പി.എ. ബക്കർ
പി.എ. ബക്കർ | |
---|---|
ജനനം | 1940 |
മരണം | 1993 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
ഒരു മലയാളചലച്ചിത്രസംവിധായകനായിരുന്നു പി.എ. ബക്കർ (1940-1993). സംവിധായകൻ രാമു കാര്യാട്ടിൻറ്റെ സംവിധാന സഹായിയായി ചലച്ചിത്ര മേഖലയിൽ എത്തിയ ഇദ്ദേഹത്തിന്റെ കബനീ നദി ചുവന്നപ്പോൾ, മണിമുഴക്കം, സംഘഗാനം തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങൾ ആണ്. 1993-ൽ പി.എ.ബക്കർ നിര്യാതനായി.
ജീവിതരേഖ
[തിരുത്തുക]1940-ൽ തൃശൂരിൽ ജനിച്ചു. കുട്ടികൾ, പൂമൊട്ടുകൾ എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. പത്രപ്രവർത്തന രംഗത്തുനിന്നാണ് സിനിമയിലെത്തിയത്.[1] രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു. പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ നിർമാതാവായി. 1975-ൽ കബനീ നദി ചുവന്നപ്പോൾ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാളചലച്ചിത്രസംവിധായകനായി[2]. 1976-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് കബനീനദി ചുവന്നപ്പോൾ കരസ്ഥമാക്കി. ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് പി.എ. ബക്കറിനും ലഭിച്ചു. പിന്നീട് സംവിധാനം ചെയ്ത മണിമുഴക്കം (1976), ചുവന്ന വിത്തുകൾ (1976) എന്നിവയ്ക്കും സംസ്ഥാന അവാർഡ് ലഭിച്ചു. സംഘഗാനം (1979), ചാപ്പ തുടങ്ങിയ ചിത്രങ്ങൾ ബക്കറിന്റെ ജീവിതവീക്ഷണത്തിനും പ്രത്യേകശൈലിക്കും ഉദാഹരണങ്ങളാണ്. അദ്ദേഹം സംവിധാനം ചെയ്ത അവസാനചിത്രം സഖാവ് പൂർത്തിയായില്ല. പി. കൃഷ്ണപ്പിള്ളയുടെ[3] ജീവിതത്തെ ആധാരമാക്കിയുള്ളതായിരുന്നു ഈ ചിത്രം[4].
1993 നവംബർ 22-ന് അന്തരിച്ചു.[5]
- കബനീ നദി ചുവന്നപ്പോൾ (1975)
- മണിമുഴക്കം (1977)
- ചുവന്ന വിത്തുകൾ (1977)
- സംഘഗാനം (1979)
- ഉണർത്തുപാട്ട് (1980)
- മണ്ണിന്റെ മാറിൽ (1980)
- ചാരം (1981)
- ചാപ്പ (1982)
- ശ്രീനാരായണ ഗുരു (1985)
- പ്രേമലേഖനം (1985)
- ഇന്നലെയുടെ ബാക്കി (1988)
അവലംബം
[തിരുത്തുക]- ↑ http://cinidiary.com/peopleinfo.php?sletter=P&pigsection=Director&picata=[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-17. Retrieved 2010-02-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-31. Retrieved 2012-01-15.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 753. 2012 ജൂലൈ 30. Retrieved 2013 മെയ് 11.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Obituary" (PDF). Deccan Herald. cscsarchive.org. 1993-11-23. Retrieved March 15, 2011.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പി.എ. ബക്കർ
- P. A. Backer Archived 2011-01-17 at the Wayback Machine at Cinema of Malayalam
- ക്ഷോഭിക്കുന്നവരുടെ അപ്പോസ്തലൻ - പി.കെ. ശ്രീനിവാസൻ[1]
- Pages using the JsonConfig extension
- Articles with dead external links from ഒക്ടോബർ 2022
- CS1 errors: redundant parameter
- 1940-ൽ ജനിച്ചവർ
- 1993-ൽ മരിച്ചവർ
- നവംബർ 22-ന് മരിച്ചവർ
- മലയാളചലച്ചിത്രസംവിധായകർ
- മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവർ
- മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- തൃശ്ശൂരിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകർ