Jump to content

പാഴ്‌സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാർസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീവിതരീതി

[തിരുത്തുക]
മുംബൈയിലെ ഒരു പാഴ്സി ക്ഷേത്രം

ഇന്ത്യയിലെത്തിയ പാഴ്സികൾ ബ്രിട്ടീഷുകാരിൽ നിന്ന് പാശ്ചാത്യജീവിതരീതികൾ സാമാന്യം സ്വായത്തമാക്കിയിട്ടുണ്ട്. ജൈനരെപ്പോലെത്തന്നെ ഇന്ത്യയിലെ സാമ്പത്തികമേഖലയിൽ കാര്യമായി സ്വാധീനിക്കാൻ സാധിച്ച ജനവിഭാഗമാണ്‌ പാഴ്സികൾ. പതിനെട്ടാം നൂറ്റാണ്ടിൽ ബോംബേയിൽ കപ്പൽ നിർമ്മാണവ്യവസായം ആരംഭിച്ചതിനു പിന്നിലെ സാമ്പത്തികസ്രോതസ്സ് പാഴ്സികളുടേതാണ്‌. ഇതിനു പുറമേ ഇന്ത്യയിലെ വൻ വ്യവസായികളായ ടാറ്റ കുടുംബം പാഴ്സി മതവിഭാഗക്കാരാണ്‌ എന്നത് ഇവരുടെ സാമ്പത്തികരംഗത്തെ പ്രാധാന്യം എടൂത്തുകാട്ടുന്നു. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിൽ പ്രമുഖനായിരുന്ന ദാദാഭായ് നവറോജിയും പാഴ്സി വിഭാഗത്തില്പ്പെട്ടയാളാണ്‌[1].

ശവസംസ്കാരം

[തിരുത്തുക]

മറ്റു മതസ്ഥരെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ രീതിയിലാണ്‌ പാഴ്സികൾ മരണമടഞ്ഞവരുടെ ശവസംസ്കാരം നടത്തുന്നത്. ശവശരീരം കഴുകന്മാർക്ക് ഭക്ഷണമായി നൽകുകയാണ്‌ ഇവർ ചെയ്യുന്നത്. പാഴ്സികളുടെ മതവിശ്വാസത്തിന്റെ പ്രതിഫലനമാണ്‌ ഈ പ്രത്യേക രീതിയിലൂള്ള ശവസംസ്കാരത്തിലൂടെ പ്രകടമാകുന്നത്. ഭൂമിയും അഗ്നിയും വളരെ വിശുദ്ധമായ വസ്തുക്കളാണെന്നും, ശവശരീരം അവയെ ദുഷിപ്പിക്കും എന്ന വിശ്വാസം മൂലമാണ്‌ ഇവർ മറ്റു മതസ്ഥരെപ്പോലെ ശവശരീരം ദഹിപ്പിക്കുകയോ മണ്ണിൽ മറവു ചെയ്യുക��ോ ചെയ്യാത്തത്.

ബോംബേയിലെ മലബാർ കുന്നിലെ തൂങ്ങുന്ന പൂന്തോട്ടം (hanging gardens)-ത്തിനടുത്താണ്‌ പാഴ്സികളുടെ ഒരു ശ്മശാനമായ നിശ്ശബ്ദഗോപുരങ്ങൾ (towers of silence) സ്ഥിതി ചെയ്യുന്നത്. ശവശരീരം, അലങ്കരിച്ച മഞ്ചലിൽ ഇവിടെ കൊണ്ടുവന്ന് പ്രത്യേക സ്ഥലത്ത് വക്കുകയും, ശവവാഹകർ കൈകൊട്ടുന്നതോടെ ഇവിടത്തെ വൻഗോപുരങ്ങൾക്കു മുകളിലെ കൂടുകളിൽ നിന്ന് കഴുകന്മാരെത്തി ഈ ശവശരീരം തിന്നുകയും ചെയ്യുന്നു. ഏതാണ്ട് അരമണിക്കൂറിനകം ഈ ശവശരീരം പൂർണമായും അവ തിന്നു തീർക്കുന്നു. ഇതിനു ശേഷം അവശേഷിക്കുന്ന എല്ലുകളെ ശവവാഹകർ ഒരു വലിയ കിണറിൽ നിക്ഷേപിച്ചു മടങ്ങുന്നു[1].

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; rockliff എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=പാഴ്‌സി&oldid=2639651" എന്ന താളിൽനിന്ന് ശേഖരിച്ചത്