വയലാ ഇടിക്കുള
ദൃശ്യരൂപം
വയലാ ഇടിക്കുള | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | എം.കെ. ദിവാകരൻ |
മണ്ഡലം | റാന്നി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സെപ്റ്റംബർ 24, 1907 |
മരണം | സെപ്റ്റംബർ 14, 1974 | (പ്രായം 66)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ്, കേരള കോൺഗ്രസ് |
കുട്ടികൾ | നാല് മകൻ, രണ്ട് മകൾ |
As of നവംബർ 9, 2020 ഉറവിടം: നിയമസഭ |
കോൺഗ്രസ് പ്രവർത്തകനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു വയലാ ഇടിക്കുള (24 സെപ്റ്റംബർ 1907 - 14 സെപ്റ്റംബർ 1974). ഒന്നും രണ്ടും കേരള നിയമസഭകളിൽ റാന്നി നിയോജകമണ്ഡലത്തിൽ നിന്നായിരുന്നു ഇടിക്കുള കേരളനിയമസഭയിലെത്തിയത്. ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം1944-46 വരെ ശ്രീമൂലം അസംബ��ലിയിലും, 1954-56 വരെ തിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്നു.[1] 1907 സെപ്റ്റംബർ 24നാണ് വയലാ ഇടിക്കുള ജനിച്ചത്, ഇദ്ദേഹത്തിന് നാലാൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. പ്ലാന്റേഷൻ തൊഴിലാളികളുടെ ഉന്നമനത്തിനായി ധാരാളം പ്രയത്നിച്ച ഒരു വ്യക്തിയായിരുന്നു ഇടിക്കുള, നിരവധി തവണ ഇദ്ദേഹം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1964-ൽ മറ്റ് പതിനാല് എം.എൽ.മാർക്കോപ്പൊം ഇടിക്കുളയും കോൺഗ്രസിൽ നിന്ന് രാജിവച്ചു.