Jump to content

2 ഹരിഹർ നഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2 ഹരിഹർ നഗർ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംലാൽ
നിർമ്മാണംലാൽ
പി.എൻ. വേണുഗോപാൽ
രചനലാൽ
അഭിനേതാക്കൾമുകേഷ്
ജഗദീഷ്
സിദ്ദിഖ്
അശോകൻ
ലക്ഷ്മി റായ്
സംഗീതംഅലക്സ് പോൾ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംവേണു
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോലാൽ ക്രിയേഷൻസ്
വിതരണംലാൽ റിലീസ് (ഇന്ത്യ)
പി.ജെ. എന്റർടെയിൻമെന്റ്സ് യൂറോപ്പ്
റിലീസിങ് തീയതി2009 ഏപ്രിൽ 1
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്4 കോടി
സമയദൈർഘ്യം136 മിനിറ്റ്
ആകെ20 കോടി

2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 2 ഹരിഹർ നഗർ. ലാൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. അദ്ദേഹവും സിദ്ദിഖും ചേർന്ന് സം‌വിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. ആദ്യ ഭാഗത്തിലെ നടന്മാരായ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ തുടങ്ങിയവർ തന്നെയാണ് ഈ ചിത്രത്തിലേയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മി റായ് ആണ് ഈ ചിത്രത്തിലെ നായിക.ആദ്യ ചിത്രത്തെപ്പോലെ ഈ ചിത്രവും നിർമ്മാതാവിന് വൻ ലാഭം നേടിക്കൊടുത്തു[1][2].

കഥാസംഗ്രഹം

[തിരുത്തുക]

ബാല്യകാല സുഹൃത്തുക്കളായ മഹാദേവൻ, ഗോവിന്ദൻ കുട്ടി, അപ്പുക്കുട്ടൻ, തോമസുകുട്ടി എന്നിവർ വർഷങ്ങൾക്കു ശേഷം അവരുടെ ഗ്രാമം സന്ദർശിച്ച് പഴയ കാലം ഓർത്തെടുക്കുന്നു . എന്നാൽ , അവരിലൊരാൾ കാണാതായപ്പോൾ പ്രശ്നങ്ങൾ ഉയർന്നുവരുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
മുകേഷ് മഹാദേവൻ
സിദ്ദിഖ് ഗോവിന്ദൻ കുട്ടി
ജഗദീഷ് അപ്പുക്കുട്ടൻ
അശോകൻ തോമസ്സുകുട്ടി
ലക്ഷ്മി റായ് മായ
രോഹിണി മഹാദേവന്റെ ഭാര്യ
ലെന ഗോവിന്ദൻ കുട്ടിയുടെ ഭാര്യ
റീനാ ബഷീർ അപ്പുക്കുട്ടന്റെ ഭാര്യ
രാഖി തോമസ്സുകുട്ടിയുടെ ഭാര്യ
അപ്പ ഹാജ സബ് ഇൻസ്പെകറ്റർ ചെറിയാൻ
വിനീത് ശ്യാം
സലീം കുമാർ അയ്യപ്പൻ
ജനാർദ്ദനൻ വികാരിയച്ചൻ
കൊച്ചു പ്രേമൻ കല്യാണ ബ്രോക്കർ
ഗീത വിജയൻ അതിഥി താരം
കവിയൂർ പൊന്നമ്മ അതിഥി താരം
രേഖ അതിഥി താരം

അവലംബം

[തിരുത്തുക]
  1. "2 Harihar Nagar is a super hit!". Sify. 2009-04-03. Archived from the original on 2009-04-06. Retrieved 2009-04-03.
  2. "Comedy riot To Harihar Nagar releases". Oneindia. 2009-04-01. Archived from the original on 2009-04-05. Retrieved 2009-04-01.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=2_ഹരിഹർ_നഗർ&oldid=3631729" എന്ന താളിൽനിന്ന് ശേഖരിച്ചത്