature – Chief Ministers". Kerala Government. Retrieved 30 July 2015.