ഡാനകിൽ മരുഭൂമി
ദൃശ്യരൂപം
(Danakil Desert എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡാനകിൽ മരുഭൂമി | |
---|---|
Area | 136,956 കി.m2 (52,879 ച മൈ) |
Geography | |
Country | Ethiopia, Eritrea, Djibouti |
Coordinates | 14°14′30″N 40°18′00″E / 14.2417°N 40.3°E |
ഡാനകിൽ മരുഭൂമി വടക്കുകിഴക്കൻ എത്യോപ്യ, തെക്കൻ എറിത്രിയ, വടക്കുപടിഞ്ഞാറൻ ജിബൂട്ടി എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്ന ഒരു മരുഭൂമിയാണ്. അഫാർ ട്രയാങ്കിളിൽ സ്ഥിതി ചെയ്യുന്ന ഇത് ഒരു ഊഷരമായ ഭൂപ്രദേശത്തിന്റെ 136,956 ചതുരശ്ര കിലോമീറ്റർ (52,879 ചതുരശ്ര മൈൽ) ഉൾക്കൊള്ളുന്നു. ഈ പ്രദേശം അഗ്നിപർവ്വതങ്ങൾക്കും കടുത്ത ചൂടിനും പേരുകേട്ട ഈ മരുഭൂമിയിൽ പകൽ ���മയത്തെ താപനില 50°C (122°F) കവിയുന്നു.[1] ഓരോ വർഷവും ഒരിഞ്ചിൽ താഴെയാണ് ഇവിടെ മഴ ലഭിക്കുന്നത്.[2] ഭൂമിയിലെ ഏറ്റവും താഴ്ന്നതും ചൂടേറിയതുമായ സ്ഥലങ്ങളിൽ ഒന്നാണ് ഡാനകിൽ മരുഭൂമി. ഉപ്പ് ഖനനത്തിൽ ഏർപ്പെടുന്ന ഏതാനും അഫാർ വംശജരാണ് ഇവിടെ താമസിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Yee, Amy (30 January 2017). "Gazing Into Danakil Depression's Mirror, and Seeing Mars Stare Back". The New York Times. Retrieved 31 January 2017.
- ↑ Marco Stoppato, Alfredo Bini (2003). Deserts. Firefly Books. pp. 160–163. ISBN 1552976696. Retrieved 17 September 2014.