Jump to content

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1977

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കൊടിയേറ്റം ആയിരുന്നു 1977ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്[1]. അടൂർ ഗോപാലകൃഷ്ണൻ തന്നെ ആയിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടതും. കൊടിയേറ്റത്തിലെ അഭിനയമികവിന് അടൂർ ഗോപാലകൃഷ്ണൻ മികച്ച നടനായും ചുവന്ന വിത്തുകൾ എന്ന ചിത്രത്തിലെ അഭിനയത്തിനു ശാന്തകുമാരി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

പുരസ്കാരങ്ങളും ജേതാക്കളും

[തിരുത്തുക]
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 1977
വിഭാഗം അവാർഡ് ജേതാവ് വിവരണം
മികച്ച ചിത്രം കൊടിയേറ്റം സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ
മികച്ച രണ്ടാമ��്തെ ചിത്രം ചുവന്ന വിത്തുകൾ സംവിധാനം: പി.എ. ബക്കർ
മികച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചിത്രം: കൊടിയേറ്റം
മികച്ച നടൻ ഗോപി ചിത്രം: കൊടിയേറ്റം
മികച്ച നടി ശാന്തകുമാരി ചിത്രം: ചുവന്ന വിത്തുകൾ.
മികച്ച രണ്ടാമത്തെ നടൻ എസ്.പി. പിള്ള ചിത്രം : ടാക്സി ഡ്രൈവർ
മികച്ച രണ്ടാമത്തെ നടി ശോഭ ചിത്രം: ഓർമകൾ മരിക്കുമോ?
മികച്ച ബാലനടി ബേബി സുമതി ചിത്രം: ശംഖുപുഷ്പം
മികച്ച ഛായാഗ്രാഹകർ അശോക് കുമാർ,
ഷാജി എൻ. കരുൺ
ചിത്രം:ടാക്സി ഡ്രൈവർ,
ചിത്രം:കാഞ്ചനസീത
മികച്ച തിരക്കഥാകൃത്ത് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം: കൊടിയേറ്റം
മികച്ച ഗാനരചയിതാവ് ഒ. എൻ. വി. കുറുപ്പ് ചിത്രം: മദനോത്സവം
മികച്ച സംഗീതസംവിധായകൻ കെ. രാഘവൻ ചിത്രം:പൂജയ്ക്കെടുക്കാത്ത പൂക്കൾ
മികച്ച ഗായകൻ യേശുദാസ് ചിത്രം: ജഗദ്ഗുരു ആദിശങ്കരൻ
മികച്ച ഗായിക എസ്. ജാനകി ചിത്രം: മദനോത്സവം
മികച്ച ചിത്രസംയോജകൻ രവി ചിത്രം: ചുവന്ന വിത്തുകൾ
മികച്ച കലാസംവിധായകൻ എൻ ശിവൻ ചിത്രം:
ജനപ്രീതി നേടിയ ചിത്രം ഗുരുവായൂർ കേശവൻ സംവിധാനം: ഭരതൻ
മികച്ച ഡോക്കുമെൻററി ആയുർവേദ ചികിത്സ കേരളത്തിൽ സംവിധാനം: അസീസ്
പ്രത്യേക അവാർഡ് അരവിന്ദൻ
കേരളത്തിൽ നിർമിച്ച
ചിത്രത്തിനുള്ള അവാർഡ്
പൂജയ്ക്കെടുക്കാത്ത പൂക്കൾ സംവിധാനം:എൻ. ശങ്കരൻ നായർ

അവലംബങ്ങൾ

[തിരുത്തുക]
  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-04.
  2. "സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്". Archived from the original on 2013-06-27. Retrieved 2013-05-04.