Jump to content

സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മൈസൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

സ്ഥാപിതമായത് 21 ഒക്ടോബർ 1950 (1950-10-21)
ഗവേഷണതരം A constituent laboratory of Council of Scientific and Industrial Research, India
നടത്തിപ്പുകാരൻ Ram Rajasekharan
സ്ഥലം മൈസൂരു, കർണാടക
സർവ്വകലാശാല 700 ഏക്കർ (2.8 കി.m2)
നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനം കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്
വെബ്‌സൈറ്റ് www.cftri.com

മൈസൂറിലുളള ഈ ബഹുമുഖ ഗവേഷണകേന്ദ്രമാണ് സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CSIR-Central Food Technological Research Institute). മുഖ്യമായും ഭക്ഷ്യപേയങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രസാങ്കേതികപഠനങ്ങൾക്ക് മുൻ തൂക്കം നൽകുന്നു. 1950-ൽ, സി. എസ്. ഐ. ആറിൻറെ ഘടകമായി രൂപം കൊണ്ട ഈ സ്ഥാപനത്തിൽ 17 ഗവേഷണ വ��ഭാഗങ്ങളും[1] 200-ൽ പരം വൈജ്ഞാനികരുമുണ്ട്. ഈ ഗവേഷണശാല വികസിപ്പിച്ചെടുത്ത പല സാങ്കേതികവിദ്യകളും ഇന്ന് വിപണിയിൽ ലഭ്യമാണ്[2]

പഠനസൗകര്യങ്ങൾ

[തിരുത്തുക]

പി.എച്ച്.ഡി, എം.എസ്സി (ഫുഡ് ടെക്നോളജി), എന്നിവക്കു പുറമെ സി.എഫ്.ടി.ആർ.ഐ. ഒട്ടനവധി അല്പകാല കോഴ്സുകളും നടത്തുന്നു.[3]

യുനൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി[4] (UNU)

[തിരുത്തുക]

ഐക്യരാഷ്ട്രസഭ യുടെ കീഴിൽ ടോക്യോ കേന്ദ്രമാക്കി 1974 മുതൽക്കൊണ്ട് പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിൻറെ മൂന്നു മുഖ്യലക്ഷ്യങ്ങൾ ശാസ്ത്രസാങ്കേതികമാർഗ്ഗങ്ങളിലൂടെ സാമൂഹ വികസനം ഉറപ്പു വരുത്തുക, പ്രകൃതി സമ്പത്ത് സംരക്ഷിക്കുക, ദുർഭിക്ഷം ഇല്ലായ്മ ചെയ്യുക എന്നിവയാണ്.

യു.എൻ.യു വിൻറെ 7 അന്താരാഷ്ട്ര ഉപകേന്ദ്രങ്ങളിലൊന്നായി സി.എഫ്.ടി.ആർ.ഐ.അംഗീകരിക്കപ്പെട്ടിരിക്കുന്നു.

പൂർണ്ണ വിവരങ്ങൾ

[തിരുത്തുക]

സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മൈസൂർ - 570020.

അവലംബം

[തിരുത്തുക]
  1. http://www.cftri.com/rddept.html.
  2. http://www.cftri.com/technology.html.
  3. http://www.cftri.com/shortterm.html.
  4. http://unu.edu/