Jump to content

ദാദാഭായ് നവറോജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dadabhai Naoroji എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദാദാബായി നവറോജി
ദാദാഭായ് നവറോജി 1892-ൽ
ജനനം(1825-09-04)4 സെപ്റ്റംബർ 1825
മരണം30 ജൂൺ 1917(1917-06-30) (പ്രായം 91)
തൊഴിൽബുദ്ധിജീവി, വിദ്യാഭ്യാസ വിചക്ഷണൻ, വസ്ത്രവ്യാപാരി, ആദ്യകാല ഇന്ത്യൻ രാഷ്ട്രീയനേതാവ്,സ്വാതന്ത്ര്യ സമരനേതാവ്

എ ഓ ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ്‌ ദാദാഭായ് നവറോജി (സെപ്റ്റംബർ 4 1825 - ജൂൺ 30 1917). കോൺഗ്രസ്സിനു ആ പേരു നിർദ്ദേശിച്ചത്‌ ദാദാഭായ്‌ നവറോജി ആയിരുന്നു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ രണ്ടാമത്തെ പ്രസിഡണ്ടാമായി. ഏറ്റവും പ്രായം കൂടിയ കോൺഗ്രസ്സ്‌ പ്രസിഡണ്ടായിരുന്നു.


ഇദ്ദേഹം "ഇന്ത്യയുടെ വന്ദ്യവയോധികൻ" എന്നറിയപ്പെടുന്നു.[1] വസ്ത്രവ്യാപാരി, വിദ്യാഭ്യാസ വിചക്ഷണൻ, ബുദ്ധിജീവി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം പാർസി വംശജനായിരുന്നു.

1892 മുതൽ 1895 വരെ ബ്രിട്ടീഷ് പാർലമെന്റിൽ എം. പി. ആയിരുന്നു, ബ്രിട്ടീഷ് പാർലമെന്റിലേക്ക് മൽസരിച്ച് ജയിച്ച ആദ്യത്തെ ഏഷ്യക്കാരനായിരുന്നു അദ്ദേഹം.[2]

ചോർച്ചാ സിദ്ധാന്തം

[തിരുത്തുക]
1904-ൽ ആംസ്റ്റർഡാമിൽ നടന്ന രണ്ടാം ഇന്റർ‍‍നാഷണലിന്റെ ആറാമത്തെ കോൺ‍ഗ്രസ്സിൽ‍ ദാദാഭായി നവറോജി (വലത്തേയറ്റം) പങ്കെടുക്കുന്നു

ദാദാബായ് നവറോജിയുടെ പ്രധാന സംഭാവനയാണ് ചോർച്ചാ സിദ്ധാന്തം. ചോർത്തിയെടുക്കുന്നത് വിവരിച്ചുകൊണ്ട് അദ്ദേഹം പോവെർട്ടി ആന്റ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ (Poverty and Un-British Rule in India) എന്ന പുസ്തകമെഴുതുകയുണ്ടായി. ഇന്ത്യയുടെ സമ്പത്ത് ഇഗ്ളണ്ടിലേയ്ക്ക് പല തരത്തിൽ ചോർത്തിക്കൊണ്ടുപോയിരുന്നു.[അവലംബം ആവശ്യമാണ്] ശമ്പളമായും സമ്മാനമായും നികുതിയായുമായിരുന്നു ഈ സാമ്പത്തിക ചോർച്ച. ഇന്ത്യയുടെ ദാരിദ്ര്യത്തിനുള്ള പ്രധാന കാരണം ഈ ചോർച്ചയാണെന്ന് ദാദാബായ് നവറോജി സമർത്ഥിച്ചു. ഇന്ത്യൻ സോഷ്യലിസത്തിന്റെ സാമ്പത്തിക സിദ്ധാന്തം ദാദാഭായി നൗറോജിയും കാറൽ മാർക്സും ചേർന്നുള്ള ഒന്നാണെന്നത്രേ അശോക മേത്ത പ്രസ്താവിയ്ക്കുന്നത്. കൊളോണിയൽ സമ്പദ്ഘടനയാണ് നൗറോജി വിശകലനം ചെയ്തു പഠിച്ചത്. മാർക്സ് പാശ്ചാത്യ മുതലാളിത്ത സമ്പദ്ഘടനയും. ഇതു തമ്മിലുള്ള ബന്ധം മാർക്സ് ഗ്രഹിച്ചില്ല. ആ ബന്ധമാണ് ഇന്ത്യൻ സോഷ്യലിസത്തിന്റെ അടിത്തറ എന്നത്രേ ലോഹിയായും അഭിപ്രായപ്പെട്ടത്.[3]

അവലംബം

[തിരുത്തുക]
  1. വെബ് ദുനിയ:ദാദാബായി ഇന്ത്യയുടെ മഹാനായ വൃദ്ധൻ
  2. "Sumita Mukherjee, "'Narrow-majority' and 'Bow-and-agree': Public Attitudes Towards the Elections of the First Asian MPs in Britain, Dadabhai Naoroji and Mancherjee Merwanjee Bhownaggree, 1885-1906", Journal of the Oxford University History Society, 2 (Michaelmas 2004)" (PDF). Archived from the original (PDF) on 2007-06-20. Retrieved 2009-09-21.
  3. ഡോ. എം എം തോമസ്: ആധുനിക ഭാരതത്തിലെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ; പുറം:150; ദൈവശാസ്ത്ര സാഹിത്യ പ്രസിദ്ധീകരണ സമിതി, തിരുവല്ല, കേരളം; 1983.

പുറം കണ്ണികൾ

[തിരുത്തുക]


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
Parliament of the United Kingdom
മുൻഗാമി Member of Parliament for Finsbury Central
18921895
പിൻഗാമി
മുൻഗാമി കോൺഗ്രസ്സിന്റെ പ്രസിഡന്റ്
1886
പിൻഗാമി
മുൻഗാമി കോൺഗ്രസ്സിന്റെ പ്രസിഡന്റ്
1893
പിൻഗാമി
മുൻഗാമി കോൺഗ്രസ്സിന്റെ പ്രസിഡന്റ്
1906
പിൻഗാമി



"https://ml.wikipedia.org/w/index.php?title=ദാദാഭായ്_നവറോജി&oldid=4105488" എന്ന താളിൽനിന്ന് ശേഖരിച്ചത്